2003-04 സീസണിൽ ആഴ്സണൽ അവസാനമായി പ്രീമിയർ ലീഗ് ട്രോഫി ഉയർത്തിയത്. ഇപ്പോൾ 19 വര്ഷങ്ങക്ക് ശേഷം വീണ്ടുമൊരു പ്രീമിയർ ലീഗ് കിരീടം ഉയർത്തുന്നതിന് അടുത്തെത്തിയിരിക്കുകയാണ് ആഴ്സണൽ.തിയറി ഹെൻറി 30 ഗോളുകൾ നേടിയ ആ സീസണിൽ ചെൽസിയുടെ കനത്ത വെല്ലുവിളി മറികടന്നാണ് ആഴ്സണൽ കിരീടത്തിൽ മൂത്തമിട്ടത്.
നിലവിൽ 28 മത്സരങ്ങൾ കളിച്ച ആഴ്സണൽ 69 പോയിന്റുമായി നിലവിൽ ടേബിളിൽ ഒന്നാം സ്ഥാനത്താണ്, അവരുടെ 14-ാം പ്രീമിയർ ലീഗ് നേടുന്നതിന്റെ അടുത്താണ്. ഏറ്റവും അടുത്ത് അവരെ പിന്തുടരുന്ന മാഞ്ചസ്റ്റർ സിറ്റി എട്ട് പോയിന്റിന് പിന്നിലാണ്.എന്നാൽ ഗാർഡിയോളയുടെ ടീം 27 ഗെയിമുകൾ മാത്രമേ കളിച്ചിട്ടുള്ളൂ, അവർക്ക് എഫ്എ കപ്പിലും ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ അവർ ബയേൺ മ്യൂണിക്കിനെതിരെയും കളിക്കേണ്ടതുണ്ട്.
യൂറോപ്പ ലീഗിൽ സ്പോർട്ടിംഗ് സിപിയോട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെട്ടതോടെ ആഴ്സണലിന് അത്തരം തടസ്സങ്ങളൊന്നുമില്ല.ടൈറ്റിൽ റേസിൽ ആഴ്സണൽ പോൾ പൊസിഷനിലാണ്, എന്നാൽ എഫ്എ കപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബേൺലിയെ ആറ് ഗോളിനും യൂറോപ്പിൽ ആർ ബി ലെപ്സിഗിനെ ഏഴു ഗോളിനും പരാജയപ്പെടുത്തിയ മാഞ്ചസ്റ്റർ സിറ്റി ആഴ്സണലിന്റെ ഓരോ പോയിന്റ് നഷ്ടവും മുതലെടുക്കാൻ തയ്യാറായാണ് നിൽക്കുന്നത്.ഏപ്രിൽ അവസാനത്തിൽ ഇവർ നേർക്ക് നേർ ഏറ്റുമുട്ടുകയും ചെയ്യും. ഏപ്രിൽ 29 ന് ചെൽസിയെയും ആഴ്സണലിന് നേരിടേണ്ടതുണ്ട്.
കഴിഞ്ഞ കുറെ വർഷമായി ആഴ്സണലിന് ഇല്ലാതിരുന്ന പലതും ഈ സീസണിൽ പുതിയ താരങ്ങൾ എത്തിയതോടെ തിരിച്ചു കിട്ടിയിരിക്കുകയാണ്.കഴിഞ്ഞ സീസണുകളിൽ വലിയ വിലകൊടുത്ത് താരങ്ങൾ ടീമിലെത്തിച്ചെങ്കിലും അതിന്റെ ഫലമൊന്നും അവർക്ക് ലഭിച്ചിരുന്നില്ല. എന്നാൽ അതിൽ നിന്നെല്ലാം പാഠം പഠിച്ച അവർ വളരെയേറെ നിരീക്ഷങ്ങൾക്ക് ശേഷമാണ് ട്രാൻസ്ഫർ വിൻഡോയിൽ ഇറങ്ങിയത്. അവരുടെ നീക്കങ്ങൾ എല്ലാം വിജയിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
Table: Arsenal head into the international break EIGHT POINTS clear at the top of the Premier League, having played a game extra over Manchester City. 👀 #afc pic.twitter.com/BGeS7LgbJf
— afcstuff (@afcstuff) March 19, 2023
ആർറ്റെറ്റയുടെ തന്ത്രങ്ങളും ആഴ്സനലിന്റെ മുന്നേറ്റങ്ങളിൽ വലിയ ഘടകം തന്നെയാണ്.2016-17 സീസണിന് ശേഷം ആഴ്സണല്‍ ചാമ്പ്യന്‍സ് ലീഗ് കളിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ ടോപ് നാലിലെ സ്ഥാനം നേരിയ വ്യത്യാസത്തിലാണ് ആഴ്സണലിന് നഷ്ടമായത്. ഈ സീസണിൽ ചാമ്പ്യന്മാരായി തന്നെ ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള ഒരുക്കത്തിലാണ് ആഴ്സണൽ.