മാർച്ച് മാസത്തെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ദേശീയ ടീമിലേക്ക് ലയണൽ മെസ്സി തിരിച്ചെത്തുന്നു.അർജന്റീനയ്ക്കായി ജനുവരി, ഫെബ്രുവരി ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മെസ്സി തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും അവസാന രണ്ട് മത്സരങ്ങളിൽ സൂപ്പർ താരം അര്ജന്റീന ടീമിൽ തിരിച്ചെത്തി.
യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ദേശീയ ടീമിൽ ലയണൽ മെസ്സിക്കൊപ്പം പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ് ഹാം യുണൈറ്റഡ് താരം മാനുവൽ ലാൻസിനിയെയും ഉൾപ്പെടുത്തി.മാർച്ച് 26 ,29 തീയതികളിൽ വെനസ്വല, ഇക്വഡോർ എന്നിവർക്ക് എതിരെയുള്ള സ്ക്വാഡിനെയാണ് പരിശീലകൻ സ്കലോണി പ്രഖ്യാപിച്ചത്.ഫെബ്രുവരി ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ വിശ്രമം അനുവദിച്ചതിന് ശേഷമാണ് മെസ്സി ടീമിൽ തിരിച്ചെത്തിയത്. അർജന്റീന ദേശീയ ടീം പരിശീലകൻ 33 കളിക്കാരെ മത്സരങ്ങൾക്കായി വിളിച്ചിട്ടുണ്ട്.
നാല് താരങ്ങളെ മാർച്ചിലെ യോഗ്യതാ മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.എമിലിയാനോ “ഡിബു” മാർട്ടിനെസ്, ജിയോ ലോ സെൽസോ, ക്രിസ്റ്റ്യൻ റൊമേറോ, എമിലിയാനോ ബ്യൂണ്ടിയ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ബ്രസീലിൽ വെച്ചു നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് ഫിഫ രണ്ടു മത്സരങ്ങളിൽ നിന്നും വിലക്കിയതിനെ തുടർന്നാണ് ഈ താരങ്ങൾ സ്ക്വാഡിൽ നിന്നും പുറത്തായത്.
കോവിഡ് ബാധിച്ചതിനു ശേഷമുള്ള ആരോഗ്യപ്രശ്നങ്ങളിൽ നിന്നും പൂർണമായി മുക്തനാവാത്തതിനെ തുടർന്നാണ് കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരങ്ങൾ മെസിക്ക് നഷ്ടമായത്. ഖത്തർ വേൾഡ് കപ്പിലേക്ക് യോഗ്യത നേടിയ അർജന്റീനക്ക് അതിന്റെ മുന്നോടിയായി ടീമിനെ സുശക്തമാക്കുന്നതിന്റെ ഭാഗമായാണ് മെസ്സിയെ ടീമിലെത്തിക്കാനൊരുങ്ങുന്നത്. മെസ്സിയില്ലാതെയും ഞങ്ങൾക്ക് ജയിക്കാൻ കഴിയുമെന്ന് കഴിഞ്ഞ മത്സരത്തോടെ അവർ കാണിച്ചു തരുകയും ചെയ്തു. യോഗ്യത മത്സരങ്ങൾക്ക് വേഷം ജൂണിൽ ഇറ്റലിക്കെതിരെയും ബ്രസീലിനെതിരെയും അർജന്റീന മത്സരങ്ങൾ കളിക്കുന്നുണ്ട്.
ഗോൾകീപ്പർമാർ:ഫ്രാങ്കോ അർമാനി (റിവർ പ്ലേറ്റ്)ജുവാൻ മുസ്സോ (അറ്റലാന്റ)ജെറോണിമോ റുല്ലി (വില്ലറയൽ)
ഡിഫൻഡർമാർ:ഗോൺസാലോ മോണ്ടിയേൽ (സെവില്ല)ജുവാൻ ഫോയ്ത്ത് (വില്ലറയൽ)നഹുവൽ മോളിന (ഉഡിനീസ്)ജർമൻ പെസെല്ല (റിയൽ ബെറ്റിസ്) ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട (ഫിയോറന്റീന)നിക്കോളാസ് ഒട്ടമെൻഡി (ബെൻഫിക്ക) ലിസാൻഡ്രോ മാർട്ടിനെസ് (അജാക്സ്)നിക്കോളാസ് ടാഗ്ലിയാഫിക്കോ (അജാക്സ്)
#SelecciónMayor Lista de convocados por @lioscaloni para los encuentros ante #Venezuela 🇻🇪 y #Ecuador 🇪🇨. pic.twitter.com/WhriE7s3vy
— Selección Argentina 🇦🇷 (@Argentina) March 18, 2022
മിഡ്ഫീൽഡർമാർ:ഫ്രാങ്കോ കാർബോണി (ഇന്റർ)ലിയാൻഡ്രോ പരേഡസ് (പാരീസ് സെന്റ് ജെർമെയ്ൻ)ഗൈഡോ റോഡ്രിഗസ് (റിയൽ ബെറ്റിസ്) റോഡ്രിഗോ ഡി പോൾ (അത്ലറ്റിക്കോ മാഡ്രിഡ്)എക്സിക്വൽ പലാസിയോസ് (ബേയർ ലെവർകുസെൻ)ലൂക്കാ റൊമേറോ (ലാസിയോ) അലക്സിസ് മാക് അലിസ്റ്റർ (ബ്രൈടൺ)വാലന്റൈൻ കാർബോണി (ഇന്റർ)അലജാൻഡ്രോ ഗാർനാച്ചോ (മാഞ്ചസ്റ്റർ യുണൈറ്റഡ്നിക്കോളാസ് പാസ് (റിയൽ മാഡ്രിഡ്) ടിയാഗോ ജെറാൾനിക് (വില്ലറയൽ)മാനുവൽ ലാൻസിനി (വെസ്റ്റ് ഹാം യുണൈറ്റഡ്)
ഫോർവേഡുകൾ:ഏഞ്ചൽ കൊറിയ (അത്ലറ്റിക്കോ മാഡ്രിഡ്)മാറ്റിയാസ് സോൾ (യുവന്റസ്)ലൂക്കാസ് ഒകാമ്പോസ് (സെവില്ല)ഏഞ്ചൽ ഡി മരിയ (പാരീസ് സെന്റ് ജെർമെയ്ൻ)നിക്കോളാസ് ഗോൺസാലസ് (ഫിയോറന്റീന) ജോക്വിൻ കൊറിയ (ഇന്റർ)ലയണൽ മെസ്സി (പാരീസ് സെന്റ് ജർമൻ)ലൂക്കാസ് ബോയ് (എൽചെ)ലൗടാരോ മാർട്ടിനെസ് (ഇന്റർ)ജൂലിയൻ അൽവാരസ് (റിവർപ്ലേറ്റ് )