ഇന്തോനേഷ്യക്കെതിരെയുള്ള മത്സരത്തിൽ അർജന്റീനയുടെ മൂന്നു സൂപ്പർ താരങ്ങൾ കളിക്കില്ല |Argentina

ഇന്നലെ ചൈനീസ് തലസ്ഥാനമായ ബീജിങ്ങിൽ നടന്ന സൗഹൃദമത്സരത്തില്‍ ഓസ്‌ട്രേലിയയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് ലോകചാമ്പ്യന്മാര്‍ പരാജയപ്പെടുത്തിയത്. സൂപ്പര്‍താരം ലയണല്‍ മെസ്സി കരിയറിലെ ഏറ്റവും വേഗതയേറിയ ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ ഡിഫന്‍ഡര്‍ ജെര്‍മന്‍ പെസല്ലയും അര്‍ജന്റീനയ്ക്കായി ഗോൾ നേടി.

എന്നാൽ ഇന്തോനേഷ്യയ്ക്കെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ ലയണൽ മെസ്സി, ഏഞ്ചൽ ഡി മരിയ, നിക്കോളാസ് ഒട്ടാമെൻഡി എന്നിവർ അർജന്റീനയ്ക്ക് വേണ്ടി കളിക്കില്ല.ജൂൺ 19 ന് ജക്കാർത്തയിൽ ഇന്തോനേഷ്യയ്‌ക്കെതിരായ മത്സരത്തിൽ അർജന്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനിക്ക് വേണ്ടി മൂന്ന് വെറ്ററൻമാർ ഇറങ്ങില്ല.ലയണൽ മെസ്സി യൂറോപ്പിൽ ഒരു അവധിക്കാലം ആഘോഷിക്കുകയും അമേരിക്കയിലെ തന്റെ പുതിയ ക്ലബ് ഇന്റർ മിയാമിയിൽ ചേരുന്നതിന് മുമ്പ് ജന്മനാടായ റൊസാരിയോയിലേക്ക് മടങ്ങുകയും ചെയ്യും.അവർക്ക് വിശ്രമം നൽകുക എന്നത് എന്റെ തീരുമാനമാണ്. അവർ അവരുടെ കുടുംബത്തോടൊപ്പം ചിലവഴിക്കട്ടെ താരങ്ങളെ ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ പരിശീലകൻ സ്കെലോണി പറഞ്ഞു.

ജക്കാർത്തയിൽ മെസ്സിയുടെ കളി കാണാൻ കാത്തിരുന്ന ഇന്തോനേഷ്യൻ ആരാധകരെ ഈ വാർത്ത അസ്വസ്ഥരാക്കി. പലരും നിരാശരായി ടിക്കറ്റിന്റെ പണം തിരികെ ചോദിച്ചു കൊണ്ടിരിക്കുകയാണ്. “ഇന്തോനേഷ്യ പോലുള്ള ഒരു ചെറിയ ടീമിനെതിരെ കളിക്കാൻ അദ്ദേഹത്തിന് താൽപ്പര്യമില്ല. എന്തൊരു നാണക്കേട്,” ആരാധകൻ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു.ആരാധകരെ മാത്രമല്ല കളിക്കാരും നിരാശരായി. മെസ്സി കളിക്കില്ലെന്ന് കേട്ടപ്പോൾ താൻ അസ്വസ്ഥനായിരുന്നുവെന്ന് വിങ് ബാക്ക് അസ്നാവി മങ്കുവാലം പറഞ്ഞു.

അർജന്റീനയിലെ പ്രമുഖ താരങ്ങളില്ലാതെ മത്സരം ഇപ്പോൾ ആകര്ഷകമാല്ലാതെ ആയിരിക്കുകയാണ്.ടിക്കറ്റുകൾ റീഫണ്ട് ചെയ്യാനാകില്ലെന്ന് ഫുട്ബോൾ അസോസിയേഷൻ ഓഫ് ഇന്തോനേഷ്യ (പിഎസ്എസ്ഐ) പ്രസിഡന്റ് എറിക് തോഹിർ പറഞ്ഞു. മെസ്സിയും ഇന്തോനേഷ്യയുമല്ല, അർജന്റീനയും ഇന്തോനേഷ്യയും തമ്മിലായിരുന്നു കളിയെന്ന് പിഎസ്എസ്ഐ തുടക്കം മുതൽ പറഞ്ഞിരുന്നു.സൗഹൃദ മത്സരത്തിന് അർജന്റീനയെ ക്ഷണിക്കാൻ ഇന്തോനേഷ്യക്ക് 5 മില്യൺ ഡോളർ ചിലവഴിക്കേണ്ടി വന്നതായി റിപ്പോർട്ട്.

Rate this post
ArgentinaLionel Messi