10 മിനിറ്റിനുള്ളിൽ വിറ്റുതീർന്ന് അർജന്റീനയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റുകൾ
ബെയ്ജിംഗിൽ നടക്കുന്ന അർജന്റീനയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റുകൾ 10 മിനിറ്റിനുള്ളിൽ വിറ്റുതീർന്നു. മത്സരം കാണാനുള്ള ടിക്കറ്റ് റേറ്റ് ഏകദേശം $680 വരെയാണ്.68,000 പേരെ ഉൾക്കൊള്ളുന്ന വർക്കേഴ്‌സ് സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്.
ജൂൺ 15 ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ അര്ജന്റീന കളിക്കും.അർജന്റീനയുടെ ഏഷ്യയിലെ രണ്ട് സൗഹൃദ മത്സരങ്ങളിൽ ഇത് ആദ്യമാണ്, ജൂൺ 19 ന് ജക്കാർത്തയിൽ ഇന്തോനേഷ്യക്കെതിരെ രണ്ടാമത്തേത്.ഖത്തറിൽ നടന്ന ലോകകപ്പിൽ അവസാന 16-ൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ അര്ജന്റീന ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീനയെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ ലയണൽ മെസ്സി ഗോൾ നേടിയിരുന്നു.
മത്സരം പരാജയപ്പെട്ടെങ്കിലും ഓസ്ട്രേലിയ പല ഘട്ടങ്ങളിലും അർജന്റീനക്ക് വലിയ ഭീഷണി ഉയർത്തിയിരുന്നു. ജൂൺ 15 ന് ചൈനീസ് തലസ്ഥാനത്ത് നടക്കുന്ന മത്സരം സൗഹൃദമാണെങ്കിലും ഗൗരവമായി കാണുമെന്ന് ഓസ്‌ട്രേലിയ കോച്ച് പറഞ്ഞു. അർജന്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനി രണ്ട് മത്സരങ്ങൾക്കായി ഇനിപ്പറയുന്ന കളിക്കാരെ വിളിച്ചിട്ടുണ്ട്.
ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല) ജെറോനിമോ റുല്ലി (അജാക്സ്)വാൾട്ടർ ബെനിറ്റസ് (PSV)
ഡിഫൻഡർമാർ: നഹുവൽ മോളിന (അത്‌ലറ്റിക്കോ മാഡ്രിഡ്) ഗോൺസാലോ മോണ്ടിയേൽ (സെവില്ല)ജർമൻ പെസെല്ല (റിയൽ ബെറ്റിസ്)ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടനം ഹോട്സ്പർ)ലിയോനാർഡോ ബലേർഡി (ഒളിമ്പിക് മാർസെയിൽ)നിക്കോളാസ് ഒട്ടമെൻഡി (ബെൻഫിക്ക)ഫാകുണ്ടോ മദീന (ആർസി ലെൻസ്) നിക്കോളാസ് ടാഗ്ലിയാഫിക്കോ (ലിയോൺ) മാർക്കോസ് അക്യൂന (സെവില്ല)
Tickets for Argentina vs. Australia in Beijing on June 15 sold out in 10 minutes. 🇦🇷
— Roy Nemer (@RoyNemer) June 5, 2023
Via @okdobleamarilla. pic.twitter.com/yJH0vC9dyi
മിഡ്ഫീൽഡർമാർ: ലിയാൻഡ്രോ പരേഡസ് (യുവന്റസ്) എൻസോ ഫെർണാണ്ടസ് (ചെൽസി)ഗൈഡോ റോഡ്രിഗസ് (റിയൽ ബെറ്റിസ്) റോഡ്രിഗോ ഡി പോൾ (അത്ലറ്റിക്കോ മാഡ്രിഡ്)എക്‌സിക്വൽ പലാസിയോസ് (ബേയർ ലെവർകുസെൻ) അലക്സിസ് മാക് അലിസ്റ്റർ (ബ്രൈടൺ)തിയാഗോ അൽമാഡ (അറ്റ്ലാന്റ യുണൈറ്റഡ്)ജിയോവാനി ലോ സെൽസോ (വില്ലറയൽ)ഫാകുണ്ടോ ബ്യൂണനോട്ടെ (ബ്രൈടൺ)
ഫോർവേഡുകൾ: ലൂക്കാസ് ഒകാമ്പോസ് (സെവില്ല) ഏഞ്ചൽ ഡി മരിയ (യുവന്റസ്)ലയണൽ മെസ്സി (പിഎസ്ജി) ജൂലിയൻ അൽവാരസ് (മാഞ്ചസ്റ്റർ സിറ്റി)ജിയോവന്നി സിമിയോണി (നാപ്പോളി)അലെജാൻഡ്രോ ഗാർനാച്ചോ (മാഞ്ചസ്റ്റർ യുണൈറ്റഡ്)നിക്കോളാസ് ഗോൺസാലസ് (ഫിയോറന്റീന)