ആവേശം വാനോളം ഉയർത്തി പ്രീമിയർ ലീഗിലെ ഓരോ മത്സരങ്ങളും
Most toughest league in the world ഏതാണെന്ന് ചോദിച്ചാൽ അത് പ്രീമിയർ ലീഗ് തന്നെ ആണെന്ന് തെളിയിച്ചു കൊണ്ടാണ് ഇത്തവണ പ്രീമിയർ ലീഗിലെ ഓരോ മത്സരങ്ങളും കടന്നു പോയി കൊണ്ടിരിക്കുന്നത്.ലീഗിൽ പല ടീമുകളും ഇരുപത് മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ ഒമ്പത് ടീമുകൾ ഇതുവരെ ഒന്നാം സ്ഥാനം പങ്കിട്ടു എന്നത് അതിനു ഉത്തമ ഉദാഹരണമാണ്.
ലെസ്റ്റർ സിറ്റി, ടോട്ടൻഹാം, എവെർട്ടൻ, ലിവർപൂൾ, മാഞ്ചെസ്റ്റർ യുണൈറ്റഡ്, മാഞ്ചെസ്റ്റർ സിറ്റി, ചെൽസി,ആസ്റ്റൺ വില്ല, സൗതാംപ്ട്ടൺ എന്നീ ടീമുകളാണ് പ്രീമിയർ ലീഗിൽ ഇതുവരെ ഒന്നാം സ്ഥാനം കരസ്തമാക്കിയത്. ഒരുപക്ഷെ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഒരു സീസണിൽ ഒമ്പത് ടീമുകൾ ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്.
എല്ലാ സീസണിലും ടോപ് ഫോറിൽ സ്ഥാനം നില നിർത്താൻ മുൻനിര ടീമുകളുടെ ഭാഗത്ത് നിന്ന് കടുത്ത മത്സരം ഉണ്ടാവാറുള്ളതാണ്.ഇത്തവണയും ആ കാര്യത്തിൽ പതിവ് തെറ്റിയില്ലെങ്കിലും,അതോടൊപ്പം എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് വെസ്റ്റ് ഹാം, സൗതാംപ്ടൺ, ആസ്റ്റൺ വില്ല, എവെർട്ടൻ തുടങ്ങിയ ടീമുകൾ തുടക്കത്തിൽ മുന്നേറിയത്.ആഴ്‌സണൽ, ചെൽസി, ടോട്ടൻഹാം തുടങ്ങിയ വമ്പൻ ടീമുകളെ പിന്നിലാക്കിയാണ് വെസ്റ്റ് ഹാം ഇപ്പോൾ ലീഗിൽ അഞ്ചാം സ്ഥാനം കൈവരിച്ചിരിക്കുന്നത് എന്നത് എടുത്തു പറയേണ്ട ഒന്നാണ്.
പത്തൊൻപത് മത്സരങ്ങളിൽ നിന്ന് 41 പോയിന്റുമായി നിലവിൽ മാഞ്ചെസ്റ്റർ സിറ്റിയാണ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത്. അവർക്ക് തൊട്ട് പിറകിലായി ഇരുപത് മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായി മാഞ്ചെസ്റ്റർ യുണൈറ്റഡ് രണ്ടാം സ്ഥാനത്തും,39 പോയിന്റുമായി ലെസ്റ്ററും,37 പോയിന്റുമായി ലിവർപൂളും യഥാക്രമം മൂന്നും നാലും സ്ഥാനത്താണ്.
ലീഗിൽ പകുതിയിലേറെ മത്സരങ്ങൾ പിന്നിട്ടിട്ടും ആര് ചാമ്പ്യൻ ആവും, ആരൊക്കെ ടോപ് ഫോറിൽ ഉണ്ടാവും എന്നത് പ്രവചനാതീതമാണ്.ഒരു മത്സരം കുറച്ചു കളിച്ചിട്ടും ലീഗിൽ ഒന്നാം സ്ഥാനം കൈവരിച്ച് തകർപ്പൻ ഫോമിൽ മുന്നേറി കൊണ്ടിരിക്കുന്ന മാഞ്ചെസ്റ്റർ സിറ്റിക്കാണ് നിലവിലെ സാഹചര്യത്തിൽ കപ്പ് നേടാൻ എല്ലാവരും സാധ്യത കല്പിക്കുന്നത്.Most toughest league ആയതു കൊണ്ടും കളിക്കുന്നത് unpredictable game ആയ ഫുട്ബോൾ ആയത് കൊണ്ടും ഈ സീസണ് തിരശീല വീഴുന്നത് വരെ കാത്തിരുന്നു കാണേണ്ടി തന്നെ വരും എന്തെല്ലാമാണ് സംഭവിക്കാൻ പോവുന്നതെന്ന്.!
Man City—41 (+game in hand)
— B/R Football (@brfootball) January 27, 2021
Man Utd—40
Leicester—39
West Ham—35
The Premier League top four right now 🍿 pic.twitter.com/4PUeabo45P