റയൽ മാഡ്രിഡിൽ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്ന് ആഴ്സണലിലേക്ക് മാറിയ മിഡ്ഫീൽഡർ മാർട്ടിൻ ഒഡെഗാർഡ് ഇപ്പോൾ പ്രീമിയർ ലീഗ് ക്ലബ്ബിന്റെ നെടുംതൂണും ക്യാപ്റ്റനുമാണ്. ‘നോർവീജിയൻ മെസ്സി’ എന്നറിയപ്പെട്ടിരുന്ന താരം റയൽ മാഡ്രിഡ് വിട്ടുപോയതിൽ കടുത്ത നിരാശയിലാണ് ആരാധകർ. ഇപ്പോഴിതാ ഒഡെഗാർഡിന് ശേഷം മറ്റൊരു റയൽ മാഡ്രിഡ് താരത്തെ ടീമിലെത്തിക്കാൻ ആഴ്സണൽ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലിന് നിലവിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ അഞ്ച് പോയിന്റ് മുന്നിലാണ്. നിലവിലെ ഫോം തുടർന്നാൽ 19 വർഷത്തിന് ശേഷം പ്രീമിയർ ലീഗ് കിരീടം നേടാനാകുമെന്നതിൽ സംശയമില്ല. അതിനായി ടീമിനെ ശക്തിപ്പെടുത്താനാണ് റയൽ മാഡ്രിഡ് താരത്തെ അവർ ഉറ്റുനോക്കുന്നത്.
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ എഡ്വാർഡോ കാമവിംഗയെയാണ് ആഴ്സണൽ ലക്ഷ്യമിടുന്നത്. സ്ഥിരമായ കരാറിലല്ല, ഈ സീസൺ അവസാനം വരെ ലോൺ ഡീലിൽ താരത്തെ ഒപ്പിടാനാണ് ആഴ്സണൽ ആലോചിക്കുന്നത്. റയൽ മാഡ്രിഡിൽ അവസരങ്ങൾ കുറവുള്ള താരത്തെ ടീമിലെത്തിച്ചാൽ കിരീടപ്പോരാട്ടത്തിൽ കൂടുതൽ കരുത്ത് നേടാനാകുമെന്നാണ് ആഴ്സണൽ കരുതുന്നത്.
🚨🚨BREAKING: Real Madrid has officially received a loan request from Arsenal for Camavinga with option to buy for €15m and a bag of rice. Camavinga is learning English and feels very excited to reject Arsenal in person. Perez didn’t bother to respond @MarioCortegana #rmalive
— Madrid Zone (@theMadridlZone) January 20, 2023
20 കാരനായ കാമവിംഗ നിലവിൽ റയൽ മാഡ്രിഡിന്റെ ആദ്യ ഇലവനിൽ സ്ഥിരം ആളല്ല. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡ് പുതിയ സൈനിങ്ങുകൾ നടത്തിയില്ലെങ്കിൽ ആഴ്സണൽ താരത്തെ ഇറക്കാൻ സാധ്യതയില്ല. എന്നാൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ആഴ്സണൽ കളിക്കാത്തതിനാൽ റയൽ ചിലപ്പോൾ സീസണിന്റെ അവസാനം വരെ ലോൺ പരിഗണിക്കാം. എന്തായാലും എഡ്വേർഡോ കാമവിംഗ ആഴ്സണലിൽ എത്തിയാൽ അത് ടീമിന് കൂടുതൽ കരുത്ത് പകരും.