‘മൂന്നാം സ്ഥാനവുമില്ല’ : അർജന്റീനയെ കീഴടക്കി അണ്ടർ 17 ലോകകപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി മാലി |Argentina | FIFA U-17 World Cup

അണ്ടർ 17 ലോകകപ്പിൽ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിലും അർജന്റീനക്ക് തോൽവി. മാലിക്കെതിരെയാണ് അര്ജന്റീന തോൽവി വഴങ്ങിയത്. എതിരില്ലാത്ത മൂന്ന് ഗോളിന്റെ വിജയമാണ് മാലി നേടിയത്.ഇന്തോനേഷ്യയിലെ മനഹാനിൽ നടന്ന മത്സരത്തിൽ മുഴുനീളം മാലിയുടെ ആധിപത്യമാണ് കാണാൻ സാധിച്ചത്.

സെമിഫൈനലിൽ ഫ്രാൻസിനെതിരെ ഗോൾ നേടിയ മാലിയുടെ ക്യാപ്റ്റൻ ഇബ്രാഹിം ദിയാറ ഒമ്പതാം മിനിറ്റിൽ അര്ജന്റീനക്കെതിരെ ഗോൾ നേടി. 45 ആം മിനുട്ടിൽ മമഡൗ ഡൗംബിയ ക്ലിനിക്കൽ ഹെഡറിലൂടെ മാലിയുടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ അർജന്റീന തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും 48 ആം മിനുട്ടിൽ ഹമിദൌ മകലോ മാലിയുടെ മൂന്നാം ഗോൾ നേടി.

ചിരവൈരികളായ ബ്രസീലിനെതിരെ മികച്ച വിജയത്തോടെ സെമിയിലെത്തിയ അര്ജന്റീന ജര്മനിയോട് സെമി ഫൈനലിൽ പരാജയപെട്ടു. അര്ജന്റീന ടൂർണമെന്റിന്റെ ചരിത്രത്തിൽ മൂന്നാം തവണയും നാലാം സ്ഥാനത്തെത്തി (2001, 2013, 2023).

Rate this post