കൈലിയൻ എംബാപ്പെയുടെ ക്ലബ്ബുമായുള്ള കരാർ പുതുക്കൽ പാരീസ് സെന്റ് ജെർമെയ്നിൽ ആളിക്കത്തുന്ന എല്ലാ തീയും അണച്ചിട്ടില്ല. കൂടുതൽ ആളിക്കത്താനുള്ള ഇന്ധനം അവർക്ക് നൽകുന്നത് ബ്രസീലിയൻ താരം നെയ്മറാണ്.
ക്ലബ്ബിൽ നിന്ന് പുറത്താക്കപ്പെടുമെന്ന അഭ്യൂഹങ്ങൾക്കിടയിലും പാർക് ഡെസ് പ്രിൻസസിൽ തുടരാനുള്ള ആഗ്രഹം ബ്രസീലിയൻ ആവർത്തിച്ചു: “ആരും എന്നോട് ഒന്നും പറഞ്ഞില്ല, എനിക്ക് PSG യിൽ തുടരണം” പാരീസ് വിടുമോ എന്ന ചോദ്യത്തിന് മറുപടിയായി ബ്രസീലിയൻ പറഞ്ഞത്.അതിനിടയിൽ നെയ്മർ പാരീസിൽ മെസ്സിയുടെ അഡാപ്റ്റബിലിറ്റി പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
” മെസ്സി വർഷങ്ങളായി ബാഴ്സക്ക് വേണ്ടിയാണു കളിച്ചത്, പുതിയ ക്ലബ്ബുമായി പൊരുത്തപ്പെടുന്നത് എളുപ്പമല്ല. ടീമും നഗരവും മാറുന്നത് ബുദ്ധിമുട്ടാണ്. കൂടാതെ, അവൻ ഒറ്റയ്ക്കല്ല വരുന്നത് കുടുംബവുമൊത്താണ്” നെയ്മർ പറഞ്ഞു. “ലയണൽ മെസ്സി കളിക്കുന്ന രീതി മനസ്സിലാകാത്ത കളിക്കാർക്കൊപ്പമാണ് പാരിസിൽ കളിക്കേണ്ടി വരുന്നത്.അതിനാൽ അതെല്ലാം ദോഷകരമാണ്, കളിയുടെ ശൈലിക്ക് തടസ്സമാകുന്ന നിരവധി കാര്യങ്ങൾ മെസ്സിക്കുണ്ട് ”അദ്ദേഹം പറഞ്ഞു.
“ലിയോയും കൈലിയനും ഞാനും അവരുടെ പ്രകടനം, സ്ഥിതിവിവരക്കണക്കുകൾ, നേടിയ കിരീടങ്ങൾ, എല്ലാം കൊണ്ടും എപ്പോഴും വിലയിരുത്തപ്പെടുന്ന കളിക്കാരാണ്.”11 ഗോളുകളും (ലീഗ് 1-ൽ ആറ്, ചാമ്പ്യൻസ് ലീഗിൽ അഞ്ച്) 14 അസിസ്റ്റുകളുമായാണ് മെസ്സി സീസൺ അവസാനിപ്പിച്ചത്.