കോവിഡ് മഹാമാരി മൂലം ലോക്ഡോൺ പ്രഖ്യാപിച്ചു മത്സരങ്ങൾ മുടങ്ങിയതിനാൽ ഇത്തവണത്തെ ബാലൺ ഡിയോർ അവാർഡ് ദാനം ഫ്രാൻസ് ഫുട്ബോൾ അസോസിയേഷൻ ഒഴിവാക്കിയിരുന്നു. എന്നാൽ ബാലൺ ഡിയോറിന്റെ എക്കാലത്തെയും സ്വപ്ന ഇലവൻ പ്രഖ്യാപിക്കാനുള്ള പുതിയ പദ്ധതി ഫ്രാൻസ് ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിലേക്കായി ഫുട്ബോളിൽ തന്നെ വലിയ പ്രഭാവം സൃഷ്ടിച്ചിട്ടുള്ള മികച്ച താരങ്ങളെ ഉൾപ്പെടുത്തി മുന്നേറ്റനിരയുടെ ഷോർട്ലിസ്റ്റ് വെളിപ്പെടുത്തിയിരിക്കുകയാണ്. വോട്ടിങ്ങിനായി മുന്നേറ്റനിരയെ ഇടത്, മധ്യം, വലത് എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. ഇങ്ങനെ മൂന്നു നിരകളിലും ലോകത്തിലെ തന്നെ ഏറ്റവും മികച്ച 10 താരങ്ങളെ ഉൾപ്പെടുത്തിയാണ് ലിസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്.
ലിസ്റ്റ് :- വലത്- ബെക്കാം, ജൈർസിഞ്ഞോ, ബെസ്റ്റ്, കീഗൻ, എറ്റൂ, മാത്യൂസ്, ഫിഗോ, മെസി, ഗരിഞ്ച,റോബൻ ഇടത് -ബ്ലോക്കൈൻ, റിവാൾഡോ, ക്രിസ്ത്യാനോ, റിവെലിനോ, ചാജിക്, റൊണാൾഡിഞ്ഞോ, ഗിഗ്ഗ്സ്, രുമെനിഗ്ഗെ, ഹെൻറി, സ്റ്റോയിക്കോവ്
മധ്യം – ബെർകാമ്പ്, ഗെർഡ് മുള്ളർ, ക്രയ്ഫ്, റൊമാരിയോ, ഡാൽഗ്ലിഷ്, റൊണാൾഡോ നസാരിയോ, യൂസെബിയോ, വാൻ ബാസ്റ്റൻ, കൊക്സിസ്, ജോർജ് വിയ സ്പെയിനിൽ നിന്നും ഒരു താരവും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെന്നത് ലിസ്റ്റിനെ വ്യത്യസ്തമാക്കുന്നുണ്ട്. ഗെന്റോ, ഡേവിഡ് വിയ്യ, റൗൾ എന്നീ പ്രശസ്ത താരങ്ങളുണ്ടായിട്ടും ലിസ്റ്റിൽ നിന്നും പുറത്തു പോവുകയായിരുന്നു. ഡിസംബർ പതിനേഴിന് ഒരു മാതൃക ഇലവൻ ഫ്രാൻസ് ഫുട്ബോൾ പുറത്തു വിടുന്നതായിരിക്കും.