ആവേശപ്പോരിൽ ഡെന്മാർക്കിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ അവസാന പതിനാറിൽ : ഫ്രാൻസിനെ കീഴടക്കി ടുണീഷ്യ |Qatar 2022
ആവേശകരമായ പോരാട്ടത്തിൽ ഡെന്മാർക്കിനെ ഒരു ഗോളിന് കീഴടക്കി ഓസ്ട്രേലിയ അവസാന പതിനാറിൽ ഇടം നേടി. രണ്ടാം പകുതിയിൽ മാത്യു ലെക്കി നേടിയ ഗോളിലായിരുന്നു ഓസ്‌ട്രേലിയയുടെ ജയം. മറ്റൊരു മത്സരത്തിൽ കരുത്തരായ ഫ്രാൻസിനെ കീഴടക്കി ടുണീഷ്യ. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം.എന്നാൽ ഓസ്‌ട്രേലിയ വിജയിച്ചതോടെ ടുണീഷ്യ പ്രീ ക്വാർട്ടർ കാണാതെ പുറത്തായി
പ്രീ ക്വാർട്ടർ ഉറപ്പിച്ച ഫ്രാൻസ് നിരവധി മാറ്റങ്ങളുമായാണ് ഇന്നിറങ്ങിയത്. സൂപ്പർ താരം എംബപ്പേക്ക് ഇന്ന് പരിശീലകൻ വിശ്രമം നൽകുകയും ചെയ്തു.ടുണീഷ്യൻ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. എട്ടാം മിനുട്ടിൽ ടൂണീഷ്യ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായി.നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ടുണീഷ്യ ഗോളിനടുത്തെത്തി. എന്നാല്‍ ഫ്രാന്‍സ് പ്രതിരോധം ഉറച്ചുനിന്നതോടെ ഗോള്‍നേടാനായില്ല. 25 ആം മിനുട്ടിൽ കിംഗ്സ്ലി കോമാന് ഗോൾ നേടാനുള്ള അവസരം ലഭിച്ചെങ്കിലും അത് മുതൽക്കാനായില്ല.ഒന്നാം പകുതി ഗോൾ രഹിതമായി അവസാനിച്ചു.
58 ആം മിനുട്ടിൽ ഫ്രാൻസിനെ ഞെട്ടിച്ചു കൊണ്ട് ടുണീഷ്യ മുന്നിലെത്തി.വഹ്ബി ഖസ്രി മികച്ച സോളോ റൺ നടത്തുകയും ബോക്‌സിനുള്ളിൽ നിന്ന് മികച്ചൊരു ഷോട്ടിലൂടെ സ്റ്റീവ് മന്ദന്ദയെ കീഴടക്കി വലയിലാക്കി. 63 ആം മിനുട്ടിൽ കോമാന് പകരം എംബാപ്പയെ ഇറക്കി. സമനില ഗോൾ നേടാൻ ഫ്രാൻസ് കിണഞ്ഞു ശ്രമിച്ചു കൊണ്ടേയിരുന്നു. 88 ആം മിനുട്ടിൽ കൈലിയൻ എംബാപ്പെയുടെ ഗോൾ ശ്രമം അയ്മെൻ ഡാഹ്‌മെൻ തടഞ്ഞു.ഇഞ്ചുറി ടൈമിൽ അന്റോയ്ൻ ഗ്രീസ്മാൻ റഫറി അനുവദിച്ചില്ല.
മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയ ഒരു ഗോളിയനാണ് ഡെന്മാർക്കിനെ പരാജയപെടുത്തിയത്. മത്സരത്തിന്റെ 11 ആം മിനുട്ടിൽ ഡാനിഷ് താരത്തിന്റെ ഷോട്ട് രക്ഷപ്പെടുത്തി ഓസ്ട്രേലിയൻ ഗോൾകീപ്പർ മാത്യു റയാൻ. 19 ആം മിനുട്ടിൽ വീണ്ടും മികച്ചൊരു സവുമായി റയാൻ. രണ്ടാം പകുതിയുടെ 60 ആം മിനുട്ടിൽ മാത്യു ലെക്കിയിലൂടെ ഓസ്ട്രേലിയ മുന്നിൽ.മാത്യു ലെക്കിയുടെ ഒരു മികച്ച സോളോ ഗോളാണ് ഓസീസിനെ മുന്നിലെത്തിച്ചത്. മഗ്രിയുടെ പാസ് സ്വീകരിച്ച ലെക്കി ഡെന്‍മാര്‍ക്ക് ഡിഫന്‍ഡര്‍ യോക്കിം മഹ്‌ലെയെ കബളിപ്പിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു.