പ്രീമിയർ ലീഗ് സീസണിലെ ആദ്യ വിജയവുമായി ആസ്റ്റൺ വില്ല. എവർട്ടനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് വില്ല പരാജയപ്പെടുത്തിയത്.ജോൺ മക്‌ഗിൻ, ഡഗ്ലസ് ലൂയിസ്, ലിയോൺ ബെയ്‌ലി, ജോൺ ഡുറാൻ എന്നവിവരാണ് ആസ്റ്റൺ വില്ലയുടെ ഗോളുകൾ നേടിയത്.
18-ാം മിനിറ്റിൽ മക്‌ഗിന്നിലൂടെ വില്ല സ്‌കോറിംഗ് തുറന്നു. 24 ആം മിനുട്ടിൽ ലൂയിസിന്റെ പെനാൽറ്റിയിലൂടെ വില്ല ലീഡ് ഇരട്ടിയാക്കി. 51 ആം മിനുട്ടിൽ ബെയ്‌ലി മൂന്നാമത്തെ ഗോൾ കൂട്ടിച്ചേർത്തു.75-ാം മിനിറ്റിൽ പകരക്കാരനായ ഡുറാൻ റൗട്ട് സ്കോറിന് പൂർത്തിയാക്കി.ആദ്യ മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിൽ 5-1 ന്റെ കനത്ത തോൽവി നേരിട്ട ആസ്റ്റൺ വില്ല തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്.
പുതിയ ചെൽസി മാനേജർ മൗറീഷ്യോ പോച്ചെറ്റിനോയുടെ ആദ്യ വിജയത്തിനായുള്ള കാത്തിരിപ്പ് കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും തുടരും. ഇന്നലെ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ചെൽസിയ പരാജയപ്പെടുത്തി.നായിഫ് അഗേർഡിന്റെ ഹെഡറും ഇടവേളയിൽ മൈക്കൽ അന്റോണിയോയുടെ ഗോളും ലൂക്കാസ് പാക്വെറ്റയുടെ അവസാന പെനാൽറ്റിയും വെസ്റ്റ് ഹാമിന് വിജയം ഉറപ്പിച്ചു.ഈ മാസം സതാംപ്ടണിൽ നിന്ന് സൈൻ ചെയ്ത അരങ്ങേറ്റക്കാരൻ ജെയിംസ് വാർഡ്-പ്രോസാണ് വെസ്റ്റ് ഹാമിന്റെ ആദ്യ രണ്ട് ഗോളുകൾക്ക് സഹായിച്ചത്.28-ാം മിനിറ്റിൽ കാർണി ചുക്‌വ്യൂമെക്ക നേടിയ സമനില ഗോളിലൂടെ ചെൽസി അഗേർഡിന്റെ ഗോൾ റദ്ദാക്കി.അവസാന അറ മണിക്കൂർ വെസ്റ്റ് ഹാം പത്തു പെരുമായാണ് കളിച്ചത്. അതിനിടയിൽ എൻസോ ഫെർണാണ്ടസ് പെനാൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്തു.വെസ്റ്റ് ഹാമിന് അവരുടെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റും ചെൽസിക്ക് ഒരു പോയിന്റും ഉണ്ട്.
ഈ സീസണിലെ ആദ്യ ലാലിഗ വിജയം സ്വന്തമാക്കിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ.കാഡിസിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിന്റെ ജയമാണ് ബാഴ്സലോണ സ്വന്തമാക്കിയത്.രണ്ടാം പകുതിയുടെ അവസാനത്തിൽ പെഡ്രിയും ഫെറാൻ ടോറസും നേടിയ ഗോളുകൾക്കായിരുന്നു സാവിയുടെ ടീമിന്റെ ജയം.80 മിനുട്ട് നേരം ബാഴ്സയുടെ ശക്തനായ ആക്രമണങ്ങൾ ചെറുത്ത് നിന്ന കാഡിസിന് അവസാന പത്ത് മിനുട്ടിൽ വഴങ്ങിയ രണ്ടു ഗോളുകളാണ് തോൽവിയിലേക്ക് നയിച്ചത്.റാഫിൻഹയ്ക്ക് പകരം ബാഴ്‌സലോണയ്‌ക്കായി തന്റെ ആദ്യ തുടക്കം കുറിക്കുന്ന 16-കാരനായ ഫോർവേഡ് ലാമിൻ യമലിൻ 2012 സെപ്റ്റംബറിൽ മലാഗയ്‌ക്കൊപ്പം ഫാബ്രിസ് ഒലിംഗ സ്ഥാപിച്ച റെക്കോർഡ് മറികടന്ന് 21-ാം നൂറ്റാണ്ടിൽ ലാലിഗ ആരംഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി.83-ാം മിനിറ്റിൽ ഇൽകെ ഗുണ്ടോഗൻ കൊടുത്ത പാസിൽ നിന്നും പെഡ്രി ബാഴ്സക്കായി ലീഡ് നേടി. ഇഞ്ചുറി ടൈമിൽ ഫെറൻ ടോറസ് ബാഴ്സയുടെ വിജയമുറപ്പിച്ചു.മറ്റൊരു മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിന് റയൽ ബെറ്റിസിനോട് ഗോൾരഹിത സമനില വഴങ്ങേണ്ടി വന്നു.
സീരി എയിലെ ആദ്യ മത്സരത്തിൽ യുവന്റസിന് ജയം.യുഡിനീസിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് യുവന്റസ് നേടിയത്.ആദ്യ പകുതിയിൽ ഫെഡറിക്കോ ചീസ, ദുസാൻ വ്‌ലഹോവിച്ച്, അഡ്രിയൻ റാബിയോട്ട് എന്നിവരാണ് യുവന്റസിന്റെ ഗോളുകൾ നേടിയത്.സ്‌റ്റേഡിയോ ഫ്രൂലിയിൽ യുവന്റസ് തകർപ്പൻ തുടക്കം കുറിച്ചു, രണ്ടാം മിനിറ്റിൽ തന്നെ കിയെസയിലൂടെ മുന്നിലെത്തി.20 എം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും വ്‌ലഹോവിച്ച് സ്കോർ 2 -0 ആക്കി ഉയർത്തി.ഇടവേളയ്ക്ക് മുമ്പ് ഒരു ബുള്ളറ്റ് ഹെഡറിലൂടെ റാബിയോട്ട് മൂന്നാമത്തേത് കൂട്ടിച്ചേർത്തു.രണ്ടാം പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ യുവന്റസിന് സാധിച്ചില്ല.