ആഴ്സണലിന് ഈ സീസണിലെ ആദ്യ പ്രീമിയർ ലീഗ് തോൽവി സമ്മാനിച്ച് ന്യൂകാസിൽ യുണൈറ്റഡ്. ആന്റണി ഗോർഡന്റെ രണ്ടാം പകുതിയിലെ ഗോളിലായിരുന്നു ന്യൂ കാസിലിന്റെ വിജയം. ആഴ്സനലിനെ പ്രീമിയർ ലീഗിലെ 11 മത്സരങ്ങളുടെ അപരാജിത കുതിപ്പ് ഇതോടെ അവസാനിച്ചിരിക്കുകയാണ് .
കഴിഞ്ഞ ഏഴ് ലീഗ് ഔട്ടിംഗുകളിൽ തോൽവിയറിയാതെ നിന്ന ന്യൂകാസിൽ 11 മത്സരങ്ങളിൽ 20 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് ഉയർന്നു.ഈ കാലയളവിലെ എല്ലാ മത്സരങ്ങളിലും ആദ്യമായി ഗോൾ നേടുന്നതിൽ പരാജയപ്പെട്ട ആഴ്സണൽ 24 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.ബുധനാഴ്ച ഓൾഡ് ട്രാഫോർഡിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ ലീഗ് കപ്പ് ഹോൾഡർമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 3-0 ന് താഴ്ത്തിക്കെട്ടിയ ന്യൂകാസിലിന് ഈ വിജയം ഉജ്ജ്വലമായ ആഴ്ച സമ്മാനിച്ചു.
റൊണാൾഡ് അരൗജോ സ്റ്റോപ്പേജ്-ടൈമിൽ നേടിയ ഗോളിൽ റയൽ സോസിഡാഡിനെതിരെ ഒരു ഗോൾ വിജയവുമായി ബാഴ്സലോണ.ആദ്യ പകുതിയിൽ റയൽ സോസിഡാഡിന് അവസരങ്ങൾ ലഭിച്ചെങ്കിലും മാർക്ക്-ആന്ദ്രെ ടെർ സ്റ്റീഗന്റെ തുടർച്ചയായ സേവുകൾ ബാഴ്സലോണയുടെ രക്ഷക്കെത്തി.വിജയത്തോടെ 12 കളികളിൽ നിന്ന് 27 പോയിന്റുമായി ബാഴ്സലോണ മൂന്നാം സ്ഥാനത്തെത്തി.19 പോയിന്റുള്ള റയൽ സോസിഡാഡ് ആറാം സ്ഥാനത്താണ്.ചൊവ്വാഴ്ച ഹാംബർഗിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗിൽ ബാഴ്സ ഷാക്തർ ഡൊണെറ്റ്സ്കിനെ നേരിടുമ്പോൾ ബുധനാഴ്ച സോസിഡാഡ് ബെൻഫിക്കയെയാണ് നേരിടുന്നത്.
സീരി എയിൽ ഹക്കൻ കാൽഹാനോഗ്ലുവും ലൗട്ടാരോ മാർട്ടിനെസും നേടിയ ഗോളുകൾക്ക് അറ്റലാന്റയെ പരാജയപ്പെടുത്തി ഇന്റർ മിലാൻ. ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് ഇന്റർ മിലാൻ നേടിയത്.ഇടവേളയ്ക്ക് തൊട്ടുമുമ്പ് കൽഹാനോഗ്ലു പെനാൽറ്റിയിലൂടെ സ്കോറിംഗ് തുറന്നു, 57 ആം മിനുട്ടിൽ മാർട്ടിനെസ് ഇന്ററിന്റെ ലീഡ് ഇരട്ടിയാക്കി. 61 ആം മിനുറ്റിൽ ജിയാൻലൂക്ക സ്കാമാക്ക അറ്റലാന്റാക്കക്കായി ഗോൾ മടക്കി.11 കളികളിൽ നിന്ന് 28 പോയിന്റുള്ള ഇന്റർ രണ്ടാം സ്ഥാനക്കാരായ യുവന്റസിനെക്കാൾ തങ്ങളുടെ ലീഡ് താൽക്കാലികമായി അഞ്ച് പോയിന്റായി ഉയർത്തി.ഈ സീസണിൽ ഹോം ഗ്രൗണ്ടിൽ ആദ്യ ഗോളുകൾ വഴങ്ങിയ ജിയാൻ പിയറോ ഗാസ്പെരിനിയുടെ അറ്റ്ലാന്റ 19 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
Lautaro Martinez doubles the lead for Inter Milan.#AtalantaInter
— $ 🇵🇸 (@samirsynthesis) November 4, 2023
pic.twitter.com/Z4YPm8FkI1
സാൻ സിറോയിൽ നടന്ന സീരി എ പോരാട്ടത്തിൽ എ സി മിലാൻ ഉഡിനീസിനോട് 1-0 ന് പരാജയപ്പെട്ടു.ആദ്യ പകുതിയിൽ മിലാൻ ആധിപത്യം പുലർത്തിയെങ്കിലും അവസരങ്ങൾ വിനിയോഗിക്കുന്നതിൽ പരാജയപ്പെട്ടതിന് ശേഷം 62-ാം മിനിറ്റിൽ ഉഡിനീസിന്റെ റോബർട്ടോ പെരേര പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ ലീഡ് നേടി. 11 കളികളിൽ നിന്നും 22 പോയിന്റുമായി മിലാൻ മൂന്നാം സ്ഥാനത്താണ്.2020 ജനുവരിക്ക് ശേഷം ആദ്യമായി സ്വന്തം മണ്ണിൽ ബാക്ക്-ടു-ബാക്ക് ലീഗ് ഗെയിമുകളിൽ ഗോൾ നേടുന്നതിൽ പരാജയപ്പെട്ട മിലാൻ, 2019 സെപ്റ്റംബറിന് ശേഷം ആദ്യമായി സാൻ സിറോയിൽ തുടർച്ചയായ ഗെയിമുകൾ തോറ്റു.സീസണിലെ തങ്ങളുടെ ആദ്യ ലീഗ് മത്സരം ജയിച്ച ഉഡിനീസ് 10 പോയിന്റുമായി 16-ാം സ്ഥാനത്താണ്, ഇപ്പോൾ തരംതാഴ്ത്തൽ സോണിൽ നിന്ന് മൂന്ന് പോയിന്റ് മുകളിലാണ്.
ഡെർ ക്ലാസിക്കറിൽ ഹര് കെയ്ൻ നേടിയ ഹാട്രിക്കിന്റെ പിൻബലത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ 4-0ന് പരാജയപ്പെടുത്തി ബയേൺ മ്യൂണിക്ക്.ഹാരി കെയ്ൻ ബുണ്ടസ്ലിഗ ഗോളുകളുടെ എണ്ണം 10 കളികളിൽ നിന്ന് 15 ആക്കി ഉയർത്തി. മത്സരത്തിന്റ നാലാം മിനുട്ടിൽ ദയോത് ഉപമെക്കാനോ നേടിയ ഗോളിൽ ബയേൺ ലീഡ് നേടി. 9 ആം മിനിറ്റിൽ ലെറോയ് സാനെയുടെ പാസിൽ നിന്നും കെയ്ൻ ബയേണിന്റെ രണ്ടാം ഗോൾ നേടി.
72 ആം മിനുട്ടിൽ കെയ്ൻ മൂന്നാം ഗോളും നേടി.സ്റ്റോപ്പേജ് ടൈമിൽ കെയ്ൻ സീസണിലെ തന്റെ മൂന്നാമത്തെ ഹാട്രിക് തികച്ചു.വിജയത്തോടെ ചാമ്പ്യന്മാരായ ബയേൺ 26 പോയിന്റുമായി ബയേൺ ലെവർകൂസന് രണ്ടു പോയിന്റ് പിന്നിൽ രണ്ടാം സ്ഥാനത്താണ്.സീസണിലെ ആദ്യ ലീഗ് തോൽവിയിൽ ഡോർട്ട്മുണ്ടിന് 21 പോയിന്റുമായി നാലാം സ്ഥാനത്തെത്തി.