2022 ലോകകപ്പിലെ താരങ്ങളിലൊരാളായിരുന്നു അർജന്റീന ഗോൾകീപ്പർ എമി മാർട്ടിനെസ്. അർജന്റീനക്ക് അവരുടെ മൂന്നാം കിരീടം സ്വന്തമാക്കാൻ സഹായിക്കുന്നതിൽ എമി വലിയ പങ്കാണ് വഹിച്ചത്. ക്വാർട്ടറിൽ നെതർലൻഡ്‌സിനെതിരെയും ഫൈനലിൽ ഫ്രാൻസിനെതിരെയും പെനാൽറ്റി ഷൂട്ട് ഔട്ടിൽ അർജന്റീനക്ക് വിജയം നേടിക്കൊടുത്തത് മാർട്ടിനെസിന്റെ മികവായിരുന്നു.
തലയുടെ വശത്ത് ചായം പൂശിയ അർജന്റീനിയൻ പതാകയുമായി ഇറങ്ങിയ മാർട്ടിനെസിന്റെ ഹെയർസ്റ്റൈലിനേക്കാൾ ഏറെ ചർച്ച ചെയ്യപ്പെടുന്നതും കണ്ണഞ്ചിപ്പിക്കുന്നതും ആയിരുന്നു അദ്ദേഹത്തിന്റെ നൃത്തവും ആഘോഷങ്ങളും.ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗസ് പുരസ്‌കാരം നേടിയ അദ്ദേഹത്തിന്റെ പ്രവർത്തി വലിയ വിമര്ശനത്തിന് കാരണമാവുകയും ചെയ്തു. അര്ജന്റീനയുടെ വിജയാഘോഷത്തിൽ കൈലിയൻ എംബാപ്പെയുടെ മുഖമുള്ള ഒരു പാവയുമായാണ് മാർട്ടിനെസ് ഉണ്ടായിരുന്നത്. ഇതിനെതിരെ വലിയ വിമർശനമാണ് ഗോൾ കീപ്പർ നേരിട്ടത്.
ദിബു തന്റെ ക്ലബ് ആസ്റ്റൺ വില്ലയിൽ കളിക്കാൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ ബർമിംഗ്ഹാമിലേക്ക് മടങ്ങും. അദ്ദേഹത്തിന്റെ ക്ലബ് മാനേജരായ ഉനൈ എമെറിക്ക് താരത്തിന്റെ മീപകാല വിജയത്തിൽ അഭിമാനിക്കുന്നു, എന്നാൽ തന്റെ പെരുമാറ്റത്തെക്കുറിച്ച് അഭിപ്രായവുമായി എത്തിയിരിക്കുകയാണ്.“നിങ്ങൾക്ക് വലിയ വികാരങ്ങൾ ഉള്ളപ്പോൾ നിയന്ത്രിക്കാൻ പ്രയാസമാണ്.അദ്ദേഹം ചില ആഘോഷങ്ങളെക്കുറിച്ച് ഞാൻ അടുത്ത ആഴ്ച എമിയോട് സംസാരിക്കും. അവൻ തന്റെ ദേശീയ ടീമിനൊപ്പമാണ് എന്നതിൽ ഞാൻ ബഹുമാനിക്കുന്നു. അദ്ദേഹം ഞങ്ങളുടെ കൂടെയുള്ളപ്പോൾ നമ്മുടെ ഉത്തരവാദിത്തത്തിൽ, നമുക്ക് അവനോട് സംസാരിക്കാം, ”വില്ല പരിശീലകൻ പറഞ്ഞു.
Unai Emery on Emi Martinez's World Cup celebrations 👀 pic.twitter.com/8Zx4Y3lEaq
— ESPN UK (@ESPNUK) December 23, 2022
“ഞങ്ങൾ ഇതിനകം ആഴ്സണലിൽ ഒരുമിച്ച് ഉണ്ടായിരുന്നു, ഞങ്ങൾക്ക് പരസ്പരം അറിയാം. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.“ഞങ്ങൾ എമിയെക്കുറിച്ച് വളരെ അഭിമാനിക്കുന്നു. ഓരോ വില്ല ആരാധകനും അഭിമാനിക്കണം. അവൻ അടുത്ത ആഴ്ച തിരിച്ചെത്തും, ഒരുപാട് വികാരങ്ങൾക്കും കഠിനാധ്വാനത്തിനും ശേഷം ഇപ്പോൾ അദ്ദേഹത്തിന് വിശ്രമം ആവശ്യമാണ്, ”എമറി കൂട്ടിച്ചേർത്തു.
Unai Emery on Emi Martinez's future: "It's amazing to have Emiliano and to defend this club. I knew him at Arsenal before and I worked with him, I am so happy that he is here and we’re together". 🇦🇷 #AVFC
— Fabrizio Romano (@FabrizioRomano) December 23, 2022
He's expected to stay at Aston Villa in January. No talks with Bayern. pic.twitter.com/RtJ5KiW5L6