“പേശി വേദനയുള്ള ആരും അങ്ങനെ നൃത്തം ചെയ്യില്ല” : അർജന്റീനയ്‌ക്കെതിരെ കളിക്കാതിരുന്ന നെയ്‌മർക്ക് വിമർശനം

കഴിഞ്ഞ ദിവസം ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അഡക്റ്ററിനു പറ്റിയ പരിക്ക് കാരണം അർജന്റീനയ്‌ക്കെതിരായ പോരാട്ടം സൂപ്പർ താരം നെയ്മറിന് നഷ്ടമായിരുന്നു.ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയും ബ്രസീലും 0-0ന് സമനിലയിൽ പിരിഞ്ഞു. പരിക്കിൽ നിന്ന് മടങ്ങിയെത്തിയ ലയണൽ മെസ്സി അർജന്റീനയ്‌ക്കായി മത്സരത്തിന്റെ മുഴുവൻ സമയവും കളിച്ചു, പക്ഷേ അദ്ദേഹത്തിന്റെ പിഎസ്‌ജി സഹതാരവും ബ്രസീൽ താരവുമായ നെയ്‌മർ കളിച്ചില്ല.

എന്നാൽ സാവോപോളോയിൽ പാർട്ടി നടത്തിയതിന് പിഎസ്‌ജി സൂപ്പർ താരം നെയ്‌മറിനെതിരെ വലിയ വിമര്ശനമാണ് ഉയർന്നു വരുന്നത്. കഴിഞ്ഞ ആഴ്ച കൊളംബിയയ്‌ക്കെതിരെ 1-0 ന് വിജയിച്ച് അടുത്ത വർഷത്തെ ലോകകപ്പിൽ ബ്രസീൽ അവരുടെ സ്ഥാനം ബുക്ക് ചെയ്തിരുന്നു. കൊളംബിയയുമായുള്ള ബ്രസീലിന്റെ പോരാട്ടത്തിൽ നെയ്മർ പരിക്കിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നില്ല. ടീമംഗങ്ങൾക്കൊപ്പം പിച്ചിലെ ആഘോഷങ്ങളിൽ പങ്കെടുത്ത 29-കാരൻ മുഴുവൻ സമയത്തിലും സന്തോഷവാനായിരുന്നു.സാവോപോളോയിൽ വീക്കെൻഡ് പാർട്ടിക്കായി നെയ്മർ പോയെന്നാണ് റിപ്പോർട്ടുകൾ. പരുക്ക് കാരണം അർജന്റീനയുമായുള്ള ദേശീയ ടീമിന്റെ പോരാട്ടം അദ്ദേഹത്തിന് നഷ്ടമായതിനാൽ ഇത് ഇപ്പോൾ ബ്രസീലിൽ ചർച്ചാവിഷയമായി.

അർജന്റീനയുമായുള്ള തമ്മിലുള്ള ഏറ്റുമുട്ടലിന് മുന്നോടിയായി സാവോപോളോയിൽ പാർട്ടി നടത്തിയതിന് ബ്രസീലിയൻ ടെലിവിഷൻ പ്രോഗ്രാമായ ഓസ് ഡോനോസ് ഡ ബോളയുടെ അവതാരകനായ നെറ്റോ നെയ്‌മറെ രൂക്ഷമായി വിമർശിച്ചു. “കളി കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ടത് വിശ്രമിക്കുകയാണ് ചെയ്യുക എന്നതാണ്. നെയ്മർ എന്താണ് ചെയ്തത്? അവൻ രാത്രിയിൽ പ്രശസ്തരായ ആളുകളെല്ലാം പോകുന്ന ബാറിലേക്ക് പോയി.ഇയാളാണോ ബ്രസീലിനെ പ്രതിനിധീകരിക്കുന്ന താരം? അർജന്റീനയ്‌ക്കെതിരായ മത്സരത്തിൽ അയാൾക്ക് എന്തിനാണ് വേദന? ഗെയിമിന് ശേഷം കൗബോയ് തൊപ്പിയുമായി അദ്ദേഹം നൃത്തം ചെയ്തത് ശ്രദ്ധേയമാണ്. അഡക്‌റ്ററിൽ വേദനയോ പേശി വേദനയോ ഉള്ള ആരും അങ്ങനെ നൃത്തം ചെയ്യില്ല” നെറ്റോ പറഞ്ഞു.

അടുത്ത വർഷത്തെ ലോകകപ്പിന് ബ്രസീൽ ഇതിനകം യോഗ്യത നേടിയതിനാൽ, അർജന്റീനയ്‌ക്കെതിരായ മത്സരം നെയ്‌മർ നഷ്ടപ്പെടുത്തുന്നതിൽ പരിശീലകൻ ടിറ്റെക്ക് കാര്യമായ ആശങ്കയില്ല.രാജ്യാന്തര ഇടവേള അവസാനിച്ചതോടെ നെയ്മർ പിഎസ്ജിയിൽ തിരിച്ചെത്തി. എന്നിരുന്നാലും, ശനിയാഴ്ച നാന്റസുമായുള്ള ടീമിന്റെ ലീഗ് 1 പോരാട്ടത്തിന് അദ്ദേഹം കളിക്കുമോ എന്ന് കണ്ടറിയണം.പരിക്കിൽ നിന്ന് മെസ്സി തിരിച്ചെത്തുന്നത് മൗറീഷ്യോ പോച്ചെറ്റിനോയ്ക്ക് കരുത്ത് പകരും, എന്നാൽ നെയ്മറുടെ പരിക്ക് അത്ര ഗുരുതരമല്ലെന്ന പ്രതീക്ഷയിലാണ്. നിലവിൽ ലിഗ് 1 ടേബിളിന്റെ മുകളിൽ PSG ഇരിക്കുന്നുണ്ടെങ്കിലും, ലയണൽ മെസ്സിയുടെ ഫോമും ഫിറ്റ്‌നസും ആശങ്കാജനകമായ ഒരു മേഖലയാണ്.

Rate this post