1 .ഡിക്ലൻ റൈസ് : ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബിൽ കളിക്കുന്ന വെസ്റ്റ് ഹാം യുണൈറ്റഡ് താരമായ ഡിക്ലാൻ റൈസിനെ സ്വന്തമാക്കാൻ ഒരുങ്ങിയ ആഴ്സനൽ ഇംഗ്ലീഷ് താരത്തിന് വേണ്ടി ആദ്യ ഒഫീഷ്യൽ ബിഡ് ഉടനെ തന്നെ സമർപ്പിക്കും. ബുണ്ടസ്ലിഗ ടീമായ ബയേൺ മ്യൂണിക് രംഗത്ത് ഉണ്ടെങ്കിലും സൂപ്പർ താരം ഇംഗ്ലണ്ടിൽ തുടരാനാണ് ആഗ്രഹിക്കുന്നത്. താരത്തിന്റെ സൈനിങ്ങിന് വേണ്ടി മൂന്നോ നാലോ ക്ലബ്ബുകൾ ഇതിനകം രംഗത്ത് വന്നിട്ടുണ്ടെന്ന് വെസ്റ്റ് ഹാം ചെയർമാൻ സ്ഥിരീകരിച്ചു.
2 .അലെക്സിസ് മാക് അല്ലിസ്റ്റർ :കഴിഞ്ഞ ദിവസങ്ങളിൽ മുന്നോട്ട് നീങ്ങിയിരുന്ന അർജന്റീന വേൾഡ് കപ്പ് ചാമ്പ്യൻ മാക് അല്ലിസ്റ്ററിന്റെ സൈനിങ് ഒഫീഷ്യൽ ആയി ലിവർപൂൾ പ്രഖ്യാപിച്ചു. ബ്രെയിറ്റണുമായി വിലപേശിയ ലിവർപൂൾ 35മില്യൺ യൂറോ ട്രാൻസ്ഫർ ഫീ നൽകിയാണ് താരവുമായി 2028 വരെയുള്ള കരാർ ഒപ്പ് വെച്ചത്. ലിവർപൂളിൽ 10-നമ്പർ ജേഴ്സിയാണ് താരം അണിയുക.
3 .റിയാദ് മെഹറസ് :മാഞ്ചസ്റ്റർ സിറ്റിയുടെ അൽജീരിയൻ സൂപ്പർ താരമായ റിയാദ് മെഹർസിന് വേണ്ടി സൗദി പ്രോ ലീഗിൽ നിന്നും ഓഫറുകൾ വരികയാണ്. സൗദിയിൽ നിന്നും അൽ നസ്ർ, അൽ ഹിലാൽ ക്ലബ്ബുകൾ നീക്കം നടത്തുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും സൂപ്പർ താരത്തിന് വേണ്ടി അൽ അഹ്ലി ക്ലബ്ബാണ് മുന്നിലുള്ളത്. താരത്തിനെ സ്വന്തമാക്കാൻ ആഗ്രഹം ഉണ്ടെന്ന് വ്യക്തമാണ്.
4 .മേസൻ മൗണ്ട് : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോശം ഫോം തുടരുന്ന മുൻ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയുടെ ഇംഗ്ലീഷ് സൂപ്പർ താരം മേസൻ മൗണ്ടിന് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഒഫീഷ്യൽ ബിഡ് നൽകാൻ ഒരുങ്ങുകയാണ്. പക്ഷെ താരത്തിന് ചെൽസി നൽകിയ വിലയിലാണു നിലവിൽ പ്രശ്നം. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ അരങ്ങേറും.
5 .നെയ്മർ ജൂനിയർ & ബാഴ്സലോണ :ക്ലബ്ബിന്റെ ഇതിഹാസതാരമായ സെർജിയോ ബുസ്കറ്റ്സ് ടീം വിട്ടതിനു പിന്നാലെ മിഡ്ഫീൽഡിലേക്ക് രണ്ട് മികച്ച സൈനിങ്ങുകൾ ബാഴ്സലോണ നടത്തുമെന്ന് പരിശീലകൻ സാവി സ്ഥിരീകരിച്ചു. ക്ലബ്ബിന്റെ മുൻതാരമായ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ ബാഴ്സയുമായി ബന്ധപ്പെട്ട വാർത്തകൾ സാവി നിഷേധിച്ചു.
6 ജിയോവാനി ലോ സെൽസോ : അർജന്റീനിയൻ മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോയെ സൈൻ ചെയ്യാൻ ആസ്റ്റൺ വില്ല.2021-22 സീസണിന്റെ രണ്ടാം പകുതിയിൽ വിയ്യ റയലിൽ നിലവിലെ ആസ്റ്റൺ വില്ല പരിശീലകൻ എമെറിക്ക് കീഴിൽ ലോ സെൽസോ വിജയകരമായ ഒരു ലോൺ സ്പെൽ ആസ്വദിച്ചിരുന്നു.യുവന്റസിനും ബയേൺ മ്യൂണിക്കിനുമെതിരായ ഞെട്ടിക്കുന്ന വിജയങ്ങൾ ഉൾപ്പെടെയുള്ള അമ്പരപ്പോടെ സ്പാനിഷ് ടീമിനെ ചാമ്പ്യൻസ് ലീഗ് സെമിയിലെത്തിക്കുന്നതിൽ അർജന്റീനിയൻ വലിയ പങ്കു വഹിച്ചു.ഒരു നീക്കം പൂർത്തിയായാൽ 27-കാരൻ തന്റെ കരിയറിൽ മൂന്നാം തവണയും എമെറിയുടെ കീഴിൽ കളിക്കും.2017-18 സീസണിൽ ആഭ്യന്തര ട്രെബിൾ നേടിയത് ഉൾപ്പെടെ പിഎസ്ജിയിൽ രണ്ട് സീസണുകളിൽ ലോ സെൽസോ എമറിക്ക് കീഴിൽ കളിച്ചിരുന്നു.ടോട്ടൻഹാമിലേക്ക് മടങ്ങാൻ ലോ സെൽസോ ആഗ്രഹിക്കുന്നില്ല എന്നത് ഒരു നീക്കത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.