17 വർഷത്തിലേറെയായുള്ള പ്രൊഫെഷണൽ കരിയറിന് വിരാമം കുറിക്കുകയാണ് അര്ജന്റീന സ്‌ട്രൈക്കർ ഗോൺസാലോ ഹിഗ്വെയ്ൻ. നിലവിലെ യുഎസ് മേജർ ലീഗ് സോക്കർ സീസണിന്റെ അവസാനത്തോടെ പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന് ഇന്റർ മിയാമി സ്‌ട്രൈക്കർ ഹിഗ്വെയ്ൻ പ്രഖ്യാപിച്ചു.
ഫ്രാൻസിൽ ജനിച്ച ഹിഗ്വെയ്ൻ 2005-ൽ അർജന്റീനിയൻ ടീമായ റിവർ പ്ലേറ്റിനായി തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തിയത്. റയൽ മാഡ്രിഡ്, നാപ്പോളി, യുവന്റസ്, മിലാൻ, ചെൽസി തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം ഒരു പ്രൊഫഷണൽ കളിക്കാരനെന്ന നിലയിൽ 14 പ്രധാന കിരീടങ്ങൾ നേടിയിട്ടുണ്ട്.34 കാരനായ താരം കുറഞ്ഞത് രണ്ട് സീസൺ ഗെയിമുകളും നവംബർ നടക്കാനിരിക്കുന്ന പ്ലേ ഓഫുകളും കളിക്കും.”എനിക്ക് ലഭിക്കാമായിരുന്ന ഏറ്റവും മികച്ച കരിയറിന് ശേഷം, ഫുട്ബോൾ എനിക്ക് വളരെയധികം നൽകിയതായി എനിക്ക് തോന്നുന്നു,” ഹിഗ്വെയ്ൻ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. “എപ്പോഴും എന്നിൽ വിശ്വസിക്കുന്നവർക്ക് ഒരുപാട് നന്ദി … വിടപറയാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
2022 ലെ MLS കാമ്പെയ്‌നിന്റെ മോശം തുടക്കത്തിന് ശേഷം, ഹിഗ്വെയ്ൻ തന്റെ അവസാന 11 ഔട്ടിംഗുകളിൽ 10 ഗോളുകൾ നേടി. ഇന്റർ മിയാമിക്കൊപ്പം 64 മത്സരങ്ങളിൽ നിന്നും ഹിഗ്വെയ്ൻ 26 ഗോളുകളും 14 അസിസ്റ്റുകളും നേടിയിട്ടുണ്ട്.തന്റെ കരിയറിൽ, അർജന്റീന ഫോർവേഡ് 700-ലധികം മത്സരങ്ങളിൽ നിന്ന് 300-ലധികം ഗോളുകൾ നേടിയിട്ടുണ്ട്.വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ കണ്ണീരടക്കാന്‍ ഹിഗ്വെയ്‌ന് കഴിഞ്ഞില്ല. അര്‍ജന്റൈന്‍ ക്ലബായ റിവര്‍ പ്ലേറ്റിലൂടെയാണ് ഗോണ്‍സാലോ ക്ലബ് ഫുട്‌ബോളിലേക്ക് എത്തുന്നത്. പിന്നാലെ റയലിലേക്ക് എത്തിയ താരം 2013ല്‍ നാപ്പോളിയിലേക്ക് ചേക്കേറി.
“Agradecido al club porque gracias a ellos cumplimos el sueño tan ansiado que tenía la familia y especialmente mi mamá”
— Inter Miami CF (@InterMiamiCF) October 3, 2022
Higuaín on what it meant to play with Fede at Inter Miami. pic.twitter.com/ijTk1GflqU
റയലിന് വേണ്ടി 190 മത്സരങ്ങളില്‍ നിന്ന് അടിച്ചുകൂട്ടിയത് 107 ഗോള്‍. നാപ്പോളിക്കായി 104 കളിയില്‍ നിന്ന് 71 ഗോളും നേടി. യുവന്റ്‌സിലേക്ക് എത്തിയ ഹിഗ്വെയ്ന്‍ 105 മത്സരങ്ങള്‍ കളിച്ചു. ചെല്‍സി കുപ്പായത്തിലും ഹിഗ്വെയ്ന്‍ കളത്തിലിറങ്ങി. എസി മിലാനും ചെല്‍സിക്കും വേണ്ടി ലോണിലാണ് ഹിഗ്വെയ്ന്‍ എത്തിയത്. 2009 ഒക്ടോബർ 10 ന് മറഡോണ പരിശീലകനായപ്പോഴാണ് അര്ജന്റീന ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചത്. അര്‍ജന്റീനക്ക് വേണ്ടി 75 മത്സരങ്ങളില്‍ നിന്ന് 31 ഗോളാണ് ഹിഗ്വെയ്ന്‍ നേടിയത്. അര്‍ജന്റീനക്കെതിരെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവരില്‍ അഞ്ചാം സ്ഥാനത്താണ് ഹിഗ്വെയ്‌ന്റെ സ്ഥാനം.
⏱️ 782 partidos.
— Sudanalytics (@sudanalytics_) October 3, 2022
⚽️ 361 goles.
🏆 14 títulos.
🇦🇷 5to máximo goleador en la historia de la Selección Argentina.
La carrera de Gonzalo Higuaín. pic.twitter.com/8iMMOuAqW3
2014ലെ ലോകകപ്പ് ഫൈനലില്‍ ജർമനിക്ക് മുന്‍പില്‍ വീണ അര്‍ജന്റൈന്‍ സംഘത്തിലും അംഗമാണ് ഹിഗ്വെയ്ന്‍. ആ വേൾഡ് കപ്പിലെ ഫൈനൽ പോരാട്ടത്തിൽ ലയണൽ മെസ്സിയുടെ അർജന്റീന ജർമ്മനിയോട് വേദനാജനകമായ തോൽവി വഴങ്ങിയപ്പോൾ പോയിന്റ് ബ്ലാങ്ക് അവസരങ്ങൾ നഷ്‌ടപ്പെടുത്തിയതിനും സ്‌കോർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിനും ഹിഗ്വെയ്‌ൻ കുറ്റക്കാരനായി.. 3 ലോകകപ്പുകൾ കളിച്ച താരം 2015-ൽ ചിലിയിലും 2016-ൽ അമേരിക്കയിലും നടന്ന കോപ്പ അമേരിക്ക ടീമിലും അംഗമായിരുന്നു.