140 കോടിയിലധികം ജനങ്ങളുടെ പ്രാർത്ഥനയുമായി എ എഫ് സി ഏഷ്യൻ കപ്പിലെ തങ്ങളുടെ രണ്ടാമത്തെ പോരാട്ടത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് കളത്തിൽ ഇറങ്ങുകയാണ്. ഖത്തറിന്റെ മണ്ണിൽ വച്ച് ഇന്ത്യൻ സമയം ഇന്ന് രാത്രി 8 മണിക്ക് ഇന്ത്യൻ ടീം നേരിടുന്നത് ഉസ്ബകിസ്ഥാനെയാണ്.
എ എഫ് സി ഏഷ്യൻ കപ്പിന്റെ റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ ഇടം നേടണമെങ്കിൽ ഇന്ന് ഇന്ത്യക്ക് വിജയം അനിവാര്യമാണ്. ഇന്നത്തെ മത്സരത്തിൽ ഉസ്ബെകിസ്താനേയും ഗ്രൂപ്പിലെ അടുത്തതും അവസാനത്തേതുമായി മത്സരത്തിൽ സിറിയയെയും പരാജയപ്പെടുത്തിയാൽ ഇന്ത്യക്ക് അനായാസമായി റൗണ്ട് ഓഫ് 16ൽ സ്ഥാനം നേടാം.
#𝐁𝐥𝐮𝐞𝐓𝐢𝐠𝐞𝐫𝐬 𝐌𝐀𝐓𝐂𝐇𝐃𝐀𝐘 🐯
— Indian Football Team (@IndianFootball) January 18, 2024
Chapter 2️⃣ of our #AsianCup2023 story ✍️
🇮🇳🆚🇺🇿
🕗 20:00 IST
🏟️ Ahmad bin Ali Stadium, Al Rayyan
📺 @Sports18 & @JioCinema#INDvUZB ⚔️ #IndianFootball ⚽ pic.twitter.com/q7RyOTFipg
ഗ്രൂപ്പിൽ ആദ്യ പോരാട്ടത്തിൽ ശക്തരായ ഓസ്ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടെങ്കിൽ സിറിയ vs ഉസ്ബെകിസ്ഥൻ മത്സരം സമനിലയിലാണ് അവസാനിച്ചത്. ഇന്നത്തെ മത്സരത്തിൽ വിജയം നേടിയാൽ ഇന്ത്യക്ക് പോയന്റ് ടേബിളിലും ഓസ്ട്രേലിയക്ക് പിന്നിലായി സ്ഥാനം ഉറപ്പിക്കാം. മത്സരങ്ങളുടെ ലൈവ് സംപ്രേഷണം സ്പോർട്സ് 18, ജിയോ സിനിമയിലും ഉണ്ടാവും.
ഇന്ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ഓസ്ട്രേലിയ vs സിറിയ മത്സരത്തിൽ ശക്തരായ ഓസ്ട്രേലിയ വിജയിക്കണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. കാരണം ഇന്ത്യക്ക് ഗ്രുപ്പിലെ പ്രധാന എതിരാളികളായി വരുന്ന സിറിയ, ഉസ്ബെകിസ്ഥൻ എന്നീ ടീമുകളാണ്. ഈ രണ്ട് ടീമുകളെ പിനിലാക്കാൻ കഴിഞ്ഞാലും ഇന്ത്യക്ക് രണ്ടാം സ്ഥാനത്തോടെ അടുത്ത റൗണ്ടിൽ കളിക്കാം.
അതേസമയം തന്നെ യൂറോപ്പിൽ നടക്കുന്ന പോരാട്ടങ്ങളിൽ ഇന്ന് കോപ്പ ഡെൽ റെ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ഇന്നലെ ഇന്ത്യൻ സമയം രാത്രി 12 മണിക്ക് ബാഴ്സലോണ vs യൂണിയണിസ്റ്റാസിനെ നേരിടുമ്പോൾ ഇന്ത്യൻ സമയം പുലർച്ച രണ്ടുമണിക്ക് ആരാധകർ കാത്തിരിക്കുന്ന മാഡ്രിഡ് ഡെർബിയാണ്. റയൽ മാഡ്രിഡ് vs അത്‌ലറ്റിക്കോ മാഡ്രിഡ് തമ്മിലാണ് മത്സരം.