ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്റ്റാൻഡിൽ നിന്ന് ആവേശത്തോടെ വീക്ഷിക്കവെ സ്വന്തം പകുതിക്കുള്ളിൽ നിന്ന് അയ്മെറിക് ലാപോർട്ടിൻ്റെ ഗോൾ ക്രിസ്ത്യാനോ റൊണാൾഡോയെ ആവേശത്തിലാഴ്ത്തി. പെട്ടെന്ന് എടുത്ത ഫൗൾ കിക്ക് ആയിരുന്നു മുൻ സിറ്റി താരത്തിന്റെ അവിശ്വസനീയ ഗോളിൽ കലാശിച്ചത്.
വ്യാഴാഴ്ച രാത്രി സൗദി അറേബ്യയിൽ തൻ്റെ ടീമും ലയണൽ മെസ്സിയുടെ ഇൻ്റർ മിയാമിയും തമ്മിലുള്ള റിയാദ് സീസൺ കപ്പിനുള്ള പോരാട്ടത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ പരിക്കു കാരണം ടീമിൽ ഉൾപ്പെട്ടിരുന്നില്ല. Last Dance എന്ന പേരിൽ ഈ മത്സരം ട്രെൻഡിങ് ആയിരുന്നെങ്കിലും അൽ നസറിനൊപ്പം റൊണാൾഡോയുടെ അസാന്നിധ്യം മത്സരത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തിയിരുന്നു. ലയണൽ മെസ്സിയും അമേരിക്കൻ ക്ലബ്ബിനൊപ്പം ആദ്യ ഇലവനിൽ സ്ഥാനം നേടിയിരുന്നില്ല.
മുൻ മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ അയ്മരിക് ലാപ്പോർട്ട സ്വന്തം ഹാഫിനുള്ളിൽ 15 വാര അകലെ നിന്ന് അവിശ്വസനീയമായ ഒരു സ്ട്രൈക്ക് നടത്തി, മത്സരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതുതന്നെയായിരുന്നു. മിയാമി ഗോളി സ്ഥാനം തെറ്റി നിന്നതോടെ നിസ്സഹായനായ ഡ്രേക്ക് കാലെൻഡറിനെ മറികടന്നു മൂന്നാം ഗോളിന്റെ ലീഡ് നേടി.
29 കാരനായ റൊണാൾഡോയുടെ ഈ നേട്ടം ആശ്ചര്യത്തോടെ നോക്കിനിക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറലാണ്, ആഹ്ലാദത്തോടെ കൈകൾ ഉയർത്തുന്നത് കാണാമായിരുന്നു.മുൻ യുഎഫ്സി ഹെവിവെയ്റ്റ് ചാമ്പ്യന്മാരും കിംഗ്ഡം അരീനയിൽ തൻ്റെ അരികിൽ ഇരുന്ന ആൻ്റണി ജോഷ്വയുടെ അടുത്ത എതിരാളിയുമായ ഫ്രാൻസിസ് നഗന്നൂവിനൊപ്പമാണ് റൊണാൾഡോ സീറ്റിൽ സ്ഥാനം ഉറപ്പിച്ചിരുന്നത്.
Francis Ngannou is sitting there with Cristiano Ronaldo wtf pic.twitter.com/WG6quQGITW
— Jam (@Iswhatis1) February 1, 2024
അമേരിക്കൻ ക്ലബ്ബായ ഇന്റർ മ്യാമി ആദ്യ സൗഹൃദമത്സരത്തിൽ ഹിലാൽനെതിരെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് തോറ്റതെങ്കിൽ ഏകപക്ഷീയമായ ആറ് ഗോളുകൾക്കാണ് അൽ നസറിനോട് തകർന്നടിഞ്ഞത് ഹാട്രിക് നേടിയപ്പോൾ ഒറ്റവിയ, ലപോർട്ട, മരാൻ എന്നിവർ ഓരോ ഗോളുകൾ വീതം നേടി പട്ടിക പൂർത്തിയാക്കി. ആറു ഗോളിന്റെ തോൽവി ഉറപ്പിച്ച ശേഷം കളിയുടെ 83 മിനിട്ടിലാണ് ലയണൽ മെസ്സി കളത്തിൽ ഇറങ്ങിയത്.