ഖത്തർ ലോകകപ്പ് ഉൾപ്പെടെ കഴിഞ്ഞ രണ്ടു വർഷത്തിൽ അർജന്റീന നേടിയ മൂന്നു കിരീടനേട്ടങ്ങളിലും ടീമിന്റെ ഹീറോ ആയിരുന്നു എമിലിയാനോ മാർട്ടിനസ്. ഗോൾവലക്ക് കീഴിൽ താരമുണ്ടെന്നത് അർജന്റീന ടീമിലെ ഓരോ താരങ്ങൾക്കും വലിയ ആത്മവിശ്വാസമാണ്. തന്റെ ആവശ്യം വരുമ്പോഴെല്ലാം ടീമിനെ രക്ഷിക്കാൻ എമിലിയാനോക്ക് കഴിയുകയും ചെയ്യുന്നു.
അർജന്റീനക്ക് ഹീറോയാണെങ്കിലും എമിലിയാനോ മാർട്ടിനസിനു നേരെ ലോകകപ്പിന് ശേഷം വലിയ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. എംബാപ്പയെ കളിയാക്കിയതിന്റെ ഭാഗമായുള്ള വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിൽ താരം പിന്നീട് പശ്ചാത്താപം പ്രകടിപ്പിച്ചിരുന്നു. അതുകൂടാതെയും താരത്തിന്റെ പല പ്രവൃത്തികളും വിമർശിക്കപ്പെട്ടു.
പെനാൽറ്റി തടയുമ്പോൾ എതിർതാരങ്ങളെ പ്രകോപിപ്പിച്ചു നടത്തുന്ന ഡാൻസ്, ലോകകപ്പിലെ മികച്ച ഗോളിക്കുള്ള പുരസ്‌കാരം സ്വീകരിച്ചതിനു ശേഷം അത് അരക്കെട്ടിൽ വെച്ച് നടത്തിയ ആഘോഷം എന്നിവയെല്ലാം വിമർശനങ്ങൾക്കിരയായിരുന്നു. ലോകകപ്പിന് ശേഷം അർജന്റീനയുടെ എതിർചേരിയിൽ ഉള്ളവരെല്ലാം രോഷം തീർത്തത് എമിലിയനോക്കെതിരെയാണ്.
Emiliano Martinez disait pourtant « ne pas être fier » de sa célébration « stupide » en finale de la Coupe du Monde… et pourtant, il a récidivé ce soir avec ses coéquipiers ! 🙄🇦🇷 pic.twitter.com/sioFCkc3BR
— Instant Foot ⚽️ (@lnstantFoot) March 24, 2023
കഴിഞ്ഞ ദിവസം സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ ഇതിനെല്ലാം താരങ്ങൾ മറുപടി നൽകി. ലോകകപ്പ് നേടിയ താരങ്ങൾക്കെല്ലാം കിരീടത്തിന്റെ ഓരോ റിപ്ലിക്ക ആഘോഷങ്ങൾക്കായി നൽകിയിരുന്നു. ലോകകപ്പിൽ എമിലിയാനോ ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം നേടിയതിനു ശേഷം അത് അരക്കെട്ടിൽ വെച്ച് നടത്തിയ ആഘോഷം അതുപോലെ അനുകരിച്ചാണ് അർജന്റീന താരങ്ങൾ മറുപടി നൽകിയത്.
NOO 😭😭😭😭😭😭 pic.twitter.com/FJd5sACz7K
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 24, 2023
വിവാദങ്ങൾ സൃഷ്‌ടിച്ച ആ സെലിബ്രെഷൻ എമിലിയാനോ മാർട്ടിനസ് തന്നെ വീണ്ടും പുറത്തെടുത്തപ്പോൾ അർജന്റീന താരങ്ങളും ഒപ്പം കൂടി. റുള്ളി, പെസല്ല, ഗുയ്‌ഡോ, അക്യൂനാ എന്നീ താരങ്ങളാണ് എമിലിയനോക്കൊപ്പം ചേർന്നത്. ലോകമെമ്പാടും വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഒന്നാണെങ്കിലും അർജന്റീന ആരാധകർ കയ്യടികളോടെയാണ് താരങ്ങളുടെ പ്രവൃത്തിയെ സ്വീകരിച്ചത്.