❝ഫുട്ബോൾ മാറിയിരിക്കുന്നു , ബാഴ്സ ഇപ്പോഴും ഭൂതകാലത്തിലാണ് ജീവിക്കുന്നത്❞

സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണക്കെതിരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് മുൻ പരിശീലകനായ റൊണാൾഡോ കൂമാൻ.ബാഴ്‌സലോണ ടിക്കി-ടാക്ക ശൈലിയിൽ നിന്ന് മാറി പുതിയ ഫാസ്റ്റ്-പേസ് ഫുട്ബോൾ ശൈലി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഡച്ച് കാരൻ പറഞ്ഞു.

തുടർച്ചയായുള്ള മോശം ഫലങ്ങളെ തുടർന്ന് ഒക്ടോബറിൽ ലാ ലിഗ വമ്പന്മാർ കോമനെ പുറത്താക്കിയിരുന്നു.ഡച്ച് മാനേജർക്ക് പകരം ക്ലബ് ഇതിഹാസം സാവി ചുമതല ഏറ്റെടുക്കുകയും ചെയ്തു.ലോകകപ്പിന് ശേഷം നെതർലൻഡ്‌സ് ദേശീയ ടീമിന്റെ പരിശീലകനായി കോമാൻ വീണ്ടും തിരിച്ചെത്തും.

“കളിയിൽ ആധിപത്യം പുലർത്തുന്നതിനെ ഞാൻ അനുകൂലിക്കുന്നു. മൂന്ന് സെൻട്രൽ ഡിഫൻഡർമാരുമായും അഞ്ച് ഡിഫൻഡർമാരുമായും കളിക്കുകയാണെങ്കിൽ അത് ഒരു പ്രതിരോധ സംവിധാനമാണെന്ന് പറയാനാവില്ല.മൂന്നോ നാലോ മാസക്കാലം ഈ സംവിധാനം ഉപയോഗിച്ച് ഞങ്ങൾ സമീപ വർഷങ്ങളിലെ ഏറ്റവും മികച്ച ഗെയിമുകൾ കളിച്ചു. അത്‌ലറ്റിക്കിനെതിരായ ഫൈനൽ ആയിരുന്നു ഏറ്റവും വ്യക്തമായ ഉദാഹരണം.4-3-3,’ടിക്കി-ടാക’യുമായി ബാഴ്‌സ കഴിഞ്ഞ കാലത്താണ് ജീവിക്കുന്നത്, .ഫുട്ബോൾ മാറി. ഇപ്പോൾ അത് വേഗതയേറിയതും കൂടുതൽ ശാരീരികവുമാണ്. ഇനി ഭൂതകാലത്തിൽ ജീവിക്കാൻ കഴിയില്ല” കൂമാൻ പറഞ്ഞു.

ബയേൺ മ്യൂണിക്ക് വിട്ട് ബാഴ്‌സലോണയിൽ ചേരാൻ ആഗ്രഹിക്കുന്നതായി റോബർട്ട് ലെവൻഡോവ്‌സ്‌കി പറഞ്ഞു. എന്നിരുന്നാലും, പോളിഷ് സ്‌ട്രൈക്കറെ സംബന്ധിച്ചിടത്തോളം പ്രായം ഒരു വലിയ ഘടകമാണെന്ന് കോമന്റെ അഭിപ്രായമുണ്ട്, കൂടാതെ സ്‌ട്രൈക്കറെ സൈൻ ചെയ്യാൻ ക്ലബ് വലിയ തുക നൽകുമെന്ന കാര്യത്തിലും കൂമാന് സംശയമുണ്ട്.“ലെവൻഡോവ്‌സ്‌കി ഒരു മികച്ച കളിക്കാരനാണ്, ഉറപ്പുള്ള സ്‌കോറർ ആണ്, പക്ഷേ അദ്ദേഹത്തിന് ഒരു നിശ്ചിത പ്രായമുണ്ട്…35? ശമ്പളത്തിന് പുറമെ 50-60 മില്യൺ യൂറോ അദ്ദേഹത്തിന് നൽകുന്നതിൽ എനിക്ക് സംശയമുണ്ട്. കൂടി വന്നാൽ രണ്ടു വര്ഷം കൂടിയാണ് മികച്ച രീതിയിൽ കളിയ്ക്കാൻ സാധിക്കുക.അദ്ദേഹത്തെ സൈൻ ചെയ്യുന്നത് നല്ല തീരുമാനമായിരിക്കില്ല” അദ്ദേഹം കൂട്ടീച്ചർത്തു.

ബാഴ്‌സലോണയിൽ ഫ്രെങ്കി ഡി ജോംഗിന്റെ ഏറ്റവും മികച്ച സ്പെൽ റൊണാൾഡ് കോമന്റെ കീഴിലായിരുന്നു.എന്നാൽ സാവിയുടെ കീഴിൽ മിഡ്ഫീൽഡർക്ക് അത്ര ശോഭിക്കാൻ കഴിഞ്ഞില്ല. “എനിക്കറിയാവുന്നത് ഫ്രെങ്കി ബാഴ്‌സലോണയിൽ തുടരാൻ ആഗ്രഹിക്കുന്നു എന്നാണ്. താമസിക്കാൻ ആഗ്രഹിക്കുന്നുവെന്ന് രണ്ട് ദിവസം മുമ്പ് അദ്ദേഹം പറഞ്ഞു. ഫ്രെങ്കിയെ വിൽക്കാൻ ബാഴ്‌സ ആഗ്രഹിക്കുന്നുവോ അതോ പണം ആവശ്യമുണ്ടോ എന്നത് എനിക്കറിയില്ല, കാരണം അവർക്ക് ഉയർന്ന പ്രതിഫലം ലഭിക്കുന്ന ചുരുക്കം ചില കളിക്കാരിൽ ഒരാളാണ്. എന്നെ സംബന്ധിച്ചിടത്തോളം ഫ്രെങ്കി ബാഴ്‌സയുടെ മികച്ച കളിക്കാരനാണ്” ഡച്ച് താരത്തിന്റെ യൂണിറ്റിലെഡിലേക്കുള്ള ട്രാൻസ്ഫറിനെ കുറിച്ച് കൂമാൻ പറഞ്ഞു.

Rate this post
Fc Barcelona