“അർജന്റീന ടീമിൽ നിന്നും സൂപ്പർ താരം പുറത്ത് , പൗലോ ഡിബാല, മാറ്റിയാസ് സോൾ എന്നിവർ ടീമിലേക്ക്”

ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി കോച്ച് ലയണൽ സ്‌കലോനി നിരവധി മാറ്റങ്ങൾ വരുത്താനുള്ള ഒരുക്കത്തിലാണ് . യുവന്റസ് താരം പൗലോ ഡിബാലയെയും മാറ്റിയാസ് സോളിനെയും അർജന്റീന ദേശീയ ടീമിലേക്ക് വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഉറുഗ്വായ്, ബ്രസീൽ എന്നീ ടീമുകൾക്കെതിരായ മത്സരങ്ങളിലേക്കുള്ള ടീമിൽ ഡിബാലയെ ഉൾപ്പെടുത്തിയിരുന്നു.

വെറോണയുടെ ജിയോ സിമിയോനീയും ടീമിൽ സ് ഇടക്ക് നേടാൻ സാധ്യതയുണ്ട്.അർജന്റീന ഇതിനകം ലോകകപ്പിന് യോഗ്യത നേടിയതോടെ ലയണൽ സ്കലോനി നിരവധി താരങ്ങൾക്ക് വിശ്രമം നൽകി യുവാക്കൾക്ക് അവസരം നൽകും. TyC സ്‌പോർട്‌സിന്റെ റിപ്പോർട്ട് അനുസരിച്ച്, യുവന്റസിന്റെ മതിയാസ് സോൾ ദേശീയ ടീമിലെത്തും.കഴിഞ്ഞ വർഷം അവസാനം അർജന്റീന ദേശീയ ടീമിലേക്ക് മാറ്റിയാസ് സോളിനെ തെരഞ്ഞെടുത്തെങ്കിലും ഒരു മത്സരം പോലും കളിക്കാൻ സാധിച്ചില്ല. ഇറ്റാലിയൻ ടീം താരത്തെ ടീമിൽ ഉൾപെടുത്താൻ ശ്രമം നടത്തിയിരുന്നു. “അവർ എന്നെ U19 ഇറ്റാലിയൻ ടീമിലേക്ക് വിളിച്ചിരുന്നു, പക്ഷേ ഞാൻ അർജന്റീനയിലേക്ക് വിളിക്കാൻ കാത്തിരിക്കുകയാണ്” സോൾ പറഞ്ഞു.

അതിനിടയിൽ പരിക്ക് പറ്റിയ ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേറോ പരിക്കിനെ തുടർന്ന് അർജന്റീന ദേശീയ ടീമിന് പുറത്തായി.നവംബർ 16 ന് ബ്രസീലിനെതിരായ അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ റൊമേറോയ്ക്ക് പരിക്കേൽക്കുന്നത്.അതിനു ശേഷം താരം ടോട്ടൻഹാമിനായി ഇതുവരെ കളിച്ചിട്ടില്ല.കോപ്പ അമേരിക്ക ട്രോഫിയും 2022 ലോകകപ്പിനുള്ള യോഗ്യതയും നേടിയപ്പോൾ ലയണൽ സ്‌കലോനിയുടെ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു 23 കാരനായ താരം.

ജനുവരി 27 ന് ചിലിക്കെതിരെയും ഫെബ്രുവരി 1 ന് കൊളംബിയക്കെതിരെയുമാണ് അർജന്റീനയുടെ മത്സരങ്ങൾ. 2019 മുതൽ കളിച്ച 27 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുന്ന അര്ജന്റീന ഇനിയുള്ള മത്സരങ്ങളിലും വിജയിച്ച് മുന്നേറാനുള്ള ഒരുക്കത്തിലാണ്. അർജന്റീന പരിശീലകൻ ലയണൽ സ്‌കലോനി ഈ ആഴ്ച അവസാനത്തോടെ ടീമിനെ പ്രഖ്യാപിക്കും.

Rate this post
Argentina