ബംഗളൂരു എഫ്‌സിയിൽ മൂന്ന് സീസണുകൾ ചെലവഴിച്ചതിന് ശേഷമാണ് മലയാളി താരം ആഷിക് കുരുണിയൻ എടികെ മോഹൻ ബഗാനിൽ ചേർന്നത്. ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിധ്യമായ ആഷിക്കിന് തന്റെ മികവ് എടി കെയിലും തുടരാൻ സാധിക്കും എന്ന വിശ്വാസമുണ്ട്.കേരളാ ബ്ലാസ്റ്റേഴ്സടക്കമുള്ള ക്ലബുകൾക്ക് ആഷിഖിൽ താൽപര്യമുണ്ടായിരുന്നെങ്കിൽ മികച്ച ഓഫറുമായി വന്ന കൊല്കത്തൻ ക്ലബ്ബിനെ വേണ്ടെന്നു വെക്കാൻ താരത്തിന് സാധിച്ചില്ല.
എടികെ മോഹൻ ബഗാനിലെ ഓൾ-ഇന്ത്യൻ ആക്രമണ നിരയിൽ ഇന്ത്യൻ ടീമംഗങ്ങളായ ലിസ്റ്റൺ കൊളാക്കോ, മൻവീർ സിംഗ് എന്നിവരോടൊപ്പം ആഷിക്കും എത്തും. എന്നാൽ ബഗാനിൽ ചേർന്നത് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടെന്നാണ് ആഷിഖ് പറയുന്നത്. “എനിക്ക് ലഭിച്ച ഏറ്റവും മികച്ച ഓഫർ ആയിരുന്നു എടികെയിലേത്. എനിക്ക് മുന്നിൽ കളിക്കണം എന്നാഗ്രഹം ഉണ്ടായിരുന്നു. കൊൽക്കത്ത ഒരു ഫുട്ബോൾ താരം തീർച്ചയായും കളിച്ചിരിക്കേണ്ട സ്ഥലമാണെന്ന് ഒരുപാട് കളിക്കാരുടെ അടുത്ത് നിന്ന് ഞാൻ കേട്ടിട്ടുണ്ട്.ഞാന്‍ പണത്തിന് വേണ്ടി എടികെ മോഹന്‍ ബഗാന്‍ തിരഞ്ഞെടുത്തു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ എന്റെ തീരുമാനങ്ങള്‍ക്കവിടെ പ്രസക്തിയില്ല.’ ആഷിഖ് വ്യക്തമാക്കി.
“അതുകൊണ്ട് ഒരവസരം ലഭിച്ചപ്പോൾ സന്തോഷത്തോടെയാണ് ഞാനത് സ്വീകരിച്ചത്. ഒരു ക്ലബ്ബ് എനിക്ക് വേണ്ടി ശ്രമിക്കുന്നത് അവിടെ എന്റെ ആവശ്യം ഉള്ളതുകൊണ്ടാണ്. അതില്ലാത്തയിടത്ത് എന്റെ സാന്നിധ്യത്തിന് പ്രസക്തിയില്ല” ആഷിക് പറഞ്ഞു.എന്റെ പൊസിഷന് വേണ്ടി ഞാൻ പോരാടുമ്പോൾ അതെ പൊസിഷനിലുള്ള മറ്റു താരങ്ങൾക്കും പോരാടേടി വരും. അതുകൊണ്ടു തന്നെ ഞാനും അവരും ഒരു കളിക്കാരനെന്ന നിലയിൽ വളരും. അത് ടീമിനും നല്ലതാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.
Ashique Kuruniyan Joins the Mariner's Brigade for the Upcoming Season!#MohunBagan #Mariners #MBAC #MohunBaganAthleticClub #Mariners #JoyMohunBagan pic.twitter.com/osvJWx9MO4
— Mohun Bagan (@Mohun_Bagan) June 28, 2022
“ഐഎസ്എല്ലിൽ വരവോടെ ഇന്ത്യയിൽ ഫുട്ബോൾ കാണുന്നവരുടേയും നിരീക്ഷിക്കുന്നവരുടേയും എണ്ണം കൂടി, ഓൺലൈനായി കളി കാണുന്നവരുടെ എണ്ണത്തിനും വൻ കുതിപ്പുണ്ടായി, ഐഎസ്എല്ലിന്റെ വരവോടെ കളിക്കാർക്ക് ലഭിക്കുന്ന പ്രതിഫലത്തിലും സൗകര്യങ്ങളിലും വലിയ മാറ്റങ്ങൾ വന്നു, ഫുട്ബോളിനെ ഇഷ്ടപ്പെടുന്ന യുവതാരങ്ങളേയും അവരുടെ കുടുംബങ്ങളേയും ഈ കളിയോട് ചേർത്ത് നിർത്താൻ ഐഎസ്എല്ലിന് സാധിച്ചു, ഇതിന്റെയൊക്കെ ഗുണം ദേശീയ ടീമിൽ പ്രതിഫലിച്ചു, ദേശീയ ടീമിലെ യുവതാരങ്ങളുടെ സാന്നിധ്യം കൂടി, ഇക്കഴിഞ്ഞ ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിലും 25 വയസിൽ താഴെയുള്ള ഒരുപിടി താരങ്ങൾ ഇന്ത്യയുടെ ജേഴ്സിയണിഞ്ഞു” ഇന്ത്യൻ ഫുട്‌ബോളിന്റെ വളച്ചയിൽ ഐഎസ്‌എല്ലിന്റെ പങ്കിനെ പറ്റി ആഷിക്ക് പറഞ്ഞു.
Ashique Kuruniyan Joins the Mariner's Brigade for the Upcoming Season!#MohunBagan #Mariners #MBAC #MohunBaganAthleticClub #Mariners #JoyMohunBagan pic.twitter.com/osvJWx9MO4
— Mohun Bagan (@Mohun_Bagan) June 28, 2022
തന്റെ മുൻ ക്ലബിൽ സെന്റർ ഫോർവേഡ് മുതൽ ലെഫ്റ്റ് ബാക്ക് വരെയുള്ള സ്ഥാനങ്ങളിൽ കളിച്ചിട്ടുള്ള ആഷിഖ് ജുവാൻ ഫെറാൻഡോയുടെ ടീമിന് വൈദഗ്ധ്യം നൽകുമെങ്കിലും എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിന്റെ മൂന്നാം റൗണ്ടിൽ ഇന്ത്യൻ ദേശീയ ടീമിനൊപ്പം ആക്രമണാത്മക റോളിൽ മികച്ച പ്രകടനം നടത്തിയിരുന്നു.ഫ്രണ്ട് ത്രീയിൽ താൻ ഏറ്റവും അനുയോജ്യനാണെന്ന് താരം തെളിയിക്കുകയും ചെയ്തു.