ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജൈത്രയാത്ര തുടർന്ന് ആഴ്സണൽ . തുടർച്ചയായ നാലാമത്തെ ജയമാണ് ആര്സെനാൽ ഇന്നലെ സ്വന്തമാക്കിയത്. ഇന്നലെ നടന്ന മത്സരത്തിൽ ഫുൾഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ആഴ്സണൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷം രണ്ടു ഗോൾ തിരിച്ചടിച്ചാണ് ആഴ്സണൽ വിജയം നേടിയത്.
ഗോൾ രഹിതമായ ആദ്യ അപകുതിക്ക് ശേഷം 56 മത്തെ മിനിറ്റിൽ ആഴ്സണൽ പ്രതിരോധ തരാം ഗബ്രിയേലിന്റെ പിഴവിൽ നിന്നും മിട്രോവിച് ഫുൾഹാമിന് വേണ്ടി ഗോൾ നേടി. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാവാത്ത ആഴ്സണൽ 8 മിനിറ്റിനുള്ളിൽ ഗോൾ തിരിച്ചടിച്ചു.സാകയുടെ പാസിൽ നിന്നു ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് ആണ് ഗോൾ നേടിയത്.അതിനു ശേഷം മിട്രോവിച്ചിന്റെ ബുള്ളറ്റ് ഹെഡർ തട്ടിയകറ്റിയ റാംസ്ഡേൽ ആഴ്സണലിന്റെ രക്ഷകൻ ആയി. 85 ആം മിനുട്ടിൽ തന്നിൽ നിന്നും വന്ന പിഴവിന് പ്രായശ്ചിത്തമെന്നോണം ഗബ്രിയേൽ തന്നെ ആഴ്സനലിനെ വിജയ ഗോളും നേടി.ഇതുവരെ നടന്ന പ്രീമിയർ ലീഗ് മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുന്ന ഏക ടീം ആഴ്സണലാണ്.18 വർഷങ്ങൾക്ക് ശേഷമാണ് ലീഗിൽ ആദ്യ നാലു മത്സരങ്ങളും ആഴ്സണൽ ജയിക്കുന്നത്.
ഇറ്റാലിയൻ സിരി എ യിൽ യുവന്റസ് – റോമ പോരാട്ടം സമനിലയിൽ. ആവേശം നിറഞ്ഞ മത്സരത്തിൽ ഇരു ടീമും ഓരോ ഗോളുകൾ വീതം നേടി. കളിയുടെ തുടക്കത്തിൽ തന്നെ ഗോൾ നേടിയ യുവന്റസിനെ റോമ സമനിലയിൽ പിടിക്കുകയായിരുന്നു.യുവന്റസിൽ നിന്ന് റോമയിലെത്തിയ ഡിബാല തന്റെ പഴയ ക്ലബിനെതിരെ കളിക്കുന്നുവെന്ന പ്രത്യേകത കൂടി ഇന്നത്തെ മത്സരത്തിനുണ്ടായിരുന്നു. പക്ഷെ ഡിബാലയ്ക്ക് മത്സരത്തിൽ ഗോളുകൾ ഒന്നും തന്നെ നേടാൻ കഴിഞ്ഞില്ല. മത്സരം തുടങ്ങി രണ്ടമ്മ മിനുട്ടിൽ തന്നെ ഇടം കാലൻ ഫ്രീകിക്കിലൂടെ വ്ലാഹോവിച് യുവന്റസിനെ മുന്നിലെത്തിച്ചു.25ആം മിനുട്ടിൽ ലൊകടെല്ലി ഒരു ഗോൾ യുവന്റസിനായി നേടി എങ്കിലും വാർ ഗോൾ നിഷേധിച്ചു.69ആം മിനുട്ടിൽ ഡിബാലയുടെ അസിസ്റ്റിൽ നിന്ന് ടാമി അബ്രഹാം റോമയുടെ സമനില ഗോൾ കണ്ടെത്തി.
മറ്റൊരു മത്സരത്തിൽ എ സി മിലാൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബോലോണയെ പരാജയപെടുത്തി.മത്സരത്തിൽ 21 മത്തെ മിനിറ്റിൽ റാഫേൽ ലിയാവോ ആണ് മിലാനു വേണ്ടി ആദ്യ ഗോൾ നേടിയത്. 58 മത്തെ മിനിറ്റിൽ റാഫേൽ ലിയാവോയുടെ പാസിൽ നിന്നും ഫ്രഞ്ച് സ്ട്രൈക്കർ ഒലിവർ ജിറൂദ് മിലൻറെ രണ്ടാമത്തെ ഗോൾ നേടി.ജയത്തോടെ ലീഗിൽ നിലവിൽ ഒന്നാമത് ആണ് മിലാൻ.
ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിനെ സമനിലയിൽ തളച്ച് ബൊറൂസിയ മോൺചെംഗ്ലാഡ്ബാക്ക്.ഇരുടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. ബൊറൂസിയ ഗോൾ കീപ്പർ യാൻ സോമ്മറിന്റെ മിന്നുന്ന സേവുകളാണ് ബയേണിനെ വിജയത്തിൽ നിന്നും തടഞ്ഞത്. 19 സേവുകളാണ് സോമർ ഇന്നലത്തെ മത്സരത്തിൽ നടത്തരത്തിയത്.മത്സരത്തിൽ 35 മത്തെ മിനിറ്റിൽ സാദിയോ മാനെ സോമ്മറിനെ മറികടന്നു എങ്കിലും വാർ ഇത് ഓഫ് സൈഡ് ആയി കണ്ടത്തി. 43 മത്തെ മിനിറ്റിൽ ഗോൾ കണ്ടത്തിയ മാർകസ് തുറാം ബയേണിനെ ഞെട്ടിച്ചു ബൊറൂസിയയെ മിന്നിലെത്തിച്ചു.83 മത്തെ മിനിറ്റിൽ ജമാൽ മുസിയാലയുടെ പാസിൽ നിന്നു ലിറോയ് സാനെ ബയേണിന്റെ സമനില ഗോൾ നേടി.