❝ആരാധകർ കാത്തിരുന്ന അർജന്റീന -ബ്രസീൽ പോരാട്ടം സെപ്റ്റംബറിൽ❞ |Argentina |Brazil
2021 സെപ്റ്റംബറിൽ ബ്രസീലിലെ ഹെൽത്ത് അതോറിറ്റിയുടെ സമ്മർദ്ദം മൂലം നടത്താൻ പറ്റാതിരുന്ന അർജന്റീന – ബ്രസീൽ 2022 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം സാവോപോളോയിൽ സെപ്തംബറിൽ നടക്കും.സെപ്തംബർ 22ന് ബ്രസീലിലെ സാവോപോളോയിലെ നിയോ ക്വിമിക്കയിലാണ് മാർക്കോസ് ഡുറാനിലാണ് മത്സരം നടക്കുന്നത്.
ബ്രസീലിന്റെ ദേശീയ ടീം കോച്ച് ടിറ്റെ യൂറോപ്പിൽ കളിക്കാൻ ആഗ്രഹിച്ചഹിച്ചെങ്കിലും ബ്രസീലിൽ മത്സരം കളിക്കാൻ സിബിഎഫിനോട് ശുപാർശ ചെയ്തത് ഫിഫയാണ്. മത്സരം നടത്തുന്നതിനെതിരെ അർജന്റീന കോർട്ട് ഓഫ് ആർബിട്രേഷൻ ഓഫ് സ്‌പോർട്‌സിനെ സമീപിചിരുന്നു.തങ്ങൾക്ക് ഈ മത്സരം കളിക്കുന്നത്കൊണ്ട് നേട്ടങ്ങൾ ഒന്നുമില്ലാത്തതിനാൽ മത്സരം കളിക്കരുത് എന്ന് അവർ ആവശ്യപ്പെട്ടു.
ജൂൺ 11-ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) നടക്കാനിരുന്ന സൗഹൃദ മത്സരവും വേണ്ടെന്നു വെച്ചിരുന്നു.മത്സരത്തിന് എത്താൻ കഴിയില്ലെന്ന് അർജന്റീന ടീം അറിയിച്ചതിനെ തുടർന്നാണ് കളി ഉപേക്ഷിച്ചത്. അർജന്റീനയുടെ പിന്മാറ്റത്തിൽ ബ്രസീൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.2021 സെപ്തംബർ മുതൽ അർജന്റീനയും ബ്രസീലും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരം അഞ്ച് മിനിറ്റിന് ശേഷം നിർത്തിവച്ചു. ബ്രസീലിയൻ കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാത്ത കളിക്കാരെ അർജന്റീന ഫീൽഡ് ചെയ്തതാണ് കളി നിർത്താൻ കാരണമെന്ന് റിപ്പോർട്ട്.
Argentina vs. Brazil in September to be played in Sao Paulo. https://t.co/bXVWEwN4ha
— Mundo Albiceleste 🇦🇷 (@MundoAlbicelest) June 21, 2022
കളി തുടങ്ങി മിനുട്ടുകൾക്കകം ആരോഗ്യവകുപ്പ് അധികൃതർ മൈതാനത്തിറങ്ങുകയും ചില അർജന്റീന കളിക്കാരോട് കോവിഡ് പ്രൊട്ടോകോൾ പാലിച്ച് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെടുകയുമായിരുന്നു.ബ്രസീലിലേക്ക് യാത്ര ചെയ്ത ടീമിലെ അംഗങ്ങളായിരുന്ന ജിയോവന്നി ലോ സെൽസോ, ക്രിസ്റ്റിയൻ റൊമേറോ, എമിലിയാനോ മാർട്ടിനസ്, എമിലിയാനോ ബുവൻഡിയ എന്നിവർക്കെതിരെയായിരുന്നു അധികൃതരുടെ നീക്കം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച കളിക്കാരെ നാടുകടത്തണമെന്ന് ബ്രസീൽ ആരോഗ്യവിഭാഗം ആവശ്യപ്പെടുകയും ചെയ്തു.