ട്രാൻസ്ഫർ റൗണ്ടപ്പ്: ബെൻസിമക്ക് പിന്നാലെ മറ്റൊരു സൂപ്പർ താരം കൂടി സൗദിയിൽ, റയൽ മാഡ്രിഡിലേക്ക് മിലാൻ താരത്തെ തിരിച്ചുവിളിച്ചു

യൂറോപ്യൻ ഫുട്ബോളിലെ ലീഗ് സീസണുകൾ അവസാനിച്ചതിനാൽ ഇനിയുള്ളത് ട്രാൻസ്ഫറുകളുടെ കാര്യമാണ്. സൂപ്പർ താരങ്ങളുടർ കൈമാറ്റം നടക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ ഇത്തവണ വമ്പൻ സ്രാവുകളാണ് കൂടുമാറുന്നത്. കരീം ബെൻസെമയും ലിയോ മെസ്സിയും ഉൾപ്പടെ സൂപ്പർ താരങ്ങളുടെ ട്രാൻസ്ഫർ വാർത്തകളാണ് നമ്മൾ കേൾക്കുന്നത്.

1 .കരീം ബെൻസെമ : സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡ്‌ വിട്ട ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസെമ ഫ്രീ ട്രാൻസ്ഫറിലൂടെ സൗദി പ്രോ ലീഗ് ജേതാക്കളായ അൽ ഇതിഹാദിൽ സൈൻ ചെയ്തു. വർഷത്തിൽ 100മില്യൺ യൂറോ സാലറി ഉൾപ്പടെ വമ്പൻ ഓഫറുകളാണ് താരത്തിന്റെ ഡീലിൽ ഉൾപ്പെട്ടിരിക്കുന്നത്.

2. മാക് അല്ലിസ്റ്റർ :അർജന്റീനയുടെ വേൾഡ് കപ്പ്‌ ടീമിലെ നിർണ്ണായക സാന്നിധ്യമായ അലെക്സിസ് മാക് അല്ലിസ്റ്റർ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളായ ബ്രെയിറ്റനിൽ നിന്നും ലിവർപൂളിലേക്ക് മാറാൻ ഒരുങ്ങുകയാണ്. ലിവർപൂളിൽ എത്തിയ താരം മെഡിക്കൽ പൂർത്തിയാക്കി 2028 ജൂൺ വരെയുള്ള കരാറിൽ സൈൻ ചെയ്യാനൊരുങ്ങുന്നു. ഇന്ന് തന്നെ സൈനിങ് പൂർത്തിയാകും.

3. ബ്രാഹിം ഡയസ് :ഇറ്റാലിയൻ ക്ലബ്ബായ എസി മിലാനിലേക്ക് ലോൺ അടിസ്ഥാനത്തിൽ റയൽ മാഡ്രിഡ്‌ വിട്ടുനൽകിയ സ്പാനിഷ് താരം ബ്രാഹിം ഡയസിനെ തിരികെ സാന്റിയാഗോ ബെർണബുവിൽ എത്തിക്കാനൊരുങ്ങുന്ന റയൽ മാഡ്രിഡ്‌ 2027 വരെയുള്ള പുതിയ കരാറിൽ താരവുമായി ഒപ്പ് വെക്കും. സ്പാനിഷ് താരമായ നാച്ചോ ഫെർണാണ്ടസിനു മുൻപിൽ പുതിയ കരാർ ഓഫർ റയൽ മാഡ്രിഡ്‌ മുന്നോട്ടു വെച്ചിട്ടുണ്ട്.

4 .കായ് ഹാവർട്സ് :ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുടെ ജർമൻ താരം കായ് ഹാവർട്സ് ചെൽസി വിടാനുള്ള ആഗ്രഹത്തിലാണ്. പുതിയ കരാർ നൽകാൻ ചെൽസി ശ്രമിക്കുണ്ടെങ്കിലും മറ്റൊരു ടീമിൽ പുതു അധ്യായം തുടങ്ങനാണ് താരം പ്ലാൻ ചെയുന്നത്. നിലവിൽ റയൽ മാഡ്രിഡ്‌ മാത്രമാണ് താരത്തിനെ സ്വന്തമാക്കാൻ രംഗത്ത് ഉള്ളതെങ്കിലും കൂടുതൽ ക്ലബ്ബുകൾ വരും ദിവസങ്ങളിൽ മുന്നോട്ട് വരുമെന്ന് ചെൽസി പ്രതീക്ഷിക്കുന്നുണ്ട്.

5. എൻഗോളോ കാന്റെ :മറ്റൊരു ചെൽസി താരമായ എൻഗോളോ കാന്റെയുടെ ട്രാൻസ്ഫർ സൗദിയിൽ നിന്നുമുള്ള അൽ ഇതിഹാദ് സ്വന്തമാക്കി എന്നാണ് അറിയാൻ കഴിയുന്നത്. യൂറോപ്പിലെ ക്ലബ്ബുകളിൽ തന്നെ നിൽക്കാൻ ആഗ്രഹിച്ച കാന്റെക്ക് വർഷത്തിൽ 100 മില്യൺ അടുത്ത് സാലറി ഓഫർ നൽകിയാണ് അൽ ഇതിഹാദ് 2025 വരെ കരാർ വാഗ്ദാനം നൽകിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ ശ്രമങ്ങൾ നടത്തിയെങ്കിലും അൽ ഇതിഹാദ് തന്നെയാണ് മുന്നിലുള്ളത്.

4/5 - (1 vote)