അവസാനം ജയം കണ്ടെത്തി ബാഴ്സലോണ : തകർപ്പൻ ജയവുമായി ആഴ്‌സണൽ

തുടർച്ചയായ സമനിലകൾക്ക് ശേഷം സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ ലെവന്റെയെ ആണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം. നീണ്ട കാലം പരിക്ക് കാരണം പുറത്തായിരുന്ന അൻസു ഫതി തന്റെ തിരിച്ചുവരവ് ഗോളുമായി ആഘോഷിക്കുന്നത് കാണാൻ ഇന്ന് ആയി. ഏഴാം മിനുട്ടിൽ ഒരു പെനാൽറ്റിയിൽ നിന്നും മെംഫിസ് ഡിപായ് ബാഴ്‌സയെ മുന്നിലെത്തിച്ചു.സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം സെവിയയിൽ നിന്ന് ചേർന്നതിന് ശേഷം ഡച്ച് സ്‌ട്രൈക്കർ ലുക്ക് ഡി ജോംഗ് ക്ലബ്ബിനായി തന്റെ ആദ്യ ഗോൾ നേടുകയും ചെയ്തു.

14 ആം മിനുട്ടിൽ ടെസ്റ് നൽകിയ പാസിൽ നിന്നായിരുന്നു ലൂക്ക് ഡി ജോങിന്റെ ഗോൾ.മത്സരത്തിന്റെ 81ആം മിനുട്ടിൽ ആയിരുന്നു ഫതി സബ്ബായി കളത്തിൽ എത്തിയത്. 323 ദിവസങ്ങൾക്ക് ശേഷം കളത്തിൽ കാലു കുത്തിയ താരം 9 മിനുട്ടെ എടുത്തുള്ളൂ ഗോൾ കണ്ടെത്താൻ. മൈതാന മദ്ധ്യത്ത് പന്ത് സ്വീകരിച്ച് മനോഹരമായ ടേണിലൂടെ മുന്നേറിയാണ് ഫതി ഗോൾ നേടിയത്. ഫതിയുടെ തിരിച്ചുവരവ് ബാഴ്സലോണക്ക് ആകെ പ്രതീക്ഷ നൽകുന്നതാണ്.ഈ വിജയത്തോടെ ബാഴ്സലോണ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി ആഴ്‌സണൽ. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ടോട്ടൻഹാമിനെയാണ് ഗണ്ണേഴ്‌സ്‌ പരാജയപ്പെടുത്തിയത്.ആദ്യ പകുതിൽ തന്നെ ഏകപക്ഷീയമായ മൂന്ന് ഗോളിന് ആഴ്‌സണൽ മുൻപിൽ എത്തിയിരുന്നു. രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചുവരാൻ ടോട്ടൻഹാം ശ്രമം നടത്തിയെങ്കിലും മികച്ച പ്രതിരോധം തീർത്ത് ആഴ്‌സണൽ ജയം സ്വന്തമാക്കുകയായിരുന്നു. 12 ആം മിനുട്ടിൽ സ്മിത്ത് റോയും ,27മത്തെ മിനുട്ടിൽ ഒബാമയങ്ങും,സകയും ആഴ്‌സനലിനെ ഗോളുകൾ നേടിയപ്പോൾ 79ആം മിനുട്ടിൽ സോണിലൂടെ 79ആം മിനുട്ടിൽ സോണിലൂടെ ടോട്ടൻഹാം ആശ്വാസ ഗോൾ നേടി.

Rate this post