കഴിഞ്ഞ കുറച്ച് വർഷങ്ങളായി അര്ജന്റീന നടത്തുന്ന അപരാജിത കുതിപ്പിന് പിന്നിൽ നിർണായക പങ്കു വഹിച്ച താരമാണ് യുവന്റസ് വിങ്ങർ ഏഞ്ചൽ ഡി മരിയ. കഴിഞ്ഞ വർഷം അര്ജന്റീന കോപ്പ അമേരിക്ക നേടിയപ്പോൾ ബ്രസീലിനെതിരെയുള്ള ഫൈനലിലെ വിജയ ഗോൾ നേടിയത് ഡി മരിയായ ആയിരുന്നു.
എന്നാൽ ഖത്തർ വേൾഡ് കപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ താരത്തിന് പരിക്കേറ്റിരുന്നു.മക്കാബി ഹൈഫയ്‌ക്കെതിരായ ചാമ്പ്യൻസ് ലീഗിൽ യുവന്റസിനായി കളിക്കുമ്പോഴാണ് ഡി മരിയ പരിക്കേറ്റ് പുറത്തായത്.ഇത് യുവന്റസിനെയും അർജന്റീനയെയും ഒരുപോലെ ആശങ്കപ്പെടുത്തുന്ന ഒന്നായിരിക്കുകയാണ് . ഹാംസ്ട്രിംഗിന് പരിക്കേറ്റ ഡി മരിയ വേൾഡ് കപ്പിന് മൂന്നോ സുഖം പ്രാപിക്കും എന്ന വിശ്വാസത്തിലാണ് ആരാധകരുള്ളത്.പിഎസ്‌ജിയിൽ കളിച്ചിരുന്ന ഡി മരിയ കഴിഞ്ഞ സമ്മറിലാണ് ഫ്രീ ഏജന്റായി യുവന്റസിലേക്ക് ചേക്കേറുന്നത്.
ടീമിനൊപ്പം മികച്ച പ്രകടനം നടത്തിയിരുന്ന താരത്തിന്റെ പരിക്ക് സീസണിൽ യുവന്റസിന് മോശം ഫോമിന് കാരണമാവുകയും ചെയ്‌തിട്ടുണ്ട്. അതിനിടയിൽ മാതൃരാജ്യത്ത് തന്റെ കരിയർ അവസാനിപ്പിക്കാനുള്ള ആഗ്രഹം ആവർത്തിച്ച് ജനുവരിയിൽ ഏഞ്ചൽ ഡി മരിയയുടെ യുവന്റസുമായുള്ള കരാർ അവസാനിപ്പിക്കാം.വിംഗർ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഒരു ഫ്രീ ഏജന്റായി ബിയാൻകോണേരിയിൽ ചേർന്നത്.”ഞാൻ ആരംഭിച്ച റൊസാരിയോ സെൻട്രലിൽ എന്റെ കരിയർ അവസാനിപ്പിക്കണം. ഇത് കുറച്ചുകാലമായി എന്റെ മനസ്സിൽ ഉണ്ടായിരുന്നു എന്നതാണ് സത്യം.ഇക്കാലത്ത് ക്ലബ്ബിലെ കാര്യങ്ങൾ എളുപ്പമല്ല എന്നത് ശരിയാണ്, പക്ഷേ എന്റെ ഈ ആശയത്തെ ഞാൻ പിന്തുണയ്ക്കുന്നു, കാരണം ഒരു വർഷത്തേക്ക് പോലും അർജന്റീനിയൻ ഫുട്ബോളും ഞാൻ ജനിച്ച ടീമും പൂർണ്ണമായി ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” ഡി മരിയ പറഞ്ഞു.
🎙️ Angel Di Maria: “My biggest dream is to come back to Rosario Central. It’s been my dream for a long time, it’s not easy but I’d like it to happen. In Argentina, they dream of a future in Europe, while I dream of returning to Rosario Central.” 🔙🇦🇷 pic.twitter.com/UkeeShuhT3
— Football Tweet ⚽ (@Football__Tweet) October 26, 2022
ഡി മരിയക്ക് ഒരു നല്ല ഓഫർ ഉണ്ടെങ്കിൽ ജനുവരിയിൽ കരാർ അവസാനിപ്പിക്കാൻ ക്ലബ് സമ്മതിക്കും എന്നുറപ്പാണ്.ടൂറിനിലെ തന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ഡി മരിയയ്ക്ക് മൂന്ന് വ്യത്യസ്ത പേശികൾക്ക് പരിക്കേറ്റു .ഏഴ് മത്സരങ്ങളിൽ നിന്ന് 300 മിനിറ്റ് മാത്രമേ താരത്തിന് കളിക്കാൻ സാധിച്ചിട്ടുള്ളൂ. 1992 മുതൽ 2007 വരെ റൊസാരിയോ സെൻട്രലിൽ ചിലവഴിച്ച ഡി മരിയ അവിടെ നിന്നും പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയിലേക്ക് ചേക്കേറി. തുടർന്ന് റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്‌ജി എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചതിനു ശേഷമാണ് ഏഞ്ചൽ ഡി മരിയ യുവന്റസിലെത്തുന്നത്.
Tremenda zurda de Ángel Di María 👌⚽️ pic.twitter.com/IsBh4OLYA3
— LINDSAY CASINELLI (@LINDSAYDEPORTES) October 22, 2022