ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ സ്റ്റാർട്ടിംഗ് ഇലവൻ |Qatar 2022 |Argentina

ഖത്തർ ലോകകപ്പിനായി ആവേശത്തോടെയാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്.നവംബർ 20 ന് അൽ-ബൈത്ത് സ്റ്റേഡിയത്തിൽ ആതിഥേയരായ ഖത്തർ ഇക്വാഡോറിനെ നേരിടുന്നതോടെ 2022 വേൾഡ് കപ്പിന് തുടക്കമാവും.2019ൽ തുടങ്ങിയ അപരാജിത കുതിപ്പോലെ ലോകകപ്പിനെത്തുന്ന അർജന്റീന ടീമിൽ ആരാധകർക്ക് ഏറെ പ്രതീക്ഷയുണ്ട്.

ഇക്കാലയളവിൽ രണ്ട് കിരീടങ്ങൾ അവർ നേടുകയും ചെയ്തിരുന്നു. പരുക്ക് തിരിച്ചടിയായെങ്കിലും ഖത്തർ ലോകകപ്പിൽ കരുത്തരായ ടീമിനെയാണ് അർജന്റീന ഇറക്കുക. പരിക്ക് മൂലം പൗലോ ഡിബാലയ്ക്കും മിഡ്ഫീൽഡർ ലോ സെൽസൊക്കും ലോകകപ്പ് നഷ്ടമാകാൻ സാധ്യതയുണ്ടെങ്കിലും അത് മറികടക്കാനുള്ള വഴി കോച്ച് കണ്ടെത്തുമെന്നാണ് ഏവരുടെയും പ്രതീക്ഷ. ലയണൽ സ്‌കലോനി ലോകകപ്പിൽ ഇറങ്ങാൻ സാധ്യതയുള്ള അർജന്റീനയുടെ ആദ്യ ഇലവനെ പരിശോധിക്കാം.

എമിലിയാനോ മാർട്ടിനെസ് ഒഴികെ മറ്റാരെയും ഗോൾകീപ്പറായി പരിഗണിക്കാൻ സാധ്യതയില്ല. എമിലിയാനോയുടെ മനോഭാവവും എതിരാളികളിൽ ആധിപത്യം സ്ഥാപിക്കാനുള്ള കഴിവുമാണ് അർജന്റീനയെ തുണച്ചത്. ബെൻഫിക്ക ഡിഫൻഡർ നിക്കോളാസ് ഒട്ടാമെൻഡിയും ടോട്ടൻഹാം ഹോട്‌സ്പർ താരം ക്രിസ്റ്റ്യൻ റൊമേറോയും സെന്റർ ബാക്കുകളാകാൻ സാധ്യതയുണ്ട്. മികച്ച ഫോമിലുള്ള ലിസാൻഡ്രോ മാർട്ടിനെസീനും സാധ്യത കാണുന്നുണ്ട് . റൈറ്റ് ബാക്കിൽ ഗോൺസാലോ മോണ്ടിയേലും ലെഫ്റ്റ് ബാക്കിൽ നിക്കോളാസ് ടാഗ്ലിയാഫിക്കോയും എത്തുന്നതോടെ അർജന്റീനയുടെ പ്രതിരോധ നിര പൂർത്തിയാകും.

പതിവുപോലെ, സ്കലോനി ലോകകപ്പിൽ ത്രീ-മാൻ മിഡ്ഫീൽഡ് ലൈൻ നടപ്പിലാക്കും. യുവന്റസ് താരം ലിയാൻഡ്രോ പരേഡസ് ഡിഫൻസീവ് മിഡ്ഫീൽഡറായി കളിക്കുമ്പോൾ മധ്യനിരയിലെ മറ്റ് രണ്ട് താരങ്ങൾ ജിയോവാനി ലോ സെൽസോയും റോഡ്രിഗോ ഡി പോളും ആയിരിക്കും. മികച്ച പരസ്പര ധാരണ കാരണം സ്കലോനി അവരെ എപ്പോഴും വിശ്വസിച്ചിരുന്നു. എന്നാൽ പരിക്കുള്ള ലോ സെൽസോ അവസാന 26 ൽ ഉൾപ്പെടുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. അങ്ങനെയെങ്കിൽ ഗൂഡോ റോഡ്രിഗസ് മിഡ്ഫീൽഡിൽ കളിക്കും.

സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ പരിക്കിന്റെ പിടിയിലാണെങ്കിലും ലോകകപ്പിന് മുമ്പ് അദ്ദേഹം കളത്തിലിറങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എയ്ഞ്ചൽ ഡി മരിയ ടീമിൽ തിരിച്ചെത്തിയാൽ അർജന്റീനയുടെ മുന്നേറ്റ നിരയിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. വലതു വിങ്ങിൽ ലയണൽ മെസ്സിയും ഇടതു വിങ്ങിൽ ഡി മരിയയും സെന്റർ ഫോർവേഡായി ഇന്റർ മിലാൻ താരം ലൗട്ടാരോ മാർട്ടിനെസും ആയിരിക്കും ലയണൽ സ്കലോനിയുടെ മുന്നേറ്റ നിര.

നവംബർ പതിനാലാം തീയതിയാണ് സ്‌കലോണി അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക .പ്രധാനപ്പെട്ട താരങ്ങൾക്ക് പരിക്കേറ്റതിനാൽ അവസാന നിമിഷം വരെ അവരുടെ കാര്യം കൂടി പരിഗണിച്ചതിനുശേഷമായിരിക്കും സ്‌കലോണി അന്തിമ തീരുമാനത്തിലെത്തുക.46 താരങ്ങൾ ഉൾപ്പെട്ട പ്രാഥമിക ലിസ്റ്റ് ആയിരുന്നു ആദ്യം സ്‌കലോണി ഫിഫക്ക് നൽകിയിരുന്നത്. ഇപ്പോൾ അത് 28 പേരായി ചുരുക്കിയിട്ടുണ്ട്.26 പേരുടെ ലിസ്റ്റാണ് അവസാനമായി ഫിഫക്ക് കൈമാറേണ്ടത്. അതായത് ഇനി ഈ സ്‌ക്വാഡിൽ നിന്ന് രണ്ട് താരങ്ങളെ കൂടി ഒഴിവാക്കേണ്ടതുണ്ട്.ലോ സെൽസോ,പൗലോ ഡിബാല എന്നിവരുടെ പരിക്ക് വിവരങ്ങൾ വിശകലനം ചെയ്തതിനുശേഷമാണ് ഇതേക്കുറിച്ച് സ്‌കലോണി തീരുമാനം എടുക്കുക.

എമിലിയാനോ ഡിബു മാർട്ടിനെസ്, ജെറോനിമോ റുല്ലി, ഫ്രാങ്കോ അർമാനി, നഹുവൽ മൊലിന,ഗോൺസാലോ മോണ്ടിയേൽ, ക്രിസ്റ്റ്യൻ റൊമേറോ, ജർമൻ പെസെല്ല, നിക്കോളാസ് ഒട്ടമെൻഡി,ലിസാൻഡ്രോ മാർട്ടിനെസ്, മാർക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ജുവാൻ ഫോയ്ത്ത്,റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പരേഡെസ്, ജിയോവാനി ലോ സെൽസോ, അലക്സിസ് മാക് അലിസ്റ്റർ,ഗൈഡോ റോഡ്രിഗസ്, അലജാൻഡ്രോ പാപ്പു ഗോമസ്, എൻസോ ഫെർണാണ്ടസ്, എക്‌സിക്വയൽ പാലാസിയോസ് ലയണൽ മെസ്സി, ലൗട്ടാരോ മാർട്ടിനെസ്, ഏഞ്ചൽ ഡി മരിയ,ജൂലിയൻ അൽവാരസ്, പൗലോ ഡിബാല, നിക്കോളാസ് ഗോൺസാലസ് ,ഏഞ്ചൽ കൊറിയ,ജോക്വിൻ കൊറിയ

Rate this post
ArgentinaFIFA world cupQatar2022