ലിയോ മെസ്സി കാരണം എതിർ ടീം ആരാധകർ വലിയ വില കൊടുത്ത് ടിക്കറ്റ് വാങ്ങി,മെസ്സി വരാത്തതിൽ പ്രതിഷേധിച്ച് ആരാധകർ |Lionel Messi

മേജർ സോക്കർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്റർ മിയാമിയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി അറ്റ്ലാൻഡ യൂണിറ്റഡ് ഹോം സ്റ്റേഡിയത്തിൽ വിജയം നേടിയിരുന്നു. ലിയോ മെസ്സിയില്ലാതെ കളിക്കാൻ ഇറങ്ങിയ ഇന്റർ മിയാമി തുടക്കത്തിൽ ലീഡ് നേടിയെങ്കിലും പിന്നീട് ഗോളുകൾ വഴങ്ങി തോൽവികൾ ഏറ്റുവാങ്ങുകയായിരുന്നു.

അർജന്റീന ദേശീയ ടീമിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ കഴിഞ്ഞിട്ടുള്ള മിയാമിയുടെ മത്സരം ആയതിനാൽ ലിയോ മെസ്സി മത്സരത്തിൽ കളിക്കുമെന്ന് പ്രതീക്ഷിച്ച അറ്റ്ലാൻഡ യുണൈറ്റഡ് 125 ഡോളർ മിനിമം എൻട്രി ഫീ വെച്ചുകൊണ്ട് 65,000 ടിക്കറ്റോളം ആണ് വിറ്റ് തീർത്തത്. എന്നാൽ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് ഇന്റർ മിയാമി സ്ക്വാഡിൽ ലിയോ മെസ്സി ഉൾപ്പെട്ടില്ല.

ലിയോ മെസ്സിയില്ലാതെ കളിക്കാൻ വന്ന ഇന്റർമിയാമി ടീമിന് എതിർ സ്റ്റേഡിയത്തിൽ നിന്നും നിരവധി വിമർശനങ്ങളും കേൾക്കേണ്ടി വന്നു. കൂടാതെ ലിയോ മെസ്സി മിയാമില്‍ ചേർന്നതിനു ശേഷമുള്ള ടീമിന്റെ വമ്പൻ പരാജയമാണ് ശക്തരായ എതിരാളികളുടെ സ്റ്റേഡിയത്തിൽ വച്ച് മിയാമി നേരിട്ടത്. മത്സരത്തിനിടെ ‘Where is Messi’ സ്റ്റാൻഡുകളുമായി അറ്റ്ലാൻഡ യുണൈറ്റഡ് ആരാധകരും ശക്തമായി മുന്നോട്ട് വന്നു.

അർജന്റീന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ ഇടം നേടിയ മെസ്സി രണ്ടാം മത്സരത്തിൽ അർജന്റീന സ്ക്വാഡിൽ ഉൾപ്പെട്ടിരുന്നില്ല. നാഷണൽ ടീം ഡ്യൂട്ടി കഴിഞ്ഞ് തിരികെ എത്തിയ ലിയോ മെസ്സി തന്റെ മകൻ തിയാഗോ പരിശീലിക്കുന്ന മിയാമി അക്കാദമിയിൽ പോയ വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സെപ്റ്റംബർ 21നാണ് ഇന്റർമിയാമിയുടെ അടുത്ത മത്സരം ഹോം സ്റ്റേഡിയത്തിൽ വച്ച് അരങ്ങേറുന്നത്.

1/5 - (1 vote)
Lionel Messi