ടോട്ടൻഹാമിനെതിരെ എമിലിയാനോ മാർട്ടിനെസിനെ ബെഞ്ചിലിരുത്തി ആസ്റ്റൺ വില്ല കോച്ച് ഉനായ് എമെറി |Emiliano Martinez

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിൽ അർജന്റീനയുടെ ലോകകപ്പ് ജേതാവും ഗോൾഡൻ ഗ്ലൗ നേടിയ താരവുമായ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ ആസ്റ്റൺ വില്ല പരിശീലകൻ ഉനായ് എമെറി ആദ്യ ഇലവനിൽ സ്ഥാനം കൊടുത്തിട്ടില്ല.

അര്ജന്റീന താരത്തിന് പകരമായി വില്ലയുടെ ബോക്‌സിംഗ് ഡേ പോരാട്ടത്തിൽ ലിവർപൂളിനെതിരെ തകർച്ച നേരിട്ട സ്വീഡിഷ് കീപ്പർ റോബിൻ ഓൾസനിൽ വിശ്വാസം നിലനിർത്താൻ കോച്ച് തീരുമാനിക്കുകയായിരുന്നു.ലോകകപ്പിലെ എമി മാർട്ടിനെസിന്റെ ആഘോഷങ്ങൾക്കെതിരെ വില്ല പരിശീലകൻ വിമർശനം ഉന്നയിക്കുകയും താരവുമായി കൂടികാഴ്ചക്കായി കാത്തിരിക്കുകയാണെന്നും പറഞ്ഞിരുന്നു. അതിനിടയിൽ മാർട്ടിനെസിനെ വിൽക്കാൻ വിൽക്കാൻ വില്ല ശ്രമം നടത്തുന്നുണ്ടെന്ന വാർത്തകളും പുറത്ത് വന്നു.ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാർട്ടിനെസ് വിൽപ്പനയ്‌ക്കെത്തുമെന്ന്ഫുട്ബോൾ ട്രാൻസ്ഫർ മാർക്കറ്റ് കൈകാര്യം ചെയ്യുന്ന Fichajes.net റിപ്പോർട്ട് ചെയ്തിരുന്നു.

ലോകകപ്പിൽ താരമായ സെവിയ്യയുടെ യാസിൻ ബൗണുവിനെ പകരക്കാരനായി കൊണ്ട് വരാനായി വില്ല തയ്യാറെടുക്കുന്നുണ്ട്. എമിയുടെ സ്വഭാവ ദൂഷ്യമാണ് താരമാണ് താരത്തെ പ്രീമിയർ ലീഗ് ക്ലബ് ഒഴിവാക്കാനുള്ള കാരണമായി പറയുന്നത്.ലാ ആൽബിസെലെസ്റ്റിനെ മൂന്നാം ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതിന് ശേഷം ദീർഘനേരം അവധിയെടുത്ത മാർട്ടിനെസ് വാർത്തകളിൽ ഇടംനേടുകയും തന്റെ ആഘോഷങ്ങളുടെ പേരിൽ വിമർശനങ്ങൾ നേരിടുകയും ചെയ്തു.

ലോകകപ്പിലെ ഹീറോ ആയിരുന്നെങ്കിലും ലോകകപ്പിനു ശേഷം എമിലിയാനോ മാർട്ടിനസിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പക്കെതിരെ താരം നടത്തിയ കളിയാക്കലുകൾ ആണ് ഇതിനു കാരണമായത്. മത്സരത്തിനു ശേഷവും അർജന്റീനയിൽ വെച്ചു നടത്തിയ പരേഡിലും എംബാപ്പയെ താരം കളിയാക്കിയിരുന്നു.

Rate this post
Aston villaEmiliano Martinez