കാഡിസിനെ 5-1ന് തകർത്ത് ലാലിഗയിൽ എതിരാളികളായ റയൽ മാഡ്രിഡിനെ മറികടന്ന് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ് .ഡീഗോ സിമിയോണിയുടെ ടീം ചാമ്പ്യൻമാരേക്കാൾ ഒരു പോയിന്റ് മുകളിലാണ്, എന്നാൽ ബാഴ്സലോണയ്ക്ക് 13 പോയിന്റ് പിന്നിലാണ് സ്ഥാനം.
ബാഴ്സലോണയ്ക്ക് കിരീടം നേടാൻ രണ്ട് പോയിന്റുകൾ കൂടി മതി.മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ ഗ്രീസ്മാൻ നേടിയ ഗോളിലൂടെ അത്ലറ്റികോ മുന്നിലെത്തി.ലാലിഗയിൽ ഈ സീസണിൽ 13 ഗോളുകളും 13 അസിസ്റ്റുകളും ഫ്രഞ്ച് മുന്നേറ്റക്കാരന് നേടിയിട്ടുണ്ട്.ഗ്രീസ്മാൻ ഫോമിലെത്തിയതോടെ 2023-ൽ റോജിബ്ലാങ്കോസ് ഡിവിഷനിലെ ഏറ്റവും മികച്ച ടീമായി മാറി. 27 ആം മിനുട്ടിൽ ഗ്രീസ്മാൻ അത്ലറ്റികോയുടെ രണ്ടാം ഗോളും നേടി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു.
49-ാം മിനിറ്റിൽ അൽവാരോ മൊറാട്ട മൂന്നമത്തെ ഗോളും നേടി. 57 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും യാനിക്ക് കരാസ്കോ നാലാമത്തെ ഗോളും നേടി. 72 ആം മിനുട്ടിൽ ചക്കി ലൊസാനോ കാഡിസിന്റെ ആശ്വാസ ഗോൾ നേടി. എന്നാൽ ഒരു മിനുട്ടിനു ശേഷം നഹുവൽ മൊലിന അത്ലറ്റികോയുടെ അഞ്ചാം ഗോൾ നേടി.
FT: Atlético Madrid 5-1 Cádiz.
— 𝐀𝐅𝐂 𝐀𝐉𝐀𝐗 💎 (@TheEuropeanLad) May 3, 2023
Diego Simeone's team have only lost 1 game in the league out of their last 17. They go 2nd in the table with Real Madrid moving 3rd. pic.twitter.com/8e8BsnyfmG
മറ്റു മത്സരങ്ങളിൽ വലൻസിയ അഞ്ചാം സ്ഥാനക്കാരായ വില്ലാറിയലുമായി 1-1 സമനില നേടിയെങ്കിലും സെൽറ്റ വിഗോയെ 1-0 ന് തോൽപ്പിച്ച ഗെറ്റാഫെയ്ക്കൊപ്പം പോയിന്റ് നിലയിൽ 17-ാം സ്ഥാനത്ത് തുടരുന്നു.