അർജന്റീനയെ പേടിച്ചിട്ടൊന്നുമല്ല, സൗഹൃദം കളിക്കാൻ വരാതിരിക്കുന്നതിന് പിന്നിലെ യഥാർത്ഥ കാരണം ഇതാണ്.
ജൂൺ മാസത്തിൽ നടക്കാൻ പോകുന്ന കോപ്പ അമേരിക്ക ടൂർണമെന്റ്ന് മുൻപായി ദേശീയ ടീമുകൾ നിരവധി സൗഹൃദ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ബ്രസീലും അർജന്റീനയും പോലെയുള്ള ലാറ്റിനമേരിക്കൻ വമ്പന്മാർ കോപ്പ അമേരിക്ക ടൂർണമെന്റ്ന് മുൻപായി നിരവധി ശക്തമായ ടീമുകൾക്കെതിരെയാണ് സൗഹൃദ മത്സരങ്ങളും മറ്റും സംഘടിപ്പിക്കുന്നത്. മാർച്ച് മാസത്തോടെ ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരുന്ന സൗഹൃദ മത്സരങ്ങൾക്ക് തുടക്കം കുറിക്കും.
നേരത്തെ ജയിലിൽ വച്ചാണ് അർജന്റീനയുടെ മാർച്ച് മാസത്തിലെ സൗഹൃദ മത്സരങ്ങൾ കളിക്കാമെന്ന് പ്ലാൻ ചെയ്തതെങ്കിലും മെസ്സിയും മിയാമിയും ചൈനയിൽ പോയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ കാരണം ചൈനയിലെ സൗഹൃദ മത്സരങ്ങൾ അർജന്റീന വേദി മാറ്റിവെച്ചു. തുടർന്നു പുതിയ വേദിയായി വരുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് അരങ്ങേറുന്ന അമേരിക്കയിൽ വെച്ച് അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ നടത്താമെന്ന് തീരുമാനിച്ചു.
നൈജീരിയ, എൽ സാൽവഡോർ എന്നീ ടീമുകൾക്കെതിരെയാണ് നേരത്തെ അർജന്റീന സൗഹൃദ മത്സരങ്ങൾ കളിക്കാൻ പ്ലാൻ ചെയ്തതെങ്കിലും ചില പ്രശ്നങ്ങൾ കാരണം നൈജീരിയ ഇല്ലെന്ന് അറിയിച്ചതോടെ കോസ്റ്റാറികയെയാണ് അർജന്റീന പുതിയ എതിരാളിയായി പ്രഖ്യാപിച്ചത്. അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ വച്ച് നടക്കാനിരുന്ന അർജന്റീനയുമായുള്ള മത്സരമാണ് നൈജീരിയ ക്യാൻസൽ ചെയ്തത്.
🚨 Argentina will play Costa Rica in place of Nigeria in March in Los Angeles! They will also play El Salvador.
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) February 27, 2024
🇸🇻 Argentina vs. El Salvador, March 22 in Philadelphia
🇨🇷 Argentina vs. Costa Rica, March 25 in Los Angeles pic.twitter.com/0qaYMpOQq8
നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീനയുമായി കളിക്കാൻ ലഭിച്ച അവസരം നൈജീരിയ വേണ്ടെന്നു വെച്ചതിന് പിന്നിൽ കാരണമുണ്ട്. അമേരിക്കൻ പ്രവേശിക്കുന്നത് സംബന്ധിച്ച് നൈജീരിയ ടീമിലെ താരങ്ങൾക്ക് വിസ പ്രശ്നങ്ങൾ ഉണ്ടെന്നും അതിനാലാണ് അർജന്റീനയുമായുള്ള മത്സരം നൈജീരിയ ക്യാൻസൽ ചെയ്തതെന്നാണ് നിലവിൽ റിപ്പോർട്ട്. ഇതിനെ തുടർന്നാണ് നൈജീരിയക്ക് പകരം കോസ്റ്റാറികയെ മാർച്ച് മാസത്തിലെ സൗഹൃദ മത്സരങ്ങളിൽ എതിരാളിയായി അർജന്റീന സ്വീകരിച്ചത്.