2021 ലെ ബാലൺ ഡി ഓർ നവംബർ 29 ന് ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ചാറ്റ്ലെറ്റ് തിയേറ്ററിൽ നടക്കും. ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം നേടാൻ സാധ്യതയുള്ള ഏറ്റവും ശക്തനായ മത്സരാർത്ഥി ലയണൽ മെസ്സിയാണ്.ആറ് തവണ അഭിമാനകരമായ ഫുട്ബോൾ അവാർഡ് നേടിയ ലയണൽ മെസ്സി ഏഴാമത്തെ നേടാനുള്ള ഒരുക്കത്തിലാണ്.ബാലൺ ഡി ഓർ 2021 ഈ മാസം അവസാനം നടക്കാനിരിക്കെ, ലയണൽ മെസ്സി ഇതിനോടകം തന്നെ പുരസ്കാരം നേടിയെന്നാണ് റിപ്പോർട്ട്.
ആർടിപി സ്പോർട്സിലെ റിപ്പോർട്ടുകൾ പ്രകാരം നവംബർ 29 ന് ലയണൽ മെസ്സി ബാലൺ ഡി ഓർ 2021 അവാർഡ് ഉയർത്തും. ഗോൾഡൻ ബോൾ നേടുന്നതിനെ കുറിച്ച് ഫ്രാൻസ് ഫുട്ബോൾ മെഗാസ്റ്റാറിനെ ഇതിനകം അറിയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഇനി, റിപ്പോർട്ട് എത്രത്തോളം ശരിയാണെന്ന് കണ്ടറിയണം. അതേസമയം, ഈ വർഷത്തെ ബാലൺ ഡി ഓർ ജേതാവിനെ മുൻകൂട്ടി പ്രഖ്യാപിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ആഴ്ച, ബാലൺ ഡി ഓർ 2021 ജേതാവും അന്തിമ റാങ്കിംഗ് പട്ടികയും ചോർന്നുവെന്നും ആ കിംവദന്തികൾ അനുസരിച്ച്, എഫ്സി ബയേൺ മ്യൂണിച്ച് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ബാലൺ ഡി ഓർ 2021 അവാർഡ് ജേതാവാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ലയണൽ മെസ്സിയെയും ഫ്രഞ്ച്, റയൽ മാഡ്രിഡ് സൂപ്പർ താരം കരിം ബെൻസെമ എന്നിവരെയും മറികടന്നാണ് ലെവെൻഡോസ്കി അവാർഡ് നേടിയത് എന്നായിരുന്നു വാർത്തകൾ.ആകെ 627 വോട്ടുകളാണ് റോബർട്ട് ലെവൻഡോസ്കി നേടിയത്.ഓഗസ്റ്റിൽ എഫ്സി ബാഴ്സലോണയിൽ നിന്ന് ഫ്രഞ്ച് ക്ലബ് പാരീസ്-സെന്റ് ജെർമെയ്നിലേക്ക് മാറിയ ലയണൽ മെസ്സി ഇതുവരെ പിഎസ്ജിക്ക് വേണ്ടി മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്.പിഎസ്ജിക്കായി നടന്നുകൊണ്ടിരിക്കുന്ന ലീഗ് 1 സീസണിൽ അദ്ദേഹം ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല.ക്ലബ്ബിനായി കളിച്ച അഞ്ച് മത്സരങ്ങളിലും ഗോൾ കണ്ടെത്തുന്നതിൽ പരാജയപെട്ടു.
അർജന്റീന താരം 2021 ൽ മന്ദഗതിയിലാകുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല,ബാഴ്സലോണ, പാരീസ് സെന്റ് ജെർമെയ്ൻ, അർജന്റീന എന്നിവർക്കായി 48 മത്സരങ്ങളിൽ നിന്ന് 40 ഗോളുകളും 14 അസിസ്റ്റുകളും നേടി.മാസങ്ങൾക്ക് മുൻപ് തന്റെ ദേശീയ ടീമിനെ കോപ്പ അമേരിക്കയുടെ മഹത്വത്തിലേക്ക് നയിച്ചുകൊണ്ട് അർജന്റീനയ്ക്കൊപ്പം ഒരു ട്രോഫി ഉയർത്താനുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുന്നതിന് മുമ്പ് അദ്ദേഹം ബാഴ്സലോണയ്ക്കൊപ്പം മറ്റൊരു കോപ്പ ഡെൽ റേ ഉയർത്തി.