❞2021 ലെ ബാലൺ ഡി ഓർ ലയണൽ മെസ്സി അർഹിക്കുന്നതിനുള്ള 5 കാരണങ്ങൾ ❞

ഫുട്ബോളിലെ ഏറ്റവും വലിയ വ്യക്തിഗത അവാർഡായ ബാലൺ ഡി ഓർ ആറു തവണ നേടിയ താരമാണ് ലയണൽ മെസ്സി.കഴിഞ്ഞ ദശകത്തിൽ ബാലൻ ഡി ഓർ രംഗത്ത് ആധിപത്യം പുലർത്തിയ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും. 2018 ൽ ലൂക്കാ മോഡ്രിക് ആണ് ഇവരുടെ കുത്തക അവസാനിപ്പിച്ചത്. 2020-21 സീസണിൽ തുടക്കത്തിൽ പഴയ താളം കിട്ടിയില്ലെങ്കിലും രണ്ടാം പകുതിയിൽ മെസ്സി വിശ്വരൂപം പുറത്തെടുത്തു. കോപ്പ അമേരിക്ക കിരീടം കൂടി നേടിയതോടെ സാധ്യത പട്ടികയിൽ വലിയ കുതിച്ചു ചാട്ടമാണ് മെസ്സി നടത്തിയത്. ലയണൽ മെസ്സി ഈ വർഷം ബാലൺ ഡി ഓർ നേടാൻ അർഹതയുള്ള അഞ്ച് കാരണങ്ങൾ ഏതാണെന്നു പരിശോധിക്കാം.

5 .2020-21 സീസണിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ മാച്ച് അവാർഡുകൾ നേടിയത്

ഒരു താരം ഒരു മത്സരത്തിൽ എത്രമാത്രം സ്ഥിരതയോടെ കളിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല അളവുകോലാണ് മാൻ ഓഫ് ദ മാച്ച് അവാർഡുകൾ.കഴിഞ്ഞ കുറെ സീസണുകളിൽ എന്ന പോലെ കഴിഞ്ഞ സീസണിൽ മികവ് പുലർത്തുന്ന മെസ്സി 26 മാൻ ഓഫ് ദ മാച്ച് അവാർഡുകൾ ആണ് വാരികൂട്ടിയത്. പട്ടികയിലെ രണ്ടാമത്തെ കളിക്കാരൻ ഹാരി കെയ്ൻനേടിയതിന്റെ ഇരട്ടി നേടാനും സാധിച്ചു. ഇതിൽ നിന്നും മെസ്സി ഈ സീസണിൽ എത്രമാത്രം സ്ഥിരത പുലർത്തി എന്ന് മനസ്സിലാക്കാൻ സാധിക്കും.

4 .ബാലൺ ഡി ഓർ നേടാൻ ഫേവറിറ്റുകളായി ആരും ഇല്ല

ഫുട്ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത സമ്മാനം നേടാൻ ഇക്കുറി എല്ലാ താരങ്ങൾക്കും തുറന്ന് അവസരമാണ് ലഭിച്ചിരിക്കുന്നത്. സമീപകാല വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം ഒരു താരത്തിനും കൂടുതൽ സാധ്യത കൽപ്പിക്കുന്നില്ല.കഴിഞ്ഞ വർഷം, ബയേൺ മ്യൂണിക്കുമൊത്തുള്ള അവിശ്വസനീയമായ സീസണിന്റെ പശ്ചാത്തലത്തിൽ റോബർട്ട് ലെവാൻഡോവ്സ്കിയെ ബാലൺ ഡി ഓർ നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിച്ചിരുന്നു. രാജ്യത്തിനായി കാര്യമായ സംഭാവനകൾ നല്കാൻ പറ്റാതിരുന്നത് തിരിച്ചടിയായി. യൂറോപ്പിലെ എല്ലാ മത്സരങ്ങളിലും ടോപ് സ്കോറർ ആയ അദ്ദേഹം കോണ്ടിനെന്റൽ ട്രെബിൾ നേടി. നിർഭാഗ്യവശാൽ കോവിഡ് -19 പാൻഡെമിക്കിന്റെ പശ്ചാത്തലത്തിൽ ബാലൺ ഡി ഓർ റദ്ദാക്കി. ഇത്തവണ യൂറോപ്പിലെ പ്രധാന ട്രോഫികൾ‌ പല ടീമുകൾ നേടിയത് കൊണ്ട് മെസ്സിക്കും കൂടുതൽ സാധ്യത കാണുന്നുണ്ട്.ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗും ഇറ്റലിക്കൊപ്പം യൂറോ കപ്പും നേടിയ ജോർജിഞ്ഞോയും പട്ടികയിൽ മെസ്സിക്ക് പിന്നിലായുണ്ട്.

3 . 2021 ലെ മികച്ച ഫോം

സീസണിന്റെ ആദ്യ പകുതിയിൽ മെസ്സി മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഡിസംബർ അവസാനത്തോടെ മെസ്സി പഴയ ഫോമിലേക്ക് തിരിച്ചെത്തി.ഈ കലണ്ടർ വർഷം ബാഴ്‌സലോണയ്ക്കായി എല്ലാ മത്സരങ്ങളിലുമായി 29 മത്സരങ്ങളിൽ നിന്ന് 28 ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്. ഡിസംബറിൽ ബാഴ്സലോണ ലാ ലിഗാ ടൈറ്റിൽ മൽസരത്തിൽ നിന്നും വളരെ അകലെ ആയിരുന്നു.ലയണൽ മെസ്സിയുടെ ഫോമിലെ ഉയർച്ച അവരുടെ സീസൺ വീണ്ടും ട്രാക്കിലേക്ക് കൊണ്ടുവരാൻ സഹായിച്ചു.2021 ൽ മെഴ്‌സി ബാഴ്‌സലോണയ്‌ക്കൊപ്പം കോപ ഡെൽ റേയും നേടി. അർജന്റീനയെ കോപ്പ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. ക്ലബ്ബിനൊപ്പവും ദേശീയ ടീമിനൊപ്പവും ഒരേ ഫോം നിലനിർത്താനും സാധിച്ചു.

2 .ലാ ലിഗ ഗോൾഡൻ ബൂട്ട്

35 മത്സരങ്ങളിൽ നിന്ന് 30 ഗോളുകൾ നേടിയ ലയണൽ മെസ്സി കഴിഞ്ഞ തവണ ലാ ലിഗ ഗോൾഡൻ ബൂട്ട് നേടി. വയസ്സ് 34 ളിൽ എത്തിയിട്ടും താരത്തിന്റെ ഫിനിഷിങ്ങിൽ ഒരു കുറവും വന്നിട്ടില്ല.2020-21 സീസണിൽ ബാഴ്‌സയുടെ വഴികാട്ടിയായിരുന്നു മെസ്സിയുടെ ഫിനിഷിങ്. ഗോൾഡൻ ബൂട്ടിനായുള്ള മൽസരത്തിൽ മെസ്സി 30 ഗോളുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനക്കാരയി 23 ഗോളുകളോടെ കരീം ബെൻസെമയും ,ജെറാർഡ് മൊറേനോയും എത്തി. കഴിഞ്ഞ സീസണിൽ മെസ്സി 47 മത്സരങ്ങളിൽ നിന്ന് 14 അസിസ്റ്റുകൾ ഉൾപ്പെടെ 38 ഗോളുകൾ നേടി.

1 .കോപ്പ അമേരിക്ക കിരീടം

മെസ്സി തന്റെ ചിരകാലദൗർബല്യമായിരുന്ന ഇന്റർനാഷണൽ ട്രോഫി ഉയർത്തിക്കൊണ്ടു തന്നെ ആരാധകരുടെ മനം കവർന്നു ഏഴാം ബാലൺ ഡി ഓർ നേടാനുള്ളവരിൽ മുന്നിലെത്തിയിരിക്കുകയാണ്. മെസ്സിയുടെ കഴിവ് കൊണ്ട് ഒന്ന് മാത്രമാണ് 28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അര്ജന്റീനക് കിരീടം ലഭിച്ചത്.കോപ അമേരിക്കയിലെ ടോപ് സ്കോററും മികച്ച കളിക്കാരനായും മാറിയ മെസ്സി തന്നെയാകും ഇത്തവണത്തെ പുരസ്‌കാരം നേടാൻ ഫേവറിറ്റ്.ഇതിനകം ആറു തവണ പുരസ്‌കാരം നേടിയ മെസ്സിക്ക് ഇത്തവണ വലിയ വെല്ലുവിളി ഒന്നും വേറെ ആരും ബാലൻ ഡി ഓറിനായി ഉയർത്തുന്നില്ല.

Rate this post
Lionel Messi