ബ്രസീൽ- അർജന്റീന പോരാട്ടം എന്നും ഫുട്ബോൾ ആരാധകരുടെ ലഹരിയാണ്. ബദ്ധവൈരികളുടെ പോരാട്ടത്തിന്റെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയാറും ടെലിവിഷൻ റേറ്റിങ്ങിൽ റെക്കോർഡ് നേട്ടം കൈവരിക്കാറുമുണ്ട്.ഏറ്റവുമൊടുവിൽ കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലാണ് ഈ ബദ്ധവൈരികൾ ഏറ്റുമുട്ടിയത്. മത്സരത്തിൽ ബ്രസീലിനെ പരാജയപ്പെടുത്തി അർജന്റീന കോപ്പ കിരീടം മുത്തമിടുകയും ചെയ്തു.
ബ്രസീൽ- അർജന്റീന പോരാട്ടത്തിലെ മറക്കാനാവാത്ത പോരാട്ടങ്ങളിലൊന്ന് നടന്നത് 2005 ലെ കോൺഫഡറേഷൻ കപ്പ് ഫൈനലിലാണ്.ജർമനിയിലെ ഫ്രാങ്ക്കുർട്ടിൽ നടന്ന മത്സരത്തിൽ ലൂസിയോ, കക്ക,റൊണാൾഡീഞ്ഞോ, റോബിഞ്ഞോ തുടങ്ങിയ ബ്രസീലിന്റെ എക്കാലത്തെയും മികച്ച ടീമാണ് കളത്തിലിറങ്ങിയത്.റിക്വൽമി, ടെവസ്, ഫിഗ്വയോറ തുടങ്ങിയ കരുത്തരുമായി അർജന്റീനയും.
സാധാരണ ഗതിയിൽ ബ്രസിൽ അർജന്റീന പോരാട്ടാത്തിന്റെ ശക്തി ആ മത്സരത്തിന് ഉണ്ടായിരുന്നില്ല. ആ മത്സരത്തിൽ ഫുട്ബോൾ ലോകം കണ്ടത് ബ്രസീലിന്റെ ഏകാധിപത്യമായിരുന്നു.മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ 2 ഗോളുകൾ ബ്രസീൽ അർജന്റീനയുടെ വലയിൽ എത്തിച്ചിരുന്നു. 11 ആം മിനുട്ടിൽ അഡ്രിയാനോയും 16 ആം മിനുട്ടിൽ കക്കയും ബ്രസീലിന്റെ ആധിപത്യം ഉറപ്പിച്ചു.
രണ്ടാം പകുതിയിൽt തിരിച്ച് വരാമെന്ന് പ്രതീക്ഷിച്ച അർജന്റീനയുടെ വലയിൽ 47 ആം മിനുട്ടിൽ റൊണാൾഡീഞ്ഞോയും ഗോൾ കയറ്റി.63 ആം മിനുട്ടിൽ അഡ്രിയാനോ വീണ്ടും വലകുലുക്കി മത്സരം 4-0 ആക്കിയതോടെ അർജന്റീന പൂർണമായും കീഴടങ്ങി. 65 ആം മിനുട്ടിൽ ഐമറിലൂടെ അർജന്റീന ഒരു ഗോൾ തിരിച്ചടിച്ചുവെങ്കിലും ലൂസിയോ നയിച്ച പ്രതിരോധമതിൽ തകർക്കാൻ പിന്നീട് അർജന്റീനക്കായില്ല.
ബ്രസീൽ- അർജന്റീന പോരട്ടത്തിന് ആവേശം കൂടുതലാണ് എങ്കിലും അന്നത്തെ ബ്രസിലിനെ പരാജയപ്പെടുത്തുക എന്നത് എതിരാളികൾക്ക് ദുഷ് കരമായ ജോലിയായിരുന്നു.റൊണാൾഡീഞ്ഞോ, റൊണാൾഡോ, കക്ക, ലൂസിയോ, അഡ്രിയാനോ, റോബിഞ്ഞോ അങ്ങനെ നീളുന്നു തല്ലാൻ ബ്രസീലിന്റെ ആ സുവർണയുഗം.