അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവച്ച് അർജന്റീനയുടെ സൂപ്പർ താരങ്ങൾ

സ്പാനിഷ് ലീഗിൽ ഇന്നലെ നടന്ന അഞ്ചാം റൗണ്ട് പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളികൾ സെൽറ്റ വിഗോയായിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡ് ഈ മത്സരത്തിൽ സെൽറ്റയെ പരാജയപ്പെടുത്തിയത്. സ്വന്തം മൈതാനമായ വാണ്ട മെട്രോപൊളിറ്റാനോയിലാണ് ഈ വിജയം അത്ലറ്റിക്കോ കരസ്ഥമാക്കിയത്.അർജന്റൈൻ സൂപ്പർ താരങ്ങളുടെ മികവാണ് ഈ മത്സരത്തിൽ ഡിയഗോ സിമയോണിയെ സഹായിച്ചത്.

ഒരു ഗോളും ഒരു അസിസ്റ്റുമായി റോഡ്രിഗോ ഡി പോളാണ് അത്ലറ്റിക്കോയെ വിജയത്തിലേക്ക് ആനയിച്ചത്. മറ്റൊരു അർജന്റീന താരമായ എയ്ഞ്ചൽ കൊറേയ ഒരു ഗോൾ നേടിയിട്ടുണ്ട്.നൂഹേൽ മൊളീന മത്സരത്തിൽ ഒരു ഗോളിന് വഴി ഒരുക്കുകയും ചെയ്തിട്ടുണ്ട്.അത്ലറ്റിക്കോയുടെ ബാക്കിയുള്ള ഒരു ഗോൾ കരാസ്ക്കോ നേടിയപ്പോൾ ഒരു ഉനൈ നുനസിന്റെ സെൽഫ് ഗോളായിരുന്നു.

മത്സരത്തിന്റെ ഒമ്പതാം മിനിട്ടിലാണ് കൊറേയയുടെ ഗോൾ വന്നത്.മൊളീന നൽകിയ പാസ് ഡി പോൾ കൊറേയക്ക് നൽകി. ഒരു തകർപ്പൻ ഷോട്ടിലൂടെ കൊറേയ പന്ത് വലയിൽ എത്തിക്കുകയായിരുന്നു. പിന്നീട് അൻപതാം മിനിറ്റിൽ ഡി പോളിന്റെ ഗോൾ പിറന്നു.കോകെയുടെ പാസ് സ്വീകരിച്ച ഡി പോൾ എടുത്ത ഷോട്ട് ഡിഫൻഡറുടെ ദേഹത്ത് തട്ടി ഗതിമാറി ഗോളാവുകയായിരുന്നു. 66-ആം മിനുട്ടിൽ ഒറ്റക്ക് നടത്തിയ മുന്നേറ്റത്തിന് ഒടുവിൽ കരാസ്ക്കോ ഗോൾ നേടി.83-ആം മിനുട്ടിൽ കുൻഹയുടെ ഇടപെടലിനൊടുവിൽ നുനസിന്റെ സെൽഫ് ഗോൾ പിറന്നു.

അർജന്റീന താരങ്ങളുടെ ഈ മികവ് ആരാധകർക്ക് സന്തോഷം പകരുന്ന കാര്യമാണ്. പ്രത്യേകിച്ച് ഡി പോൾ ഈ മത്സരത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.76 minutes,1 goal,1 assist,2 key passes,1 big chance created,84% passing accuracy,5/6 long balls completed,2 tackles ഇതായിരുന്നു ഡി പോളിന്റെ പ്രകടനം.

ഇപ്പോൾ അത്ലറ്റിക്കോ മാഡ്രിഡ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്.5 മത്സരങ്ങളിൽ നിന്ന് 10 പോയിന്റാണ് സിമയോണിയുടെ സംഘത്തിന് ഉള്ളത്. ഇനി ചാമ്പ്യൻസ് ലീഗിൽ ബയേർ ലെവർകൂസനാണ് അത്ലറ്റിക്കോയുടെ എതിരാളികൾ.

Rate this post
ArgentinaRodrigo De Paul