“അവൻ എനിക്ക് പന്ത് പാസ് ചെയ്യുന്നില്ല ” നെയ്മർക്കെതിരെ പരാതിയുമായി എംബപ്പേ

ലയണൽ മെസ്സിയുടെ ട്രാൻസ്ഫാരോട് കൂടി വാർത്ത മാധ്യമങ്ങളിൽ ഏറെ നിറഞ്ഞു നിന്ന ക്ലബ്ബാണ് പിഎസ്ജി. നെയ്മർ എംബപ്പേ എന്നി സൂപ്പർ താരങ്ങളുടെ കൂടെ മെസ്സിയും കൂടി എത്തിയതോടെ യൂറോപ്പിലെ ഏറ്റവും ശക്തമായ ക്ലബ്ബുകളിൽ ഒന്നായി അവർ മാറുകയും അവരുടെ ചിരകാല സ്വപ്നമായ ചാമ്പ്യൻസ് ലീഗ് കിരീടം നേടും എന്ന തരത്തിലുള്ള സംസാരങ്ങളും ഉടലെടുത്തു. അതിനിടയിൽ സൂപ്പർ താരങ്ങളെ എങ്ങനെ ഒരുമിച്ചു കൊണ്ട് പോകും എന്ന ചോദ്യവും പരിശീലകൻ പൊചെട്ടിനോയുടെ മുന്നിൽ ഉയർന്നു വരികയും ചെയ്തു. ലിയോണിനെതിരെ മത്സരത്തിൽ ലയണൽ മെസ്സിയെ സബ്സ്റ്റിട്യൂട് ചെയ്തത് ചെറിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു.

കഴിഞ്ഞ ദിവസം മോണ്ട്പെല്ലിയറിനെതിരായ മത്സരത്തിൽ കൈലിയൻ എംബാപ്പെ സഹതാരം നെയ്മറിനെക്കുറിച്ച് പരാതിപ്പെടുന്നത് ക്യാമറയിൽ കുടുങ്ങുകയും ചെയ്തു.പിഎസ്ജി ബെഞ്ചിൽ നെയ്മറിന്റെ സ്വാർത്ഥതയെക്കുറിച്ച് മറ്റൊരു സഹതാരത്തോട് പരാതിപ്പെടുന്ന എംബാപ്പെ ക്യാമറയിൽ കുടുങ്ങിയതിന് ശേഷം പിഎസ്ജി യിൽ കൂടുതൽ പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരം ഇദ്രിസ ഗ്യൂയിയുടെയും ജൂലിയൻ ഡ്രാക്സ്ലറുടെയും ഗോളുകൾക്ക് പിഎസ്ജി വിജയിച്ചിരുന്നു.എന്നാൽ പകരക്കാരന്റെ ബെഞ്ചിൽ നിന്ന് തന്റെ നിരാശ പ്രകടിപ്പിക്കാൻ സൂപ്പർ താരം എംബപ്പേ മറന്നില്ല.

മത്സരത്തിൽ ഡ്രാക്‌സ്‌ലർ നേടിയ രണ്ടാമത്തെ ഗോളിന് അസിസ്റ്റ് ചെയ്‌തത്‌ നെയ്‌മറായിരുന്നു. ആ ഗോളിന് ശേഷം എംബപ്പേ സഹ താരം ഇഡ്രിസ ഗുയെയയോട് നെയ്മർ തനിക്ക് പാസ് തരുന്നതിനെ കുറിച് പരാതിപ്പെടുകയും ചെയ്തു. ഫ്രഞ്ച് ചാനലാണ് എംബപ്പേ പരാതിപ്പെടുന്നത് പുറത്തു വിട്ടത്.”അവൻ എനിക്ക് പന്ത് കൈമാറുന്നില്ല.”എന്ന് നെയ്മറെ കാണിച്ച് എംബപ്പേ പറയുകയും ചെയ്തു.

ഫോർവേഡ് ലൈൻ തമ്മിലുള്ള ഒത്തൊരുമയുടെ അഭാവം രാത്രിയിൽ പ്രകടമായിരുന്നു, എംബാപ്പെയും നെയ്മറും മികച്ച ഗോൾ നേടാനുള്ള അവസരങ്ങൾ പാഴാക്കി. സഹ താരങ്ങൾ തമ്മിൽ പലപ്പോഴും പന്ത് കൈമാറുന്നില്ലായിരുന്നു. ടീമിലെ പ്രശ്നങ്ങൾ ഇങ്ങനെ തുടർന്നാൽ അത് ടീമിന്റെ കെട്ടുറപ്പിനെയും മുന്നോട്ടുള്ള പോക്കിനെയും ബാധിക്കും എന്നുറപ്പാണ്.സൂപ്പർ താരങ്ങളെയെല്ലാം ഒരു കുടകീഴിൽ ഒരുമിച്ച് കൊണ്ട് പോയില്ലെങ്കിൽ ക്ലബ്ബിനെ അത് വലിയ രീതിയിൽ ബാധിക്കും എന്നുറപ്പാണ്.

Rate this post