ഈ വരുന്ന സമ്മറിൽ ടീം വിടാൻ ഒരുങ്ങിയിരിക്കുകയാണ് ബാഴ്സയുടെ ഗോളിയായ നെറ്റോ മുറാറ. പക്ഷെ താരത്തെ വിൽക്കുന്നതിൽ ബാഴ്സയുടെ പരിശീലകനായ റൊണാൾഡ് കൂമാൻ അതൃപ്തി പ്രകടിപ്പിച്ചു.
താരത്തിന്റെ സേവനം ഈ സീസൺ അവസാനം വരെ ആവശ്യമാണെന്ന് കൂമാൻ വ്യക്തമാക്കി.
ക്ലബ്ബ് താരത്തെ വിൽക്കുവാൻ ആഗ്രഹിക്കുന്നില്ല. ചുരുങ്ങിയത് 15 മില്യൺ യൂറോയുടെ അടിസ്ഥാന വിലയാണ് താരത്തിനു ക്ലബ്ബ് നിശ്ചയിച്ചിരിക്കുന്നത്. താരത്തിന് ഇനിയും 2 വർഷത്തെ കരാർ ബാക്കിയുണ്ട്.
ബാഴ്സയിൽ താരത്തിന് അവസരങ്ങൾ കുറഞ്ഞു വരുകയാണ്. ഒരു വശത്ത് ടീമിന്റെ ഒന്നാം നമ്പർ കീപ്പർ എന്ന സ്ഥാനം ട്ടെറെസ്റ്റേഗൻ വഹിച്ചുകൊണ്ടിരിക്കുമ്പോൾ, മറു വശത്ത് നെറ്റോവിന് തന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുകയാണ്.
ജർമൻ താരത്തിന് പരിക്കേറ്റപ്പോൾ നെറ്റോവിന് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നു. പക്ഷെ ഇപ്പോൾ ട്ടെറെസ്റ്റേഗൻ പരിക്കിൽ നിന്നും പൂർണമായി മുക്തനായപ്പോൾ നെറ്റോവിന് വീണ്ടും ടീമിലെ അവസരങ്ങൾ കുറഞ്ഞു.
സൂപ്പർ കോപ്പ ഡി എസ്പാന താരത്തിനു നഷ്ടമായത് വലിയ തിരിച്ചടിയായിരുന്നു. ആ നഷ്ടത്തോടെയാണ് താരം ട്രാൻസ്ഫർ അഭ്യർത്ഥന നടത്തിയത്. കോപ്പാ ഡെൽ റെയിൽ താരത്തിന്റെ സ്ഥാനത്ത് ഇപ്പോൾ കളിക്കുന്നത് ട്ടെറെസ്റ്റേഗനാണ്, ഗ്രാനടക്കെതിരെയുള്ള മത്സരത്തിൽ നെറ്റോവിനു പകരം ട്ടെറെസ്റ്റേഗനാണ് ടീമിന്റെ ഗോൾമുഖം സംരക്ഷിച്ചത്.
31കാരനായ ബ്രസീലിയൻ താരത്തിന് കൂടുതൽ അവസരങ്ങൾ വേണം. താരത്തിന്റെ കൂടുമാറ്റം ഇനി വരുന്ന ക്ലബ്ബിന്റെ പുതിയ ഡയറക്ടറിനെയും അനുസരിച്ചിരിക്കും. പക്ഷെ നിലവിൽ താരത്തെ വിൽക്കുവാനായി ക്ലബ്ബിലെ ഒരുപറ്റം അംഗങ്ങൾ രംഗത്തുണ്ട്.
താരം ബാഴ്സയിൽ നിന്നും പോവുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണാം.