യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന മിഡ്ഫീൽഡർമാരിൽ ഒരാൾ ഉറുഗ്വേൻ പ്രതീക്ഷകളുമായി ഖത്തറിലെത്തുമ്പോൾ |Qatar 2022 |Federico Valverde

യൂറോപ്പിലെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന മിഡ്ഫീൽഡർമാരിൽ ഒരാളാണ് റയൽ മാഡ്രിഡിന്റെ ഉറുഗ്വേൻ മിഡ്ഫീൽഡർ ഫെഡറിക്കോ വാൽവെർഡെ. റയൽ മാഡ്രിഡിന്റെ വിജയങ്ങളിൽ വാൽവെർഡെ നിർണായക പങ്കാണ് വഹിക്കുന്നത്. ഇതുവരെ 12 ലാ ലിഗ മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും രണ്ട് അസിസ്റ്റുകളും വാൽവെർഡെ നേടിയിട്ടുണ്ട്.

കൂടാതെ ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ നാല് മത്സരങ്ങളിൽ രണ്ട് നേരിട്ടുള്ള ഗോൾ പങ്കാളിത്തം അദ്ദേഹം രജിസ്റ്റർ ചെയ്തിട്ടുണ്ട്.യുവത്വവും അനുഭവസമ്പത്തും ഉള്ള ഒരു കളിക്കാരൻ എന്ന നിലയിൽ തന്റെ രാജ്യത്തിന്റെ ലോകകപ്പ് പ്രതീക്ഷകളുടെ കേന്ദ്രബിന്ദുവായിരിക്കും മിഡ്ഫീൽഡർ.പുതിയ തലമുറയിലെ ഉറുഗ്വേ കളിക്കാരിൽ ഏറ്റവും മികച്ച മികച്ച പ്രകടനം നടത്തുന്ന താരങ്ങളിൽ ഒരാളായ വാൽവെർഡെ 2017-ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം 44 മത്സരങ്ങൾ ഉറുഗ്വേക്ക് വേണ്ടി ജേഴ്സിയണിഞ്ഞിട്ടുണ്ട്.

ഒരു ഡിഫൻസീവ് മിഡ്ഫീൽഡർ ആണെങ്കിലും വിങ്ങറായും അറ്റാക്കിങ് മിഡ്ഫീഡറായും ഒരുപോലെ തിളങ്ങാൻ താരത്തിന് കഴിയും.അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി വൈവിധ്യമാണ്. റയലിൽ ദ്ദേഹത്തിന്റെ സ്ഥാനം റൈറ്റ് ബാക്ക് മുതൽ മിഡ്ഫീൽഡ് ആങ്കർ വരെയും പ്ലേ മേക്കർ മുതൽ റൈറ്റ് വിംഗർ വരെയുയുവുമാണ്.കഴിഞ്ഞ സീസണിലെ റയലിന്റെ വിജയകരമായ ലാലിഗ, ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌നുകളിൽ അദ്ദേഹം ഒരു പ്രധാന പ്രകടനം പുറത്തെടുക്കുകയും ചെയ്തു.വിനീഷ്യസ് ജൂനിയറിന്റെ 14-ാമത് യൂറോപ്യൻ കിരീടം നേടിയ ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്തു.

ഈ സീസണിൽ ആ മികച്ച ഫോം കൊണ്ടുനടന്നതിനാൽ വേൾഡ് കപ്പിൽ വാൽവെർഡെയെ മുന്നി ലനിർത്തിയായവും ഉറുഗ്വേയുടെ പദ്ധതികൾ.2018 ലോകകപ്പിനുള്ള അവസാന 23 അംഗ ടീമിൽ ഇടം നേടാൻ സാധിക്കാതിരുന്ന മിഡ്ഫീൽഡർ ഇത്തവണ ആദ്യ പേരുകാരനായി ഖത്തരിൽ ഉണ്ടാവും എന്നുറപ്പാണ്.വെറ്ററൻ ഫോർവേഡ് ലൂയിസ് സുവാരസ് വാൽവെർഡെയെ മുൻ ലിവർപൂൾ ടീം സഹതാരം സ്റ്റീവൻ ജെറാർഡിനോടാണ് ഉപമിക്കുന്നത്.

കഴിഞ്ഞ സീസൺ മുതൽ ഇന്ന് വരെയുള്ള താരത്തിന്റെ പ്രകടനം പരിശോധിക്കുകയാണെങ്കിൽ ഒരു കളിക്കാരനെന്ന നിലയിൽ അദ്ദേഹം എത്രമാത്രം വികസിച്ചുവെന്ന് മനസ്സിലാക്കാൻ സാധിക്കും. തുടക്കത്തിൽ ഒരു സെൻട്രൽ മിഡ്ഫീൽഡർ എന്ന നിലയിൽ കളിച്ചു തുടങ്ങിയ താരം പിന്നീട് വലതു വിങ്ങിൽ തന്റെ മികവ് പ്രകടിപ്പിക്കുകയായിരുന്നു.ലീഗിലെ ഏറ്റവും മികച്ച റൈറ്റ് മിഡ്ഫീൽഡറായി ഉറുഗ്വേൻ മാറി.ഫീൽഡിന്റെ രണ്ടറ്റത്തും നിർണായകമാകാനുള്ള വാൽവെർഡെയുടെ കഴിവ് കാർലോ ആൻസലോട്ടിക്ക് തന്ത്രപരമായ വാതിലുകൾ തുറന്നുകൊടുത്തു.

കളിക്കളത്തിൽ വാൽവെർഡെയുടെ സാന്നിധ്യം കൊണ്ട് ആക്രമണത്തിലും മധ്യനിരയിലും പ്രതിരോധത്തിലും സമതുലിതാവസ്ഥയുണ്ടെന്ന് അദ്ദേഹത്തിന് അറിയാം.ഈ സീസണിൽ ഇതുവരെ അൻസലോട്ടി തന്നോട് ആവശ്യപ്പെടുന്ന എല്ലാ ജോലികളും താരം കൈകാര്യം ചെയ്തിട്ടുണ്ട്. ഉറുഗ്വേൻ പരിശീലകർ താരത്തിന്റെ കഴിവ് ഖത്തറിൽ ഉപയോഗിച്ചാൽ അവർക്ക് കൂടുതൽ ദൂരം മുന്നോട്ട് പോവാൻ കഴിയും എന്നുറപ്പാണ്.

“മാഡ്രിഡിൽ മാത്രമല്ല, ദേശീയ ടീമിൽ ഫുട്ബോൾ ലോകത്ത് എന്റെ പേരും അടയാളവും ഇടാൻ ഞാൻ ആഗ്രഹിക്കുന്നു. ലോകകപ്പ് നേടുകയും ഈ സമ്മാനം രാജ്യത്തിന് മുഴുവൻ എത്തിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ സ്വപ്നം,” വാൽവെർഡെ പറഞ്ഞു.

Rate this post
Federico ValverdeFIFA world cupQatar2022uruguay