ഐഎസ്എൽ ക്ലബായ ബെംഗളൂരു എഫ്സിയുടെ മലയാളി താരം ആഷിഖ് കുരുണിയനെ സ്വന്തമാക്കാൻ എടികെ ശ്രമം നടത്തുന്നതായി റിപോർട്ടുകൾ. നേരത്തെ മലയാളി താരത്തിൽ കേരള ബ്ലാസ്റ്റേഴ്സും അതീവ താല്പര്യം കാണിച്ചിരുന്നു.ബെംഗളൂരു എഫ്സിയുമായി ഒരു വർഷത്തെ കരാർ കൂടിയുണ്ടെങ്കിലും താരം ക്ലബ് വിടാൻ സാധ്യതയുണ്ടെന്നാണ് സൂചന.
2019 സീസണിലാണ് ആഷിഖ് ബെംഗളൂരുവിലെത്തിയത്. 24- കാരന് 2023 മെയ് 31 വരെ ബംഗളൂരുവുംയി കരാറുണ്ട്.എന്നാൽ ബഗാൻ ഒന്നിലധികം വർഷത്തെ കരാർ താരവുമായി ഒപ്പിടാൻ തയ്യാറാണ്.സാധ്യമായ എല്ലാ ഓപ്ഷനുകളും നോക്കുകയാണ് ATK മോഹൻ ബഗാൻ.കഴിഞ്ഞ സീസണിൽ ആഷിഖ് ബ്ലൂസിനായി 13 മത്സരങ്ങൾ കളിച്ചു. മോശമല്ലാത്ത പ്രകടനവും പുറത്തെടുത്തിരുന്നു.
ലെഫ്റ്റ് ബാക്കായും ലെഫ്റ്റ് വിങ്ങറായും കളിക്കുന്ന ആഷിഖ് വർഷങ്ങളായി നിലവാരമുള്ള പ്രകടനം നടത്തിവരുന്ന താരമാണ്. അതുകൊണ്ട് തന്നെ 24കാരനായ താരത്തെ ടീമിലെത്തിക്കാൻ എടികെയ്ക്ക് താത്പര്യമുണ്ട്.എഫ് സി പൂനെ സിറ്റിയിൽ നിന്നാണ് താരം ബാംഗ്ലൂരു എഫ് സി യിലേക്കെത്തിയത്.7.32 മില്യൺ രൂപക്കയായിരുന്നു താരത്തിന്റെ കൈമാറ്റം.
1997 ൽ മലപ്പുറത്തെ ഒരു സാധാരണ കുടുംബത്തിലായിരുന്നു ആഷിഖിന്റെ ജനനം. ഏതൊരു മലപ്പുറംകാരനെയും പോലെ കുട്ടി ആഷിക്കും ഫുട്ബോളിനെ ചെറുപ്പത്തിൽ തന്നെ നെഞ്ചിലേറ്റി.മലപ്പുറത്തെ എല്ലാ താരങ്ങളെയും പോലെ സെവൻസ് മൈതാനങ്ങളിലൂടെ തന്നെയാണ് ആഷിഖും ഫുട്ബോളിൽ പിച്ച വച്ചു തുടങ്ങിയത്. സെവൻസ് മത്സരങ്ങളിലെ ആഷിഖിന്റെ പ്രകടനങ്ങൾ കണ്ട ചില പരിശീലകർ വഴി കേരളാ ഫുട്ബോൾ അസോസിയേഷന്റെ വിഷൻ ഇന്ത്യ പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ആഷിഖിന്റെ ജീവിതം മാറി തുടങ്ങിയത്.
ATK Mohun Bagan has shown interest in Ashique Kuruniyan for a possible transfer in the upcoming summer window. Bengaluru FC is currently looking at all options available for the move.#ISL #IndianFootball #Transfers #ATKMohunBagan #BengaluruFC pic.twitter.com/gBG6MSHfMM
— Prachyaprachetah Sarkar (@SircarPrachya) May 10, 2022
തുടർന്ന് 2014 ൽ ആഷികിന് പുണെ ഫുട്ബോൾ അക്കാഡമിയിൽ പ്രവേശനം ലഭിച്ചു. രണ്ട് വർഷങ്ങൾക്ക് ശേഷം ISL ക്ലബ് ആയിരുന്ന പുണെ സിറ്റി അക്കാദമി വാങ്ങിയതോടെ ആഷിഖ് പുണെ സിറ്റി യൂത്ത് ടീമിന്റെ താരമായി. അതേ വർഷം തന്നെ അവർ ആഷിഖിനെ വായ്‌പ്പാ അടിസ്ഥാനത്തിൽ സ്പാനിഷ് ഫുട്ബോളിലെ വമ്പൻമാരായ വിയ്യാ റയലിന്റെ മൂന്നാം നിര ടീമിലേക്ക് അയച്ചു. ആദ്യ ISL സീസണിലെ പ്രകടനം ആഷിഖിനെ തൊട്ടടുത്ത വർഷം നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പിനുള്ള ഇന്ത്യൻ ടീമിൽ എത്തിച്ചു. 2018 ജൂൺ ഒന്നിന് ചൈനീസ് തായ്‌പേയ്ക്ക് എതിരെ ആഷിഖ് അന്താരാഷ്ട്ര ഫുടബോളിൽ അരങ്ങേറി.അതെ വർഷം സെപ്റ്റംബറിൽ ബംഗ്ലാദേശിൽ നടന്ന സാഫ് കപ്പിൽ മാലിദ്വീപിനെതിരെ തന്റെ ഏക അന്താരാഷ്ട്ര ഗോൾ നേടി.