ഇന്ന് ബോർഡോയിൽ നടക്കുന്ന ഒളിമ്പിക് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ഫ്രാൻസിനെ നേരിടാൻ അർജൻ്റീന കളത്തിലിറങ്ങുമ്പോൾ ശത്രുതാപരമായ അന്തരീക്ഷം നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്. കഴിഞ്ഞ മാസം കോപ്പ അമേരിക്ക വിജയം ആഘോഷിച്ചപ്പോൾ ആഫ്രിക്കൻ പൈതൃകമുള്ള ഫ്രഞ്ച് കളിക്കാരെ കുറിച്ച് അർജൻ്റീന കളിക്കാർ വം ശീയ ആക്രമണം നടത്തിയിരുന്നു.
2022 ലെ ലോകകപ്പ് ഫൈനലിൽ ലയണൽ മെസ്സിയുടെ അർജൻ്റീന ടീം ഫ്രാൻസിനെ തോൽപ്പിച്ചപ്പോളും സാമ്‌ന സംഭവങ്ങൾ അരങ്ങേറിയിരുന്നു. അര്ജന്റീന റഗ്‌ബി താരങ്ങൾക്ക് ഫ്രഞ്ച് ആരാധകരിൽ നിന്നും വലിയ പരിഹാസം ഏൽക്കേണ്ടി വന്നിട്ടുണ്ട്.“ഞങ്ങൾക്ക് ശത്രുതയുടെ അന്തരീക്ഷം പ്രതീക്ഷിക്കാം,” 2022 ലോകകപ്പ് നേടിയ ടീമിൻ്റെ ഭാഗമായ അർജൻ്റീന ഗോൾകീപ്പർ ജെറോനിമോ റുല്ലി വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
” അവർ ഞങ്ങളുടെ റഗ്ബി ടീമിനെതിരെ ചെയ്തത് പോലെ ഫുട്ബോൾ മത്സരത്തിലും ഉണ്ടാവും.ലോകകപ്പിലും അതിനുശേഷവും സംഭവിച്ചതിനെക്കുറിച്ചാണ് എന്ന് ഞങ്ങൾക്കറിയാം. എന്തായാലും, ഇത് മനോഹരമായ ഒരു ഗെയിമായിരിക്കും.ഇത് ഒരു പ്രത്യേക മത്സരമായിരിക്കും, കാരണം ലോകകപ്പ് ഫൈനലിന് ശേഷമുള്ള ആദ്യ മത്സരമാണിത്.ഞങ്ങൾ അർജൻ്റീനയാണ്, ലോകകപ്പിൻ്റെയും കോപ്പ അമേരിക്കയുടെയും വിജയികളാണ്, അതിനാൽ എല്ലാവരും ഞങ്ങളെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നു”ഗോൾകീപ്പർ പറഞ്ഞു.
ഫ്രാൻസിൻ്റെ കോച്ച് തിയറി ഹെൻറി വ്യാഴാഴ്ച തൻ്റെ മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിനിടെ അതിനെക്കുറിച്ച് പറയാൻ ആഗ്രഹിച്ചില്ല.”ഞാൻ അതിനെക്കുറിച്ച് സംസാരിക്കില്ല, മത്സരത്തെക്കുറിച്ച് മാത്രം സംസാരിക്കാൻ ആഗ്രഹമുണ്ട്, അത് പ്രധാനമാണ്”1998 ലോകകപ്പ് നേടിയ ഫ്രാൻസിൻ്റെ ടീമിലെ അംഗമായ ഹെൻറി പറഞ്ഞു.