ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി തന്നെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്കൊപ്പമുള്ള മേജർ സോക്കർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ പ്രകടനം നടത്തി ടീമിന്റെ എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയത്തിൽ പങ്കാളിയായി. ഇന്ന് നടന്ന മത്സരത്തിലാണ് ലിയോ മെസ്സി അസിസ്റ്റ് സ്വന്തമാക്കുകയും ടീമിന്റെ വിജയത്തിൽ നിർണായക പ്രകടനം കാഴ്ചവെക്കുകയും ചെയ്തത്. മേജർ സോക്കർ ലീഗ് സീസണിൽ ആദ്യ മത്സരത്തിൽ 3 പോയന്റുകൾ സ്വന്തമാക്കി മികച്ച തുടക്കമാണ് മെസ്സിയും സംഘവും നേടിയത്.
അതേസമയം മാർച്ച് മാസത്തിൽ നടക്കുന്ന അർജന്റീനയുടെ സൗഹൃദം മത്സരങ്ങളുടെ പുതിയ അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്. നേരത്തെ ചൈനയിൽ വെച്ച് മാർച്ചിലെ സൗഹൃദ മത്സരങ്ങൾ അർജന്റീന കളിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ചൈനയിൽ വച്ച് നടന്ന മിയാമിയുടെ മത്സരത്തിൽ ലിയോ മെസ്സി കളിക്കാതിരുന്നത് ചൈനയിൽ ആരാധകർക്ക് പ്രകോപനം ഉണ്ടാക്കിയിരുന്നു, ഇതിനുശേഷം അർജന്റീനയുടെ സൗഹൃദമത്സരങ്ങൾ ചൈനയിൽ കളിക്കുന്നത് സംബന്ധിച്ച് നിരവധി പ്രശ്നങ്ങൾ ഉടലെടുത്തതിന് പിന്നാലെയാണ് സൗഹൃദ മത്സരങ്ങളുടെ കാര്യത്തിൽ അർജന്റീന മാറ്റങ്ങൾ കൊണ്ടുവന്നത്.
മാർച്ച് മാസത്തിൽ നടക്കുന്ന സൗഹൃദ മത്സരങ്ങളിൽ അർജന്റീന നേരിടുന്നത് ആഫ്രിക്കൻ ടീമായ നൈജീരിയയെയും അമേരിക്കൻ ടീമായ എൽ സാൽവദോറിനെയുമായിരിക്കും. അർജന്റീന ടീമിന്റെ ഈ സൗഹൃദമത്സരങ്ങൾ അമേരിക്കയിൽ വെച്ച് തന്നെ നടത്തപ്പെടും എന്നാണ് നിലവിലെ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. കോപ്പ അമേരിക്ക ടൂർണമെന്റ്ന് മുൻപായി നിരവധി സൗഹൃദമത്സരം സംഘടിപ്പിക്കാൻ ആണ് അർജന്റീന ആഗ്രഹിക്കുന്നത്.
(🌕) JUST IN: Argentina's schedule have been defined for March, the opponents are Nigeria and El Salvador and the games will be played in USA. @estebanedul 🚨🇦🇷 pic.twitter.com/GmWOvdwOlL
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 19, 2024
മാർച്ച് നടക്കുന്ന അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾക്ക് ശേഷം കോപ്പ അമേരിക്ക ടൂർണ്ണമെന്റ് അരങ്ങേറുന്നതിന് മുമ്പായി വേറെയും നിരവധി സൗഹൃദ മത്സരങ്ങൾ വരുന്നുണ്ട്. കോപ്പ അമേരിക്ക ടൂർണമെന്റിന്റെ വളരെ ശക്തരായി ഒരുങ്ങുവാൻ ലക്ഷ്യമിടുന്ന അർജന്റീന മികച്ച ടീമുകൾക്കെതിരെ സൗഹൃദ മത്സരങ്ങൾ കളിച്ച് ടൂർണമെന്റിന് ഒരുങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് സമീപിക്കുന്നത്. നിലവിലെ ചാമ്പ്യൻമരായ അർജന്റീന ഇത്തവണ കോപ്പ അമേരിക്ക കിരീടം നിലനിർത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.