ജർമ്മൻ ചാമ്പ്യൻമാരായ ബയേർ ലെവർകൂസന്റെ അപരാജിത കുതിപ്പിന് വിരാമമിട്ട് അറ്റ്ലാന്റ. ഇന്നലെ നടന്ന യൂറോപ്പ് ലീഗ് ഫൈനലിൽ എതിരില്ലാത്ത മൂന്നു ഗോളുകളാക്കാണ് അറ്റ്ലാന്റ ലെവർകൂസനെ പരാജയപ്പെടുത്തിയത്.അഡെമോള ലുക്ക്മാൻ ഹാട്രിക്കാണ് ഇറ്റാലിയൻ ക്ലബിന് കിരീടം നേടിക്കൊടുത്തത്.
117 വർഷത്തെ ചരിത്രത്തിലെ രണ്ടാമത്തെ പ്രധാന ട്രോഫിയാണ് അറ്റ്ലാന്റ നേടിയത്.എവർട്ടൺ, ഫുൾഹാം, ലെസ്റ്റർ സിറ്റി എന്നിവരോടൊപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലയുറപ്പിക്കാൻ പാടുപെട്ട ലുക്ക്മാൻ, അറ്റലാൻ്റ കോച്ച് ജിയാൻ പിയറോ ഗാസ്പെരിനിയുടെ കീഴിൽ ഇറ്റലിയിൽ തൻ്റെ കരിയർ പുനരുജ്ജീവിപ്പിക്കുകയാണ്.
Ademola Lookman is the first African player EVER to score twice in the final of a major UEFA competition.
— ESPN FC (@ESPNFC) May 22, 2024
History for Nigeria. History for football 🇳🇬💚
(via @OptaJoe) pic.twitter.com/IIMMBSs50Z
ആദ്യ 26 മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ നേടി അറ്റ്ലാന്റ മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. 75 ആം മിനുട്ടിൽ അവർ മൂന്നാം ഗോളും നേടി കിരീടം ഉറപ്പിച്ചു.മത്സരത്തിന്റെ 12 ആം മിനുട്ടിൽ തന്നെ അറ്റ്ലാന്റ ലീഡ് നേടി.വലതു വിങ്ങിൽ നിന്നും വന്ന പാസ് മികച്ചൊരു ഷോട്ടിലൂടെ ലുക്ക്മാൻ വലയിലാക്കി.14 മിനിറ്റിനുശേഷം ലുക്ക്മാൻ തൻ്റെ നേട്ടം ഇരട്ടിയാക്കി. ലെവർകൂസൻ താരത്തിന്റെ പിഴവിൽ നിന്നും പന്ത് ലഭിച്ച ലുക്മാൻ ഡിഫെൻഡർമാരെ മറികടന്ന് തകർപ്പൻ ഷോട്ടിലൂടെ ഗോളാക്കി മാറ്റി.
75 ആം മിനുട്ടിൽ ഇടം കാൽ ഷോട്ടിലൂടെ ലുക്മാൻ ഹാട്രിക്ക് തികച്ചു.യൂറോപ്പ ലീഗ് നേടുന്ന ആദ്യത്തെ ഇറ്റാലിയൻ ടീമായി ഗാസ്പെരിനിയുടെ ടീമിനെ സഹായിച്ചതിന് ശേഷം ലുക്ക്മാൻ തൻ്റെ പേര് അറ്റലാൻ്റ ചരിത്രത്തിലേക്ക് എഴുതിച്ചേർത്തു.ഒരു പ്രധാന യുവേഫ മത്സരത്തിൻ്റെ ഫൈനലിൽ ഹാട്രിക് നേടുന്ന ആറാമത്തെ കളിക്കാരനാണ് നൈജീരിയൻ ഇൻ്റർനാഷണൽ, 1975 ലെ യുവേഫ കപ്പിൽ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിനായി ജുപ്പ് ഹെയ്ങ്കെസിന് ശേഷം ആദ്യത്തേതും.ലുക്ക്മാൻ്റെ മാച്ച് വിന്നിംഗ് ഹീറോയിക്സ് അറ്റലാൻ്റയെ പിന്തുണയ്ക്കുന്നവരുടെ ഓർമ്മയിൽ ദീർഘകാലം നിലനിൽക്കും.