റയൽ മാഡ്രിഡിനും ബാഴ്സലോണക്കും യൂറോപ്പിൽ ഇനി മികവ് കാട്ടാനാവില്ലെന്ന് മുൻ ബാഴ്സ താരം

അടുത്ത അഞ്ചുവർഷത്തിനുള്ളിൽ എഫ് സി ബാഴ്സലോണ, റയൽ മാഡ്രിഡ് ടീമുകൾക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് പോലെയുള്ള യൂറോപ്യൻ തലത്തിലുള്ള മത്സരങ്ങളിൽ മുന്നേറാൻ ആവില്ല എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ബാഴ്സലോണയുടെ താരമായിരുന്ന സ്പാനിഷ് താരം ജെറാർഡ് പിക്വ. കഴിഞ്ഞദിവസം നടന്ന ഇന്റർവ്യൂവിനിടെയാണ് താരം ഇക്കാര്യം പറയുന്നത്.

ലാലിഗയുടെ ഫിനാൻഷ്യൽ ഫയർപ്ലേ നിയമങ്ങൾ മറ്റു ലീഗുകളെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ വളരെ കർശനമാണെന്നും ജെറാർഡ് പിക്വ അഭിപ്രായപ്പെട്ടു. യൂറോപ്യൻ തലത്തിലെ മത്സരങ്ങളിൽ മികവ് കാട്ടുന്നതിൽ നിന്നും പിന്നോട്ട് സഞ്ചരിക്കുന്ന പാതയിലാണ് ബാഴ്സലോണയും റിയൽമാഡ്രിഡും എന്നും പിക്വ അഭിപ്രായപ്പെട്ടു. 2022ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് പിക്വ ബാഴ്സലോണയിൽ നിന്നും വിരമിക്കുന്നത്.

“ലാലിഗക്ക് വളരെ കണിശമായ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമമാണുള്ളത്, എന്നാൽ മറ്റു ലീഗുകൾക്ക് അങ്ങനെയല്ല. യൂറോപ്പിൽ മറ്റു വഴികളിലൂടെയാണ് കൂടുതൽ പണം ലഭിക്കുന്നത്. ലാലിഗയുടെ കർശനമായ ഫിനാൻഷ്യൽ ഫെയർപ്ലേ നിയമം മറ്റു ലീഗുകളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ബാഴ്സലോണക്കും റയൽ മാഡ്രിഡിനും യൂറോപ്പ്യൻ തലത്തിലുള്ള മത്സരങ്ങളിൽ മികവ് കാട്ടാനാവില്ല.” – പിക്വ പറഞ്ഞു.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി വിട്ട സൂപ്പർ താരം ലിയോ മെസ്സിക്ക് എഫ് സി ബാഴ്സലോണയിൽ സൈൻ ചെയ്യാൻ കഴിയാത്തതിന്റെ കാരണം ലാലിഗയുടെ ഫിനാൻഷ്യൽ ഫെയർപ്ലേ നിയമങ്ങൾ ആയിരുന്നു. കർശനമായ ഈ നിയമങ്ങൾ കാരണം ബാഴ്സലോണക്കും റയൽ മാഡ്രിഡിനും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ കിരീടം നേടാനുള്ള സാധ്യതകൾ കുറവാണെന്നാണ് പിക്വ പറയുന്നത്.

3.3/5 - (3 votes)