80 ദേശീയ ടീമുകൾ ലോകകപ്പിൽ ഒരിക്കലെങ്കിലും പങ്കെടുത്തിട്ടുണ്ട്. ഫിഫയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫെഡറേഷനുകളുടെ പകുതിയിൽ താഴെയാണ് ഈ കണക്ക്. അതിൽ കിരീടം നേടിയത് വിരലിൽ എണ്ണാവുന്ന രാജ്യങ്ങൾ മാത്രമാണ്. നവംബറിൽ ഖത്തറിൽ 2022 ലെ വേൾഡ് കപ്പിന് അരങ്ങുണരുമ്പോൾ തങ്ങളുടെ പൈതൃകത്തിലേക്ക് ഒരു കിരീടം കൂടി ചേർക്കാൻ ആഗ്രഹിക്കുന്ന അർജന്റീനയെപ്പോലുള്ള നിരവധി ടീമുകളുണ്ട്.
ആൽബിസെലെസ്റ്റ് അവരുടെ 18-ാമത് ഫിഫ ലോകകപ്പിൽ കളിക്കും, ഇത് കളിച്ച പതിപ്പുകളുടെ എണ്ണത്തിൽ ഇറ്റലിയ്ക്കൊപ്പം അവരെ എത്തിക്കും. ബ്രസീലിനും ജർമ്മനിക്കും പിന്നിൽ ആ വിഭാഗത്തിൽ ഇരുവരും മൂന്നാം സ്ഥാനം പങ്കിടും. 1970 മുതൽ ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നതിൽ അർജന്റീന പരാജയപ്പെട്ടിട്ടില്ല. സൂപ്പർ താരം ലയണൽ മെസ്സിയുടെ സാനിധ്യം കാരണം കൊണ്ട് 2022 ലെ ഖത്തറിൽ അർജന്റീന കിരീടത്തിന്റെ പ്രിയങ്കരങ്ങളിലൊന്നായിരിക്കും.
ഫിഫ ലോകകപ്പിലെ അർജന്റീനയുടെ ചരിത്രം ഉജ്ജ്വലമാണ്. അർജന്റീന 1978, മെക്സിക്കോ 1986 എന്നീ രണ്ട് എഡിഷനുകൾ അവർ കിരീടം സ്വന്തമാക്കി.ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഫൈനൽ കളിച്ച ആൽബിസെലെസ്റ്റ് ലോകകപ്പിൽ 137 ഗോളുകൾ നേടി യഥാക്രമം 229, 226 ജോല്യ്ക്കൽ നേടിയ ബ്രസീലിനും അര്ജന്റീനക്കും പിന്നിലാണ്. അര്ജന്റീനയെക്കാൾ 9 ഗോളുകൾ കുറവുള്ള ഇറ്റലിയാണ് നാലാമത്.144 മത്സരങ്ങളിൽ നിന്നാണ് അര്ജന്റീന ഇത്രയും ഗോളുകൾ നേടിയത്. ലോകകപ്പിൽ അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങൾ ഏതാണെന്ന് പരിശോധിക്കാം.
കളിച്ച 3 ലോകകപ്പുകളിൽ നിന്നും (1994, 1998, 2002) ഗോളുകൾ നേടിയ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയാണ് അർജന്റീനയുടെ വേൾഡ് കപ്പിലെ ടോപ് സ്കോറർ.മെസ്സിക്ക് മുമ്പുള്ള കാലഘട്ടത്തിൽ, 56 ഗോളുകളുമായി ദേശീയ ടീമിന്റെ ടോപ് സ്കോററായിരുന്നു അദ്ദേഹം.നാല് ലോകകപ്പുകളിൽ കളിച്ച മറഡോണ 8 ഗോളുകളുമായി രണ്ടാം സ്ഥാനത്താണ്. 1930 ലെ ആദ്യ വേൾഡ് കപ്പിൽ 8 ഗോളുമായി ടോപ് സ്കോററായ ഗില്ലെർമോ സ്റ്റെബൈൽ മൂന്നാമതുമാണ്.
ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന പദവിക്കായി മറഡോണയോടും പെലെയോടും പോരാടാൻ ഒരു വേൾഡ് കപ്പിന്റെ കുറവ് മാത്രമുള്ള ലയണൽ മെസ്സി ആറു ഗോളുമായി നാലാം സ്ഥാനത്താണ്.ഖത്തറിൽ 2022ൽ അദ്ദേഹം തന്റെ അഞ്ചാം പതിപ്പ് കളിക്കും.18 മത്സരങ്ങൾ കളിച്ച മരിയോ കെംപെസ് – 6 ഗോളുകൾ നേടി അഞ്ചാം സ്ഥാനത്തെത്തി.1974, 1982 പതിപ്പുകളിലും അദ്ദേഹം കളിച്ചു.(2010, 2014, 2018) വേൾഡ് കപ്പുകളിൽ നിന്നും നേടിയ അഞ്ചു ഗോളുമായി ഗോൺസാലോ ഹിഗ്വെയ്ൻ ആറാം സ്ഥാനത്താണ്.ഹെർണാൻ ക്രെസ്പോയും,ജോർജ്ജ് വാൽഡാനോ അടക്കം ആറ് താരങ്ങൾ 4 ഗോളുകൾ നേടിയിട്ടുണ്ട്.