2026 ലെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ലിമായി വെച്ച് നടക്കുന്ന മത്സരത്തിൽ അർജന്റീന പെറുവിനെ നേരിടും. ഇന്ത്യൻ സമയം ബുധനാഴ്ച കാലത്ത് 7 .30 നാണ് മത്സരം ആരംഭിക്കുക.നിലവിലെ ലോക ചാമ്പ്യൻമാർ യോഗ്യത മത്സരങ്ങളിലെ തുടർച്ചയായ നാലാം വിജയമാണ് ലക്ഷ്യമിടുന്നത്.
മത്സരത്തിന് മുന്നോടിയായി എല്ലാവരും ചോദിക്കുന്ന ചോദ്യം ലയണൽ മെസ്സി കളിക്കുമോ ഇല്ലയോ എന്നാണ്.ലോകകപ്പ് യോഗ്യതാ റൗണ്ടിൽ പെറുവിനെതിരെ മെസ്സി തുടങ്ങുമെന്നാണ് കരുതുന്നത്. ESPN റിപ്പോർട്ട് അനിസരിച്ച് അർജന്റീനയുടെ ആദ്യ പതിനൊന്നിൽ മെസ്സി ഉണ്ടാകും. മെസ്സി ടീമിലേക്ക് വരുമ്പോൾ ജൂലിയൻ അൽവാരസ് അല്ലെങ്കിൽ ലൗട്ടാരോ മാർട്ടിനെസ് എന്നിവരിൽ ഒരാൾ പുറത്തിരിക്കും. മെസ്സിയുടെ അഭാവത്തിൽ പരാഗ്വേയ്‌ക്കെതിരെ ഒരു ഗോളിന് വിജയിച്ച മത്സരത്തിൽ അൽവാരസും ലൗട്ടാരോയും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചിരുന്നു.
ഫ്രണ്ട് ത്രീയിലെ മൂന്നാമൻ ഫിയോറെന്റീന താരം നിക്കോളാസ് ഗോൺസാലസ് ആയിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ റൈറ്റ് ബാക്ക് നഹുവൽ മോളിന പേശിവലിവ് മൂലം കളിക്കുന്ന കാര്യം സംശയത്തിലാണ്.അദ്ദേഹം 100% ഫിറ്റല്ലെങ്കിൽ പെനാൽറ്റി സ്പെഷ്യലിസ്റ്റ് ഗോൺസാലോ മോണ്ടിയെൽ പകരം ടീമിൽ വരാൻ സാധ്യതയുണ്ട്.നിക്കോളാസ് ഗോൺസാലസിനു പകരമായി സെവിയ്യ താരം ലൂക്കാസ് ഒകാമ്പോസ് ടീമിലെത്താനുള്ള സാധ്യതയുണ്ട്.
World champions Argentina arrive in Lima, the capital of Peru 🇵🇪
— Leo Messi 🔟 Fan Club (@WeAreMessi) October 17, 2023
Fans gather to get a glimpse of Leo Messi!
pic.twitter.com/aYa09uPJpI
അർജന്റീന സാധ്യത ഇലവൻ :എമിലിയാനോ മാർട്ടിനെസ്; നഹുവൽ മോളിന അല്ലെങ്കിൽ ഗോൺസാലോ മോണ്ടിയേൽ, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടമെൻഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ; റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ: ജൂലിയൻ അൽവാരസ് അല്ലെങ്കിൽ ലയണൽ മെസ്സി, ലൗട്ടാരോ മാർട്ടിനെസ് അല്ലെങ്കിൽ മെസ്സി, നിക്കോളാസ് ഗോൺസാലസ് അല്ലെങ്കിൽ ലൂക്കാസ് ഒകാമ്പോസ്.
🚨Watch: Lionel Messi in training today he will travel with Argentina national team to Peru today ✅#Messi #Intermiamicf #Argentina pic.twitter.com/hqLrRszETw
— Inter Miami FC Hub (@Intermiamicfhub) October 16, 2023