ദേശീയ ടീമിന്റെ പരിശീലന ക്യാമ്പിലേക്ക് അർജന്റീന ലോകകപ്പ് സ്ക്വാഡ് അംഗങ്ങൾ എത്തിത്തുടങ്ങി. ക്ലബ് ഫുട്ബോളിന്റെ ലോകകപ്പ് ഇടവേളയ്ക്ക് ശേഷം അർജന്റീന ദേശീയ ടീം പരിശീലനം നടത്തുന്ന അബുദാബിയിൽ താരങ്ങൾ എത്തിത്തുടങ്ങി.ഇന്ന് അർജന്റീന ടീമിന്റെ ആദ്യ പരിശീലനം നടന്നു. 26 അംഗ ടീമിലെ 14 താരങ്ങളാണ് ഇപ്പോൾ അർജന്റീന ക്യാമ്പിൽ എത്തിയിരിക്കുന്നത്. ബാക്കിയുള്ള താരങ്ങൾ വരും മണിക്കൂറുകളിൽ ക്യാമ്പിലെത്തും.
ഞായറാഴ്ച നടന്ന പിഎസ്ജിയുടെ ലീഗ് 1 മത്സരത്തിന് ശേഷം അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി ഇന്ന് പാരീസിൽ നിന്ന് അബുദാബിയിലെത്തി.ഇന്നത്തെ പരിശീലന ക്യാമ്പിൽ മെസിയും പങ്കെടുക്കും. ലാലിഗ ലോകകപ്പിനുള്ള ഇടവേള നേരത്തെ പ്രഖ്യാപിച്ചതിനാൽ അർജന്റീനിയൻ താരങ്ങളായ റോഡ്രിഗോ ഡി പോൾ, നഹുവൽ മൊലിന, ജുവാൻ ഫോയ്ത്ത്, ജെറോണിമോ റുല്ലി, ഗൈഡോ റോഡ്രിഗസ് എന്നിവരെല്ലാം ഇന്നലെ അർജന്റീന ദേശീയ ടീമിൽ ചേർന്നു.
പ്രീമിയർ ലീഗിലെ അവസാന മത്സരങ്ങളിൽ കളിക്കാതിരുന്ന ജൂലിയൻ അൽവാരസും ക്യൂട്ടി റൊമേറോയും നേരത്തെ തന്നെ അബുദാബിയിൽ എത്തിയിരുന്നു. ഫ്രാങ്കോ അർമാനി, ജർമൻ പെസെല്ല, എക്‌സിക്വൽ പലാസിയോസ് എന്നിവരും അടുത്തിടെ അബുദാബിയിൽ എത്തിയിരുന്നു. ലയണൽ മെസ്സി, എയ്ഞ്ചൽ ഡി മരിയ, ലിയാൻഡ്രോ പരേഡെസ് എന്നിവർ ഇന്ന് അർജന്റീന ടീമിലെത്തി. അലജാന്ദ്രോ പാപ്പു ഗോമസ്, നിക്കോളാസ് ഒട്ടമെൻഡി, എൻസോ ഫെർണാണ്ടസ് എന്നിവർ ഇതിനകം അബുദാബിയിൽ എത്തിയിട്ടുണ്ട്.
അർജന്റീന കോച്ച് ലയണൽ സ്‌കലോനിയും എഎഫ്‌എ പ്രസിഡന്റ് ചിക്വി ടാപിയയും ദിവസങ്ങൾക്ക് മുമ്പ് അബുദാബിയിൽ എത്തിയിരുന്നു.നവംബർ 16 ബുധനാഴ്ച യുണൈറ്റഡ് അറബ് എമിറേറ്റ്സിനെതിരെ അർജന്റീന സൗഹൃദ മത്സരം കളിക്കും. നവംബർ 22ന് സൗദി അറേബ്യക്കെതിരെയാണ് അർജന്റീനയുടെ ആദ്യ ലോകകപ്പ് മത്സരം.