ഏഷ്യൻ കപ്പിൽ ശക്തരായ ദക്ഷിണ കൊറിയയെ കീഴടക്കിയാണ് ജോർദാൻ ഫൈനലിൽ ഇടം കണ്ടെത്തിയത്.എതിരില്ലാത്ത രണ്ട് ഗോളിന്റെ വിജയമാണ് ഫിഫ റാങ്കിങ്ങിൽ 87 ആം സ്ഥാനക്കാരായ ജോർദാൻ നേടിയത്.മൊറോക്കൻ പരിശീലകനായ ഹുസൈൻ അമ്മൂട്ട ജോർദാനികളെ അവരുടെ ആദ്യ ഏഷ്യൻ കപ്പ് ഫൈനലിലെത്തിച്ചു.
ഇന്ന് നടക്കുന്ന ഖത്തർ-ഇറാൻ മത്സര വിജയികൾ ഫൈനലിൽ ജോർദാന്‍ എതിരാളികളാകും. ഗ്രൂപ്പ് ഘട്ടത്തില്‍ ജോര്‍ദാനെതിരെ അവസാന സെക്കന്റുകളിലെ സെല്‍ഫ് ഗോളില്‍ സമനിലയുമായി രക്ഷപ്പെട്ടതായിരുന്നു കൊറിയ. എന്നാൽ സെമിയിൽ സോണിനും സംഘത്തിനും ജോര്‍ദാന്‍ മുന്നിൽ കീഴടങ്ങാനായിരുന്നു വിധി.53-ാം മിനിറ്റിൽ സ്ട്രൈക്കർ യസാൻ അൽ-നൈമത്ത് ലീഡ് നേടി, 14 മിനിറ്റിനുശേഷം ബോക്സിന് പുറത്ത് നിന്ന് വിംഗർ മൂസ അൽ-തമാരി അത് ഇരട്ടിയാക്കി കൊറിയക്കാരെ ഞെട്ടിച്ചു.
ധീരതയോടെ പ്രതിരോധിക്കുമ്പോഴും കൗണ്ടർ അറ്റാക്കുകളിൽ ജോർദാൻ പതറിയില്ല.മത്സരം അവസാനിക്കുമ്പോൾ 30 ശതമാനം പന്തിന്റെ നിയന്ത്രണം മാത്രമായിരുന്നു ജോർദാന്‍ ഉണ്ടായിരുന്നത്. എന്നാൽ ജോർദാൻ എട്ട് ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് പായിച്ചു. കൊറിയയ്ക്ക് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് വെയ്ക്കാനായില്ല അവസാന വിസിലിന് ശേഷം അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ “ലാ ലാ ലാ ലാ ലാ ലാ, ഏഷ്യ അൽ ജോർദാൻ” എന്ന് ഉച്ചത്തിൽ മുഴങ്ങി.
ലോക റാങ്കിംഗിൽ 87-ാം സ്ഥാനത്തുള്ള ജോർദാൻ, ഏഷ്യയിലെ ഏറ്റവും മികച്ച മൂന്നാമത്തെ ടീമായ ദക്ഷിണ കൊറിയയെ പിന്തള്ളിയാണ് ഫൈനലിൽ എത്തിയത്. ഫിഫ റാങ്കിങ്ങിൽ ജോര്‍ദാന്‍ 64 സ്ഥാനങ്ങൾ മുകളിൽ ആണ് കൊറിയ.ജോർദാൻ ഫുട്ബോളിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിഴികകല്ലായാണ് ഇതിനെ പലരും കണക്കാക്കുന്നത്.
A BEAUTIFUL SOLO GOAL FROM MUSA AL-TAAMARI DOUBLES JORDAN'S LEAD OVER SOUTH KOREA. 🤩 pic.twitter.com/ZIXGCDE2Dj
— CBS Sports Golazo ⚽️ (@CBSSportsGolazo) February 6, 2024
ജോർദാൻ ടീമിലെ ആദ്യ പതിനൊന്നുപേരിൽ ഒരാൾ മാത്രമാണ് യൂറോപ്യൻ ക്ലബ്ബിൽ കളിച്ചിരുന്നത്.ബാക്കിയുള്ളവർ കൂടുതലും ജോർദാനിയൻ പ്രോ ലീഗിലും ലെബനീസ് പ്രീമിയർ ലീഗിലുമാണ് കളിച്ചിരുന്നത്.അവരുടെ ഗോൾകീപ്പർ സൗദി ഫുട്ബോളിൻ്റെ രണ്ടാം ഡിവിഷനിലാണ് ആണ് കളിക്കുന്നത്.