കാത്തിരിപ്പിന് അവസാനം ,കേരള ബ്ലാസ്റ്റേഴ്സിന് പുതിയതാരം |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച ഫോം തുടരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പുതിയ താരത്തെ ടീമിലെത്തിച്ചിരിക്കുകയാണ് .ക്ലബ് വിട്ട താരങ്ങൾക്ക് പകരമായും ബെഞ്ച് സ്ട്രെങ്ത് വർധിപ്പിക്കുക എന്ന ലക്ഷ്യവും ബ്ലാസ്റ്റേഴ്സിനുണ്ട്. എടികെ മോഹൻ ബഗാനിലേക്ക് ചേക്കേറിയ മിഡ്ഫീല്‍ഡര്‍ പ്യൂട്ടിയ്ക്ക് പകരമായി ബംഗളുരു എഫ് സിയിൽ നിന്നും യുവ മിഡ്ഫീല്‍ഡര്‍ ഡാനിഷ് ഫാറൂഖിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്.

ജമ്മു കാശ്മീരില്‍ നിന്നുള്ള താരം സമീപകാലത്തായി ബംഗളരുവാനായി മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്.2021ൽ ആയിരുന്നു ഡാനിഷ് റിയൽ കാശ്മീരിൽ നിന്ന് ബെംഗളൂരു എഫ് സിയിൽ എത്തിയത്‌. രണ്ട് സീസണികായി ബെംഗളൂരു എഫ് സിക്ക് ആയി 27 ഐ എസ് എൽ മത്സരങ്ങൾ കളിച്ച താരം നാലു ഗോളുകൾ നേടിയിട്ടുണ്ട്. രണ്ടസിസ്റ്റും താരം സംഭാവന ചെയ്തു.മെഹ്‌റാജുദീൻ വാഡൂ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ഈ വര്ഷം ആദ്യം ബഹ്‌റൈനെതിരെ ഇന്ത്യ അരങ്ങേറ്റം കുറിച്ചപ്പോൾ ഡാനിഷ് ഫാറൂഖ് കാശ്മീർ ഫുട്‌ബോളിനെ വീണ്ടും ഇന്ത്യൻ ഫുട്ബോളിന്റെ നെറുകയിൽ എത്തിച്ചു.

സന്തോഷ് ട്രോഫിയിൽ ജമ്മു & കശ്മീരിനും 1980 കളിൽ കൊൽക്കത്ത ഭീമൻമാരായ മുഹമ്മദൻ സ്പോർട്ടിംഗിനും വേണ്ടി കളിച്ച ഫാറൂഖ് അഹമ്മദിന്റെ മകനാണ് ഡാനിഷ് . വർഷങ്ങളായി കശ്മീരിൽ ഡാനിഷ് വലിയ പേരാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് റിയൽ കശ്മീർ ഇലവനിൽ സ്ഥിരമായി എത്തിയ ചുരുക്കം ചില പ്രാദേശിക കളിക്കാരിൽ ഒരാളായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ ഏറ്റവും വലിയ പ്രാദേശിക ടീമുകളിലൊന്നായ – J&K ബാങ്ക് ടീമിന്റെ ക്യാപ്റ്റനായി അദ്ദേഹം കളിച്ചിട്ടുണ്ട്.J&K ബാങ്ക് ടീമിൽ നിന്ന്, ഡാനിഷ് ലോൺസ്റ്റാർ കശ്മീരിലേക്കും തുടർന്ന് റിയൽ കശ്മീരിലേക്കും ചേർന്നു.

2017/18 ൽ, അവരുടെ ഏറ്റവും ഉയർന്ന സ്‌കോററായിരുന്നു.ഏതാണ്ട് ഈ സമയത്താണ് റിയൽ കാശ്മീരിന്റെ മത്സരങ്ങൾക്ക് താഴ്‌വരയിൽ വൻ ജനപങ്കാളിത്തമുണ്ടായത് – ‘അപ്‌ന ഡാനിഷ്’, ‘കാശ്മീറിന്റെ റൊണാൾഡോ’ എന്നി പേരുകൾ അദ്ദേഹത്തിന് വീഴുകയും ചെയ്തു.കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കായി ഐഎസ്‌എൽ അരങ്ങേറ്റത്തിന് ശേഷമാണ് അദ്ദേഹത്തിന് തന്റെ ആദ്യ ഇന്ത്യൻ കോൾ അപ്പ് ലഭിച്ചത്.

Rate this post
Kerala Blasters