ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയം നേടി ആഴ്സണൽ . ഇന്നലെ നടന്ന മത്സരത്തിൽ ലീഡ്സ് യൂണൈറ്റഡിനെയാണ് അവർ പരാജയപ്പെടുത്തിയത്.ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ആഴ്സണൽ വിജയിച്ചത്.ആദ്യ പകുതിയിൽ തന്നെ ആഴ്സണൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ആദ്യ പകുതിയി തന്നെ ഇരട്ട ഗോൾ നേടിയ ബ്രസീലിയൻ താരം മാർട്ടിനെല്ലി ആണ് ഇന്ന് കളിയിലെ കേമനായത്. 16 ,28 മിനുട്ടുകളിലാണ് ബ്രസീലിയൻ ഗോൾ നേടിയത്. 42 ആം മിനുട്ടിൽ സക ആഴ്സനലിനെ മൂന്നമത്തെ ഗോൾ നേടി.രണ്ടാം പകുതിയിൽ സബ്ബായി എത്തിയ എമിലെ സ്മിത്റോയാണ് ആഴ്സണലിന്റെ നാലാം ഗോൾ നേടിയത്. റഫീന പെനാൾട്ടിയിലൂടെ ലീഡ്സിന്റെ ആശ്വാസ ഗോളും നേടി. 32 പോയിന്റുമായി ആഴ്സണൽ ലീഗിൽ നാലാമത് നിൽക്കുകയാണ്. ലീഡ്സ് 16ആം സ്ഥാനത്താണ്.
ലാ ലീഗയിൽ നിക്കോ ഗോൺസാലസ് 85 ആം മിനുട്ടിൽ നേടിയ ഗോളിൽ ബാഴ്സലോണ വിജയം പിടിച്ചെടുത്തു.വിജയമില്ലാത്ത മൂന്ന് മത്സരങ്ങൾക്ക് ശേഷമാണ് ബാഴ്സ മത്സരം വിജയിക്കുന്നത്.ക്യാമ്പ്നുവിൽ വെച്ച് എൽചെയെ നേരിട്ട ബാഴ്സലോണ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്ന ബാഴ്സലോണ രണ്ടാം പകുതിയിൽ സമനില വഴങ്ങുകയായിരുന്നു. 16 ആം മിനുട്ടിൽ ഫെറൻ ജട്ട്ഗ്ല നേടിയ ഗോളിൽ ബാഴ്സ ലീഡ് നേടി .മൂന്നു മിനുട്ടിനു ശേഷം ഗവിയുടെ മനോഹരമായ ഗോൾ ലീഡുയർത്തി.രണ്ടാം പകുതിയിൽ 62ആം 63ആം മിനുട്ടിലും ഗോളുകൾ തിരിച്ചടിച്ചു കൊണ്ട് എൽചെ സ്കോർ 2-2 എന്നാക്കി.ജെ മോറെന്റെ (62′), പി മില്ല (63′) എന്നിവരാണ് എൽച്ചെയുടെ ഗോൾ നേടിയത്. അവസാനം 85 ആം മിനുട്ടിൽ നിക്കോ ബാഴ്സയെ വിജയത്തിലെത്തിച്ചു. വിജയത്തോടെ ബാഴ്സലോണ 27 പോയിന്റുമായി ഏഴാമത് നിൽക്കുകയാണ്.
മറ്റൊരു മത്സരത്തിൽ സെവിയ്യ അത്ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സെവിയ്യയുടെ ജയം.ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ ഇവാൻ റാക്കിറ്റിച്ച് സെവിയ്യയ്ക്ക് ലീഡ് നേടിക്കൊടുത്തു.എന്നാൽ 33 ആം മിനുട്ടിൽ കോർണറിൽ നിന്നും ഫിലിപ്പെ അത്ലറ്റികോക്ക് സമനില നേടികൊടുത്തു.എന്നാൽ സ്റ്റോപ്പേജ് ടൈമിന് തൊട്ടുമുമ്പ് അര്ജന്റീന താരം ഒകാമ്പോസ് സെവിയ്യയുടെ വിജയ ഗോൾ നേടി. 17 മത്സരങ്ങളിൽ നിന്നും 37 പോയിന്റുമായി സെവിയ്യ രണ്ടാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിയ്യ റയൽ റയൽ സോസിഡാഡിനേ പരാജയപ്പെടുത്തി.
RAKITIC GOLAZO FROM OUTSIDE THE BOX 🤯 pic.twitter.com/2v7L0iTUDb
— ESPN FC (@ESPNFC) December 18, 2021
ബുണ്ടസ് ലീഗയിൽ ബൊറുസിയ ഡോർട്ട്മുണ്ടിന് അപ്രതീക്ഷിതതോൽവി. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഹെർത്ത ബെർലിൻ ബൊറുസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി മാർകോ റിക്ടർ നിറഞ്ഞാടിയ മത്സരത്തിൽ ഹെർത്ത മികച്ച പ്രകടനവുമായി ജയം പിടിച്ചെടുക്കുകയായിരുന്നു. ബെൽഫോഡിലാണ് ഹെർത്തയുടെ മറ്റൊരു ഗോൾ നേടിയത്.ജെ ബ്രാൻഡ് (31′), എസ് ടിഗ്ഗെസ് (83′) എന്നിവർ ഡോർട്മുണ്ടിന്റെ ഗോളുകൾ നേടി.ഈ പരാജയത്തോടു കൂടി ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് 9പോയന്റ് പിന്നിലായാണ് ബൊറുസിയ ഡോർട്ട്മുണ്ട് ഈ വർഷം കളിയവസാനിപ്പിക്കുന്നത്.
All the action from a five-goal #Bundesliga thriller in #BSCBVB, as @HerthaBSC_EN claimed a very impressive 3-2 victory! 👊 pic.twitter.com/Ji2XQNRq4L
— Bundesliga English (@Bundesliga_EN) December 18, 2021
സീരി എയിൽ യുവന്റസിന് വിജയം, ഇന്നലെ ബോലോണയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ ആറാം മിനുട്ടിൽ മൊറാട്ട ആണ് യുവന്റസിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ കൊഡ്രാഡോയുടെ ഒരു ഗംഭീര സ്ട്രൈക്ക യുവന്റസിന് ഇന്ന് രണ്ടാം ഗോളും നൽകി.ഈ വിജയത്തോടെ 31 പോയിന്റുമായി ലീഗിൽ ആറാമത് നിൽക്കുകയാണ് യുവന്റസ്. ഇപ്പോഴും ഒന്നാമതുള്ള ഇന്റർ മിലാനെക്കാൾ 12 പോയിന്റ് പിറകിലാണ് യുവന്റസ് ഉള്ളത്. മറ്റൊരു മത്സരത്തിൽ അറ്റലാന്ടയെ റോമാ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി.ടാമി അബ്രഹാമിന്റെ ഇരട്ട ഗോളുകളാണ് റോമയ്ക്ക് വിജയം ഒരുക്കിയത്.സനിയോളോ,ക്രിസ് സ്മാളിംഗ് എന്നിവരാണ് റോമയുടെ മറ്റു സ്കോറര്മാര്. ഈ വിജയത്തോടെ റോമ 31 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തി. 37 പോയിന്റുള്ള അറ്റലാന്റ മൂന്നാം സ്ഥാനത്താണ്.